മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റുവാങ്ങും! സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ഭാര്യ സിജി

88

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം ഇന്ന് വിതരണ ംചെയ്യുകയാണ്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ സച്ചിയായിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച സംവിധായകന്‍ സച്ചിയാണ്. ദേശീയ അവാര്‍ഡ് സട്ടിക്ക് വേണ്ടി ഭാര്യ സിജിയാണ് ഏറ്റുവാങ്ങുന്നത്. ഇതിനായി മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട നഞ്ചിയമ്മയ്ക്ക് ഒപ്പം സിജി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഈ പുരസ്‌കാര ഏറ്റുവാങ്ങുന്നത് സ്വര്‍ഗത്തില്‍ നിന്ന് സച്ചി കാണുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സിജി ഫേസ്ബുക്കില്‍ കുറിച്ചു.

‘നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും. നാഷണല്‍ അവാര്‍ഡ് വാങ്ങും. അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും . ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റുവാങ്ങും. ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയില്‍ തന്നെ എത്തിച്ചു.’

Advertisements

‘അതെ നീ ചരിത്രം തേടുന്നില്ല. നിന്നെ തേടുന്നവര്‍ക്കൊരു ചരിത്രം ആണ് നീ. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂര്‍ത്തം. ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍ നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്നു ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം.’

ALSO READ- ലാലിന്റെ അഭിനയം മികച്ചതായിരുന്നു, എന്നിട്ടും പരാജയപ്പെട്ടു, കാരണം അനലൈസ് ചെയ്തപ്പോൾ കിട്ടിയ ഉത്തരം ഇതായിരുന്നു; സിദ്ധിഖിന്റെ വെളിപ്പെടുത്തൽ

‘കൂടെ അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാര്‍ഡും പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും. പ്രിയപ്പെട്ട സച്ചീ. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കപെടുകയാണ്. നീ കണ്ട സ്വപ്‌നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍ എന്നും’- സിജി ഫേസ്ബുക്കില്‍ കുറിച്ചു.

സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ സിനിമ നാല് ദേശീയ അവാര്‍ഡുകളായിരുന്നു സ്വന്തമാക്കിയത്. സച്ചി മികച്ച സംവിധായകനായപ്പോള്‍ ചിത്രത്തിലെ ഗാനം പാടി നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി.

മികച്ച സഹടനുള്ള അവാര്‍ഡ് ബിജു മേനോനും സ്വന്തമാക്കി. രാജശേഖര്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിവര്‍ ചിത്രത്തിലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫിക്കുള്ള ദേശീയ അവാര്‍ഡും സ്വന്തമാക്കി.

Advertisement