Home Entertainment

എല്ലാവർക്കും അറിയുന്ന കാര്യമാണ് എനിക്കൊരു മോളുണ്ടെന്നത്, കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്: ലേഖ ശ്രീകുമാർ

1075

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാരിയ താരമണ് എംജി ശ്രീകുമാർ. ഗായകൻ എന്നതിലുപരി മികച്ച ഒരു സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. മിനിസ്‌ക്രീൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ് അദ്ദേഹം.

എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും ആരാധകർക്ക് ഏറെ സുപരിചിതയാണ്. എംജിയും ലേഖയും പ്രണയിച്ച് വിവാഹിതർ ആയവരാണ്. വിവാഹത്തിനു മുൻപ് ഏകദേശം 15 വർഷത്തോളം ലിവിംഗ് ടുഗെദർ ആയിരുന്നു ഇരുവരും. അതിനു ശേഷം 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതർ ആവുകയായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ സ്വന്തമായ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങൾ ആരാധകരുമായി ലേഖ പങ്കുവെക്കാറുണ്ട്. എംജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്.

Also Read
അമ്മയായിട്ട് അല്ല ഒരു കൂട്ടികാരി ആയിട്ടാണ് കണ്ടിരുന്നത്, അമ്മ മരിച്ചെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് കൽപ്പനയുടെ മകൾ

ശ്രീക്കുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തിൽ മുൻപ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്. അതുകൊണ്ടു തന്നെ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നു.

തീരുമാനം എടുക്കാൻ തനിക്കായിരുന്നു പ്രയാസം കാരണം ഉത്തരവാദിത്വങ്ങൾ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ അതിനെല്ലാം ശേഷമാണു വിവാഹിതർ ആയതെന്നും ലേഖ പറയുന്നു.

അടുത്തിടെ വന്ന മതം മാറ്റ ആരോപണങ്ങളെ കുറിച്ചും ലേഖ തുറന്നു പറഞ്ഞു. ഹിന്ദു മതത്തിൽ ജനിച്ചു എങ്കിലും മറ്റെല്ലാ മതത്തിൽ ഉള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ചെറുപ്പത്തിൽ ഒരിക്കലും അന്യ മതക്കാരോട് മിണ്ടരുതെന്ന് പേരന്റ്സ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാ ദൈവങ്ങളിലും ബഹുമാനം ഉണ്ട്.

ശ്രീക്കുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. ഹാപ്പിയാണ് അവരും ഹാപ്പിയാണെന്നാണ് ലേഖ പറയുന്നു.

Also Read
ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും ചെയ്ത തൃശൂർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

Advertisement