Home Entertainment

തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്ന ധ്യാൻ ശ്രീനിവാസന് മറുപടിയുമായി നവ്യാ നായർ, വൈറലായി നടിയുടെ വാക്കുകൾ

32373

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി അഭിനയിച്ചിട്ടുള്ള നവ്യ കലോൽസവ വേദിയിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തിയത്. വിവാഹ ശേഷം കുറച്ചുകാലം അഭിനയരംഗത്ത് നിന്നും മാറിനിന്ന നടി വീണ്ടും സിനിമയിലും മിനിസ്‌ക്രീനിലും ഒക്കെയായി സജീവമമാണ് ഇപ്പോൾ.

അതേ സമയം നവ്യയെ ചുറ്റിപറ്റിയുള്ള ഒരു വെളിപ്പെടുത്തലാണ് അടുത്തിടെയായി സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ശ്രീനിവാസന്റെ മകനും യുവനടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് അത്.

Advertisements

കഴിഞ്ഞ ദിവസമാണ് ശ്രീനിവാസൻ കുടുംബത്തിന്റെ ഒരു പഴയ അഭിമുഖ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയത്. ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവസനും ചെറിയ പ്രായത്തിൽ ഉള്ളപ്പോഴത്തെയാണ് അഭിമുഖം. അഭിമുഖത്തിൽ ധ്യാനിനോട് ഇഷ്ടമുള്ള നടനും നടിയും ആരാണെന്ന് ചോദ്യം എത്തി. അതിന് ധ്യാനിന്റെ മറുടി നവ്യ നായർ എന്നായിരുന്നു.

Also Read
ജാനുമായി ലിവിംഗ് ടുഗദർ പോലെ ആയിരുന്നു, ഒരു കുഞ്ഞ് കൂടി വേണമെന്നും ആഗ്രഹിച്ചിരുന്നു; തകർന്ന ആ ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആര്യ

ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നവ്യാ നായർ. ധ്യാനിന് തന്നെ ഇഷ്മുള്ളതായി അറിഞ്ഞതിൽ സന്തോഷമുണ്ട്. എന്നാൽ ഞങ്ങൾ തമ്മിൽ പരിചയമൊന്നുമില്ലെന്ന് നവ്യ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

സ്റ്റാർ കാണാൻ തീയേറ്ററിൽ എത്തിയപ്പോഴാണ് നവ്യയുടെ പ്രതികരണം. ‘ധ്യാനിന് ഇഷ്ടമായിരുന്നെന്ന് അറിഞ്ഞതിൽ സന്തോഷം. ഞങ്ങൾ തമ്മിൽ പരിചയമില്ല. മോശമായ കാര്യങ്ങൾ ഒന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെയെന്നും നവ്യ പറഞ്ഞു.

ആ വിഡിയോ ക്ലിപ് കണ്ടിരുന്നു. എന്റെ വാട്‌സാപ്പിൽ രണ്ട് മൂന്ന് ദിവസമായി ഫുൾ അതായിരുന്നു. ധ്യാൻ ഇപ്പോൾ കരുതുന്നുണ്ടാവും അങ്ങനെ പറയണ്ടായിരുന്നു എന്നും നവ്യ കൂട്ടി ചേർക്കുന്നു.

ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാൽ. ഇഷ്ടമുള്ള നടി പണ്ട് ശോഭനയും ഇപ്പോൾ നവ്യനായരും എന്നാൽ ഇപ്പോൾ ഇഷ്ടമില്ല. വെള്ളിത്തിരയുടെ കുറച്ച് പോസ്റ്ററുകളൊക്കെ കണ്ടിരുന്നു പിന്നെ അത് മതിയാക്കി. പൃഥ്വിരാജിനോട് ദേഷ്യം തോന്നിയിട്ടില്ല പക്ഷേ ലക്കിയാണെന്ന് തോന്നിയിട്ടുണ്ട്.

ഏട്ടനും ഇതുപോലെ തോന്നിയിട്ടുണ്ട്. ഏട്ടൻ എന്നോട് ചോദിച്ച് നിന്റെ എട്ടത്തിയമ്മയായിട്ട് മീരാജാസ്മിനെ എടുത്താൽ നിനെക്കെന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന്. മീരാജാസ്മിൻ ബാല എന്നൊരു പടത്തിൽ കുറച്ച് ഇഴകി ചേർന്ന് അഭിനയിച്ചിരുന്നു അതിനുശേഷമാണ് എട്ടൻ മീരാജാസ്മിനെ വിട്ടത്. ഞാൻ നവ്യനായരെയും വിട്ടു എന്നായിരുന്നു പഴയ അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

Also Read
എല്ലാവർക്കും അറിയുന്ന കാര്യമാണ് എനിക്കൊരു മോളുണ്ടെന്നത്, കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്: ലേഖ ശ്രീകുമാർ

Advertisement