മറ്റു താരങ്ങൾക്ക് ചിക്കനും മട്ടനും കൊടുക്കുമ്പോൾ, ലൈറ്റ്‌ബോയ്‌സിന് സാമ്പാർ സാദവോ തൈര് സാദവോ കൊടുക്കും, അവരത് താഴെയിരുന്ന് പിച്ചക്കാരെ പോലെ കഴിക്കുമ്പോ സങ്കടം തോന്നിയിട്ടുണ്ടെന്ന് മണിയൻപിള്ള രാജു

757

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മണിയൻ പിളള രാജു. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും നെഞ്ചിലേറ്റുന്ന ഈ താരം 1976 ൽ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത് മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന ചിത്രത്തിൽ അഭിനയളച്ചതോടെയാണ് മണിയൻ പിളള രാജു എന്ന പേര് കിട്ടുന്നത്.

ഇന്നും അഭിനയത്തിൽ സജീവമായ മണിയൻപിള്ള അഭിനേതാവ് മാത്രമല്ല ഒരു നിർമ്മാതാവ് കൂടിയാണ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, അനന്തഭദ്രം, ഛോട്ടാ മുംബൈ, പഞ്ചവർണതത്ത, ഫൈനൽസ് തുടങ്ങി നിരവധി സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇപ്പോഴിതൂ ലൊക്കേഷനിലെ ഭക്ഷണങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പണ്ട് സിനിമയിൽ ഭക്ഷണത്തിന്റെ കാര്യത്തിൽ സെറ്റിൽ വേർതിരിവ് ഉണ്ടായിരുന്നു എന്നാണ് നടൻ പറയുന്നത്.

Advertisements

കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. ഭക്ഷണത്തിന്റെ പേരിലുള്ള വേർതിരിവിനെ കുറിച്ച് പ്രേം നസീർ സാറിനോട് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു നടന്റെ വാക്കുകൾ ഇങ്ങനെ:

ഭക്ഷണ കാര്യത്തിൽ വേർതിരിവ് കാണിക്കുന്നത് കാണുമ്പോൾ ഭയങ്കര സങ്കടം വരും. വലിയ താരങ്ങൾക്കൊക്കെ ചിക്കനും ഫിഷും കൊടുക്കുമ്പോൾ, നമുക്കൊക്കെ എന്തെങ്കിലുമാണ് കിട്ടുക. മുൻപ് ലൈറ്റ് ബോയ്സിനും ക്യാമറ അസിസ്റ്റന്റുമാർക്കും ഇലയിൽ പൊതിഞ്ഞ് സാമ്പാർ സാദവോ തൈര് ദവോ ഒക്കെയാണ് കൊടുക്കുന്നത്. അവരത് താഴെയിരുന്ന് പിച്ചക്കാര് കഴിക്കുന്ന പോലെയാണ് കഴിക്കുക.

Also Read
ഞാൻ വിവാഹം കഴിക്കില്ല, വിവാഹ ജീവിതം ഞാനിഷ്ടപ്പെടുന്നില്ല എന്ന് പ്രതിഞ്ജയെടുത്ത ഷാജി കൈലാസ് ആനി യെകണ്ടപ്പോൾ അതെല്ലാം മറന്നു, ഇപ്പോ മൂന്നു മക്കളുമുണ്ട്, വെളിപ്പെടുത്തൽ

ഇത് കാണുമ്പോഴാണ് വല്ലാത്ത സങ്കടം വരുന്നത്.ഞാൻ നസീർ സാറിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സാർ, ഞാൻ തിരുവനന്തപുരത്ത് നിന്ന് വരുന്നതാണ്. അഭിനയത്തിനോട് അത്രയും പാഷൻ ഉള്ളതുകൊണ്ടാണ് രണ്ട് വർഷം ഇൻസ്റ്റിറ്റ്യൂട്ടിലും പഠിച്ച് ഇവിടെ വന്ന് മിനക്കെട്ട് നിൽക്കുന്നത്. പലപ്പോഴും അഭിനയിക്കുന്നതിന് പൈസ പോലും കിട്ടാറില്ല. തിരുവനന്തപുരത്ത് അഞ്ച് കല്യാണ മണ്ഡപങ്ങളുണ്ട്. എനിക്ക് തരക്കേടില്ലാത്തൊരു കുപ്പായമുണ്ടെങ്കിൽ അവിടെയെല്ലാം പോയി എനിക്ക് സദ്യ കഴിക്കാം.

