പാര്‍ട്ണറിന് വേണ്ടി കരിയര്‍ ഉപേക്ഷിക്കാന്‍ പറ്റില്ല; വിവാഹശേഷം അഭിനയം നിര്‍ത്തുമെന്ന് പറഞ്ഞത് മണ്ടത്തരം; അന്നത്തെ സുഹൃത്തുക്കളാണ് കാരണമെന്ന് നമിത

332

മലയാളം മിനി സ്‌ക്രീനിലൂടെ ബാലതാരമായി അഭിനയ രംഗത്ത് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി പിന്നീട് മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികാ നടിയായി മാറിയ താരമാണ് നമിത പ്രമോദ്. അന്തരച്ച് സംവിധായകന്‍ രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്കുള്ള നമിതയുടെ അരങ്ങേറ്റം.

ഈ സിനിമയില്‍ റഹ്‌മാന്റെ മകള്‍ ആയി വേഷമിട്ട താരം പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന നിവിന്‍ പോളി ചിത്രത്തിലൂടം ആണ് ആദ്യമായി നായിക ആയി എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ താരം അവതരിപ്പിച്ചു. അഭിനയത്തോടൊപ്പം നൃത്തത്തിലും ഗാനാലാപനത്തിലുമെല്ലാം നമിത കഴിവ് തെളിയിച്ചു. സൗണ്ട് തോമ, റോള്‍ മോഡല്‍സ്, അടി കപ്യാരെ കൂട്ടമണി, വിക്രമാദിത്യന്‍, പുള്ളിപുലിയും ആട്ടിന്‍ കുട്ടിയും, അമര്‍ അക്ബര്‍ അന്തോണി, ഓര്‍മ്മയുണ്ടോ ഈ മുഖം തുടങ്ങിയവയാണ് നമിതയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ ആണ് പുറത്തിറങ്ങാനിരിക്കുന്ന നമിതയുടെ ചിത്രം.

Advertisements

സോഷ്യല്‍മീഡിയയിലും സജീവമായ താരം താരപുത്രി മീനാക്ഷിക്ക് ഒപ്പമുള്ള റീല്‍സുകളിലൂടെയും മറ്റും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുള്ളത്. ഇപ്പോഴിതാ തന്റെ പഴയൊരു പ്രസ്താവനയെ സംബന്ധിച്ച് വിശദീകരണവുമായി എത്തിയ നമിത പ്രമോദിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ALSO READ- മുകേഷിന്റെ ഭാര്യയാക്കാന്‍ പറ്റില്ല; അവള്‍ ചെറിയ കൊച്ചാണ്; മമ്മൂട്ടി വാശി പിടിച്ചു; ഒടുവില്‍ ഹൈദരാബാദില്‍ വെച്ച് സംഭവിച്ചത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നടി സോണിയ

വിവാഹശേഷം സിനിമയില്‍ അഭിനയിക്കില്ലെന്നാണ് രണ്ട് വരഷങ്ങള്‍ക്ക് മുന്‍പി നമിത അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയില്‍ തിരുത്തുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. എന്തിനാണ് പങ്കാളിയ്ക്ക് വേണ്ടി കരിയര്‍ മാറ്റിവയ്ക്കുന്നത് എന്നാണ് നമിതയുടെ ചോദ്യം. ആ പ്രസ്താവന പക്വതയില്ലാത്ത പറച്ചിലായിരുന്നുവെന്നും അന്നത്തെ വാക്കുകളിലെ തെറ്റിദ്ധാരണ മാറാനായി തന്നെ സ്വാധീനിച്ചത് ഇപ്പോഴത്തെ ബന്ധങ്ങളാണെന്നും നമിത പറയുന്നു.

‘കുറച്ച് നാളുകള്‍ക്ക് മുന്നേ ഞാന്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്നായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്. വളരെ നല്ലൊരു തീരുമാനമാണ് നിങ്ങള്‍ എടുത്തത് എന്നായിരുന്നു പലരും എന്നോട് പറഞ്ഞത്. ആ കാര്യം പറയുമ്പോള്‍ ഉണ്ടായ സാഹചര്യം വ്യത്യസ്തമായിരുന്നു. മൂന്ന് നാല് വര്‍ഷം കഴിഞ്ഞു ഞാന്‍ അത് പറഞ്ഞിട്ട്.’- നമിത വിശദീകരിക്കുന്നു.

