ഞാൻ വിവാഹം കഴിക്കില്ല, വിവാഹ ജീവിതം ഞാനിഷ്ടപ്പെടുന്നില്ല എന്ന് പ്രതിഞ്ജയെടുത്ത ഷാജി കൈലാസ് ആനി യെകണ്ടപ്പോൾ അതെല്ലാം മറന്നു, ഇപ്പോ മൂന്നു മക്കളുമുണ്ട്, വെളിപ്പെടുത്തൽ

1074

മലയാള സിനിമയിലെ മാസ്സ് സംവിധായകനാണ് ഷാജി കൈലാസ്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയ നായിക ആനിയെയാണ് ഷാജി കൈലാസ് വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവഹം ആയിരുന്നു.

അതേ സമയം മലയാളികൾ ഏറ്റവുമധികം ആഘോഷമാക്കിയിട്ടുള്ള പ്രണയകഥയാണ് ഷാജി കൈലാസിന്റെയും നടി ആനിയുടേതും. 1996 ജൂൺ ഒന്നിനാണ് അധികമാരും അറിയാതെ ഷാജി കൈലാസും ആനിയും രജിസ്റ്റർ വിവാഹം കഴിക്കുന്നത്.

Advertisements

അരുണാചലം സ്റ്റുഡിയോയിൽ വെച്ചായിരുന്നു ഷാജി കൈലാസും ആനിയും ആദ്യം കണ്ടുമുട്ടുന്നത്. രണ്ട് മതത്തിൽ ജനിച്ച് വളർന്നവർ ആയത് കൊണ്ട് വിവാഹത്തിന് വീട്ടുകാരുടെ സമ്മതമില്ലായിരുന്നു. അങ്ങനെ തൊടിയിലെ ചക്ക പഴുത്തോന്ന് നോക്കാനെന്ന വ്യാജേനെ വീട്ടിൽ നിന്നും പറമ്പിലേക്ക് ഇറങ്ങിയ ആനി ഒളിച്ചോടി പോവുകയാണ് ചെയ്തത്.

സിനിമയുടെ ആവശ്യത്തിന് ബോംബെയിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഷാജി കൈലാസ് ആനിയെ വന്ന് കൂട്ടി കൊണ്ട് പോവുകയായിരുന്നു. അവിടുന്നാണ് ഇരുവരും നേരെ സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പോയത്. വിവാഹശേഷം മതം മാറി ചിത്ര എന്ന പേര് ആനി സ്വീകരിച്ചിരുന്നു.

മൂന്ന് ആൺമക്കളാണ് ഇരുവർക്കുമുള്ളത്. വിവാഹത്തോടെ സിനിമാഭിനയം നിർത്തിയ ആനി ഇപ്പോൾ വീട്ടമ്മയായും ടെലിവിഷൻ അവതാരകയായിട്ടും പ്രവർത്തിക്കുകയാണ്. അതേ സമയം ഇരുവരുടെയും പ്രണയം അറിഞ്ഞ് പിന്തുണ നൽകി കൂടെ ഉണ്ടായിരുന്നത് നടൻ സുരേഷ് ഗോപി ആയിരുന്നു.

Also Read
അന്നും ഇന്നും ഒരു പോലെ, നിങ്ങൾക്ക് യാതൊരു മാറ്റവുമില്ലല്ലോ മമ്മൂക്ക, 22 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നേരിട്ട് കണ്ട നടി പൂജാ ബത്ര പറഞ്ഞ് കേട്ടോ

അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചാണ് താരവിവാഹം നടന്നതും. പല അഭിമുഖങ്ങളിലും താരദമ്പരതിമാർ വിവാഹത്തെ കുറിച്ചുള്ള ഇത്തരം കഥകൾ പറയാറുള്ളത് പതിവാണ്. എന്നാൽ വിവാഹമേ കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നു ഷാജി കൈലാസ് എന്ന് പറയുകയാണ് സംവിധായകൻ ജോസ് തോമസ്. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് വർഷങ്ങൾക്ക് മുൻപ് മുതലേ ഷാജി കൈലാസുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ആനിയുമായിട്ടുള്ള വിവാഹം വരെ കാര്യങ്ങൾ എത്തിയതിനെ കുറിച്ചും ജോസ് തോമസ് പറഞ്ഞത്.

