ഭര്‍ത്താവിന്റെ വിയോഗത്തിന്റെ നോവ് മറക്കാന്‍ വിദേശത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി മീന; വേദനിപ്പിച്ച് പ്രിയപ്പെട്ടവരും

241

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.

ALSO READ- തന്റെ പേര് ടാറ്റൂ ചെയ്ത് ഒരു ആരാധകന്‍ വന്നു; പിന്നാലെ ഗിഫ്റ്റ് ബോക്‌സും കേക്കും പ്രസാദങ്ങളുമായി വേറെ ഒരാളും; അമ്മ ആരാധകനെ കൈകാര്യം ചെയ്തതിനെ കുറിച്ച് ഭാവന

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്. താരം ഈ വേദനാജനകമായ കാലത്തെ മറികടക്കുകയാണ് ഇപ്പോള്‍. സുഹൃത്തുക്കളാണ് മീനയ്ക്ക് താങ്ങും തണലുമായി കൂടെ കൂട്ടായി നില്‍ക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ സാമിപ്യവും കളിചിരിയും ഒക്കെയാണ് മീനയെ തിരികെ സന്തോഷത്തിലേക്ക് എത്തിക്കുന്നത്.

നടി മകള്‍ക്കൊപ്പം വിദേശയാത്ര പോയിരിക്കുകയാണ്. മോശം കാലത്തെ മറികടക്കാനാണ് താരത്തിന്റെ യാത്രയെന്ന് ഉറപ്പാണ്. നടി വിദേശത്ത് നിന്നും പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം റീലാണ് വിദേശയാത്രയെ കുറിച്ച് ആരാധകര്‍ക്ക് സൂചന ലഭിച്ചത്. സുഹൃത്തിനൊപ്പം വളരെ സന്തോഷവതിയായി നില്‍ക്കുന്ന മീനയെയാണ് റീലില്‍ കാണാനാവുക. കൂടാതെ മോഡേണ്‍ ലുക്കിലുള്ള ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.

ALSO READ- മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റുവാങ്ങും! സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ഭാര്യ സിജി

ഈ റീലുകള്‍ക്ക് എല്ലാം കമന്റുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. വേദനകള്‍ ഒക്കെ മറന്ന് നിങ്ങള്‍ തിരികെ ജീവിതത്തിലേക്ക് വന്നത് സന്തോഷം നിറയ്ക്കുന്ന കാര്യം തന്നെയാണ്.ഈ മുഖത്തെ പുഞ്ചിരി നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നുണ്ടെന്നാണ് മിക്ക കമന്റുകളും. എന്നാല്‍ ഇവയ്ക്ക് പിന്നാലെ മോശം കമന്റുകളുകളും ചിലര്‍ പറയുന്നുണ്ട്.

നിങ്ങള്‍ക്ക് ഭര്‍ത്താവ് മരിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഇത്ര സന്തോഷവതി ആകാന്‍ എങ്ങനെ കഴിയുന്നു എന്നാണ് ചിലര്‍ ചോദിക്കുന്നത്. എങ്ങനെ കഴിയുന്നു നിങ്ങള്‍ക്ക് ഇങ്ങനെ ചിരിച്ചു നില്‍ക്കാന്‍ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്ക് ഒന്നും തന്നെ മീന മറുപടി നല്‍കിയിട്ടില്ല.

Advertisement