ALSO READ-ഭര്‍ത്താവിന്റെ വിയോഗത്തിന്റെ നോവ് മറക്കാന്‍ വിദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി മീന; വേദനിപ്പിച്ച് പ്രിയപ്പെട്ടവരും

‘ഞാന്‍ എടുത്ത തീരുമാനം കറക്ട് ആയിരുന്നോയെന്ന് അത് കഴിഞ്ഞിട്ട് ഞാന്‍ ആലോചിച്ചു. പക്വത ഇല്ലാത്ത ആറ്റിറ്റിയൂഡ് കൊണ്ട് ഞാന്‍ പറഞ്ഞ കാര്യമാണോ എന്നാണ് ആലോചിച്ചത്. അത് അന്നൊരു ആറ്റിറ്റിയൂഡ് കൊണ്ട് പറഞ്ഞ കാര്യമാണെന്ന് ഞാന്‍ തിരിച്ചറിയുകയും ചെയ്തു. ചിലപ്പോള്‍ ഞാന്‍ അഭിനയിക്കാം അഭിനയിക്കാതിരിക്കാം, എങ്ങനെ എനിക്ക് ഭാവിയെക്കുറിച്ച് ഉറപ്പിച്ച് പറയാന്‍ സാധിക്കും’- എന്നും നമിത ചോദിക്കുന്നു.

‘തന്റെ കരിയര്‍ പാര്‍ട്ണറിന് വേണ്ടി ഉപേക്ഷിക്കാന്‍ പറ്റില്ല. ആ സമയത്ത് കരിയര്‍ നിര്‍ത്താന്‍ എനിക്ക് തോന്നുന്നില്ലെങ്കില്‍ നിര്‍ത്താന്‍ കഴിയില്ല. അത്തരമൊരു പ്രസ്താവന നടത്തിയതിന്റെ പേരില്‍ എനിക്ക് അതില്‍ നിന്നും മാറാന്‍ പറ്റാത്ത സാഹചര്യമുണ്ടാകുകയാണെന്ന് കരുതുക, അത് എന്റെ ഭാവിയെ എത്രത്തോളം ബാധിക്കും’- എന്നും താരം അഭിപ്രായപ്പെടുന്നു.

‘വേറെ ഒന്നും ചെയ്യാനറിയാത്ത എനിക്ക് വിവാഹം കഴിഞ്ഞും അഭിനയം തുടരേണ്ടി വരും. ഇതൊന്നും ചിന്തിക്കാതെയാണ് ഞാന്‍ അന്ന് അത്തരമൊരു പ്രസ്താവന നടത്തിയത്. വളരെ തെറ്റായൊരു സ്റ്റേറ്റ്മെന്റ് തന്നെയായിരുന്നു. എന്റെ കൂടെ വര്‍ക്ക് ചെയ്ത എത്രയാളുകള്‍ വിവാഹത്തിന് ശേഷവും അഭിനയിക്കുന്നുണ്ട്. നസ്രിയ, റിമ, അങ്ങനെ കുറേ പേര് വര്‍ക്ക് ചെയ്യുന്നുണ്ട്. ഭയങ്കരമായ മണ്ടത്തരമായിരുന്നു വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞത്. പക്വതയില്ലാത്ത പ്രസ്താവനയാണത്’- താരം തുറന്നടിച്ചു.

‘എന്റെ മാത്രം തെറ്റായിരുന്നു അങ്ങനെ പറയുന്നതില്‍ അന്നൊരു കുഴപ്പവും തോന്നുന്നില്ല. കാരണം ഓരോ പ്രായം കൂടുമ്പോഴും നമ്മള്‍ പുരോഗമിക്കുകയാണ് വേണ്ടത്. അല്ലാതെ താഴോട്ട് പോകുകയല്ല. ഇങ്ങനെയൊരു മാറ്റം എന്റെ ചിന്തയിലുണ്ടാകാനുള്ള കാരണം ഉള്ളിലുണ്ടായ മാറ്റമായിരിക്കാം അല്ലെങ്കില്‍ പരിചയപ്പെട്ട ആളുകളുടെ സ്വാധീനമാകാം. അന്ന് 17,18 വയസ്സ് പ്രായമുള്ളവരായിരുന്നു എന്റെ സുഹൃത്തുക്കള്‍’- എന്നും താരം പറഞ്ഞു.

Advertisement