ബാലു കിരിയത്തിനൊപ്പം സഹസംവിധായകരായി ഞങ്ങൾ രണ്ട് പേരും പ്രവർത്തിച്ചിട്ടുണ്ട്. ബാലു കിരിയത്തിന്റെ വീട്ടിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി ഷാജി കൈലാസിനെ കാണുന്നത്. ഏതോ ഒരു മുജന്മ ബന്ധം പോലെയാണ് ഞങ്ങൾ അടുത്തത്. ഞങ്ങൾക്കിടയിലെ ആത്മബന്ധമാണ് വളർന്നത്. വളരെ നന്നായി ചിത്രം വരയ്ക്കുന്ന, നല്ല വൃത്തിയുള്ള കൈയ്യക്ഷരം ഉള്ള ആളാണ് ഷാജി കൈലാസ്.

സഹസംവിധായകരെ വിവിധ ചിത്രങ്ങളിലേക്കായി മാറ്റാറുണ്ട് ബാലു കിരിയത്ത്. മിക്കപ്പോഴും താനും ഷാജിയും ഒരുമിച്ചാണ് ഉണ്ടാവാറുള്ളത്. അങ്ങനെ ഞങ്ങൾ ഒരുമിച്ച് നിരവധി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാദമുദ്ര, അമ്മാനംകിളി എന്നീ രണ്ട് സിനിമകൾ ചെയ്തതിന് പിന്നാലെയായാണ് ഷാജി സ്വതന്ത്ര്യ സംവിധായകനായത്. സ്വന്തമായി സിനിമ ചെയ്യുന്ന സമയത്ത് ഒരുകുടയും കുഞ്ഞുപെങ്ങളും എന്ന മുട്ടത്ത് വർക്കിയുടെ കഥയുണ്ട്.

അത് സിനിമയാക്കണമെന്ന് ഞാൻ ഷാജിയോട് പറഞ്ഞിരുന്നു. അതിന് തീരുമാനിച്ചു. തിരക്കഥയും ഗാനങ്ങളുമെല്ലാം തയ്യാറായിരുന്നുവെങ്കിലും അത് നടക്കാതെ പോവുകയായിരുന്നു. അതിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാനായിട്ടാണ് മദ്രാസിലേക്ക് പോവുന്നത്. ഞങ്ങൾ തമ്മിലൊരു വാക്കുണ്ടായിരുന്നു. ആരാണ് ആദ്യം സ്വതന്ത്ര സംവിധായകനാവുന്നത് മറ്റേയാൾ അസോസിയേറ്റായി വർക്ക് ചെയ്യണമെന്ന്.

അന്ന് പറഞ്ഞ വാക്കാണ്. അങ്ങനെയാണ് ഷാജിക്കൊപ്പം ന്യൂസ് എന്ന സിനിമയിൽ ഞാൻ പ്രവർത്തിച്ചത്. സംവിധാന സഹായി ആയിരിക്കുന്ന കാലത്ത് തത്തമ്മേ പൂച്ച പൂച്ച എന്ന സിനിമ കൊടൈക്കനാലിൽ ഷൂട്ട് ചെയ്യുകയാണ്. അതിൽ ലാലു അലക്സ് അടക്കം നിരവധി താരങ്ങളുണ്ട്. ആ ലൊക്കേഷനിൽ എല്ലാവരും വിവാഹത്തെ കുറിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു.

എന്നാൽ ഞാൻ വിവാഹം കഴിക്കില്ല, വിവാഹ ജീവിതം ഞാനിഷ്ടപ്പെടുന്നില്ല എന്നായിരുന്നു ഷാജി അന്ന് പറഞ്ഞത്. വിവാഹത്തെ കുറിച്ച് ചിന്തിക്കാനുള്ള പ്രായം പോലുമായിട്ടില്ല. പിന്നെ എന്തിനാണ് ഷാജി അങ്ങനെ പറഞ്ഞതെന്ന് ഞാനും ചോദിച്ചു. ലാലു അലക്സ് അന്ന് ബെറ്റ് വെച്ചോളൂ നീ കല്യാണം കഴിക്കുമെന്ന് പറഞ്ഞു. എന്ത് ബെറ്റ് വെണമെങ്കിലും വെക്കാം. പക്ഷേ ഞാൻ ഞാൻ കല്യാണം കഴിക്കില്ല.