അങ്ങനെയുള്ള സഥലത്ത് നിന്ന് വന്നാണ് ഞാൻ ഇവിടെ ഈ ഭക്ഷണം കഴിക്കുന്നത് എന്ന് സാറിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്. മണിയൻപിള്ള രാജു പറഞ്ഞു. ശരീരഭാരം എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ല, വണ്ണം കുറച്ചത് ഇതുകൊണ്ടാണ് വെളിപ്പെടുത്തി മഞ്ജു എന്നാൽ ആ കാലമൊക്കെ പോയെന്നും ഇപ്പോൾ സിനിമാ സെറ്റിൽ ചിക്കനോ മട്ടനോ ഒക്കെ ഉണ്ടെങ്കിൽ അത് യൂണിറ്റിൽ എല്ലാവർക്കും കൊടുക്കുമെന്നും താരം പറയുന്നു.

എന്ത് പറയാനുണ്ടെങ്കിലും അത് ആരുടേയും മുഖത്ത് നോക്കി പറയുമെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു. തന്റെ സെറ്റുകളിൽ കൊടുക്കുന്ന ഭക്ഷണത്തെ കുറിച്ചും താരം പറയുന്നുണ്ട്. താൻ നിർമ്മിക്കുന്ന സിനിമകളിൽ അണിയറ പ്രവർത്തകർക്കെല്ലാം ഒരേ ഭക്ഷണമാണ് നൽകാറുള്ളതെന്നും എല്ലാവർക്കും നല്ല ഭക്ഷണം കൊടുക്കണമെന്ന് നിർബന്ധമുണ്ടെന്നും മണിയൻപിള്ള രാജു നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Also Read
പെങ്ങളുടെ കൂടെ ഉള്ള ടിക്ക്‌ടോക്ക് വീഡിയോ കണ്ടാണ് എനിക്ക് ആളെ ഇഷ്ടമായത്, പ്രതിശ്രുത വരനെ കുറിച്ചും വിവാഹത്തെ കുറിച്ചും നടി ആലീസ് ക്രിസ്റ്റി

വെള്ളാനകളുടെ നാട്ടിൽ എന്ന സിനിമയുടെ സെറ്റിൽ ഭക്ഷണവുമായി ബന്ധപ്പട്ട് നടന്ന ഒരു സംഭവം നടൻ വെളിപ്പെടുത്തുന്നുണ്ട്. സെറ്റിൽ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണിന് ശേഷം പായസം നൽകുമായിരുന്നു. ഇത് കണ്ട തിക്കുറിശ്ശി ചേട്ടൻ തനിക്ക് എന്ത് അഹങ്കാരമാണെന്ന് തന്നോട് ചോദിച്ചു. ഇത്രയും നല്ല ആഹാരം കൊടുത്തിട്ട് അതിന്റെ കൂടെ പായസം കൂടെ നൽകുന്നത് അഹങ്കാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കി. അത് കഴിഞ്ഞ് പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചു. പായസം നൽകുന്നത് അഹങ്കാരമല്ലെന്നും മറിച്ച് പുണ്യപ്രവർത്തിയാണെന്നും പറഞ്ഞു. എന്നാൽ ഉച്ചയ്ക്ക് ആഹാരത്തിന് ശേഷം പായസം നൽകുന്നത് മൂലം എല്ലാവർക്കും മന്ദത അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ഉണർവോടെ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു, അതിന് ശേഷം സെറ്റുകളിൽ കപ്പലണ്ടി കൊടുത്തു തുടങ്ങിയെന്നും മണിയൻപിള്ള രാജു അഭിമുഖത്തിൽ പറയുന്നു.

Advertisement