അതി കഠിനമായൊരു ബെറ്റ് ആണ് ഷാജി കൈലാസ് നിർദ്ദേശിച്ചത്. അങ്ങനെ വിവാഹം കഴിക്കേണ്ടി വന്നാൽ ഞാൻ പിന്നെ ആ സ്ത്രീയുടെ കൂടെ കാണുകയില്ല എന്നായിരുന്നു ഷാജിയുടെ ബെറ്റ്. ത്രില്ലർ സിനിമകളോടായിരുന്നു ഷാജിയ്ക്ക് താൽപര്യം. സൺഡേ സെവൻ പിഎം എന്ന സിനിമയാണ് അടുത്തതായി എടുത്തത്. സിൽക്ക് സ്മിതയായിരുന്നു ആ സിനിമയിലെ അട്രാക്ഷൻ.

ആ സിനിമയുടെ സെറ്റിൽ വച്ച് ഒരു നടിയ്ക്ക് ഷാജിയോട് അതികലശലായ പ്രണയം. ഞാനും ഷാജിയും തമ്മിലുള്ള സൗഹൃദം അറിയുന്നത് കൊണ്ട് ആ നടി എന്നോട് വന്നിട്ടാണ് എനിക്ക് ഷാജിയേട്ടനെ ഇഷ്ടമാണെന്നും അദ്ദേഹത്തോട് ഇത് അവതരിപ്പിക്കണമെന്നും പറഞ്ഞു. ഷാജി വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ച കാര്യം ഞാൻ അവരോട് പറഞ്ഞു. എന്നാലും ഒന്ന് പറയാൻ ഏൽപ്പിച്ചു.

Also Read
ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പാത്തുവിന് പതിനേഴാം പിറന്നാൾ, ആശംസകളുമായി സിനിമാ ലോകവും ആരാധകരും

ഞാനത് ഷാജിയോട് പറഞ്ഞപ്പോൾ പോയി പണി നോക്കാൻ പറയെടാ എന്നായിരുന്നു മറുപടി. പിന്നീട് അദ്ദേഹം ആ നടിയെ മൈൻഡ് ചെയ്യാത്ത അവസ്ഥയിലേക്ക് എത്തി. ഒന്നോ രണ്ടോ സിനിമകൾ വിജയിച്ചാൽ സ്വഭാവും സെറ്റപ്പും മാറുന്ന നിരവധി സംവിധായകരുണ്ട്. എന്നാൽ ഷാജി കൈലാസിന് അന്നും ഇന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. വളരെ സൗഹൃദം സൂക്ഷിക്കുന്ന മനുഷ്യനാണ്.

അങ്ങനെ വിജയ ചിത്രങ്ങളൊക്കെ ചെയ്യുന്ന സമയത്ത് മറ്റൊരു നടിയുമായി പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നിരുന്നു. ഞാനത് വിളിച്ച് ചോദിച്ചപ്പോൾ നിനക്ക് എന്നെ അറിയില്ലേ, ആളുകൾ എന്ത് പറഞ്ഞാലും ഞാനത് ചെവിയിൽ കൊള്ളുന്നില്ലെന്നാണ് പുള്ളി പറഞ്ഞത്. എന്നാൽ പിന്നീട് രുദ്രാക്ഷം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഷാജിയും ആനിയും കണ്ടുമുട്ടുന്നത്.

അതിലൂടെ ആനി ഷാജിയുടെ മനസ് കവരുകയും ചെയ്തു. ആ വിവരവും ഞാൻ അറിഞ്ഞെങ്കിലും വിളിച്ചില്ല. ഷാജിയുടെ കുടുംബത്തിലുള്ളവരെ എല്ലാം എനിക്കറിയാം. ആ പ്രണയം സഫലമാവട്ടെ എന്നായിരുന്നു അന്ന് ഞാൻ ആഗ്രഹിച്ചത്. പറഞ്ഞത് പോലെ തന്നെ നടന്നു. ഇരുവരും രജിസ്റ്റർ മ്യാരേജ് ചെയ്തു. പത്രത്തിലൊക്കെ വാർത്ത വന്നിരുന്നു.

ശേഷം ലാലു അലകസ് എന്നെ വിളിച്ചിട്ട് എടാ നീ പഴയ ഷാജിയുടെ ആ ബെറ്റ് ഓർക്കുന്നില്ലേ, ഞാനൊന്ന് വിളിച്ച് നോക്കട്ടെ എന്നായിരുന്നു ലാലു പറഞ്ഞത്. അതിനും കൗതുകരമായ മറുപടിയായിരുന്നു ഷാജി നൽകിയത്. ഏത് സാഹചര്യത്തെയും വളരെ തന്ത്രപൂർവ്വം മറികടക്കാൻ കഴിയുന്ന ആളാണ് ഷാജി കൈലാസ് എന്നും ജോസ് തോമസ് പറയുന്നു.

Advertisement