അഹാനയുടെ ‘തോന്നൽ’ മനോഹരം ; ആശംസ അറിയിച്ച് മഞ്ജു വാര്യരും പൃഥ്വിരാജും

89

നടൻ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. മൂത്ത മകൾ നടി അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോ ‘തോന്നല്’ പുറത്തിറങ്ങിയിരിയ്ക്കുകയാണ് ഇപ്പോൾ. അഹാനയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്.

തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് ഇതിൽ അഹാന എത്തുന്നത്.

Advertisements

ALSO READ

മറ്റു താരങ്ങൾക്ക് ചിക്കനും മട്ടനും കൊടുക്കുമ്പോൾ, ലൈറ്റ്‌ബോയ്‌സിന് സാമ്പാർ സാദവോ തൈര് സാദവോ കൊടുക്കും, അവരത് താഴെയിരുന്ന് പിച്ചക്കാരെ പോലെ കഴിക്കുമ്പോ സങ്കടം തോന്നിയിട്ടുണ്ടെന്ന് മണിയൻപിള്ള രാജു

പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾ അഹാനയുടെ കന്നി സംരംഭത്തിന് ആശംസ അറിയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

തെന്നൽ അഭിലാഷ്, ഫാഹിം സഫർ, അമിത് മോഹൻ രാജേശ്വരി, ഫർഹ ഫത്താഹുദ്ധീൻ, രോഹൻ പറക്കാട് തുടങ്ങിയവരാണ് അഭിനേതാക്കൾ.

ഷർഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഹനിയ നഫീസയാണ് ആലാപനം. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിയ്ക്കുന്നത്. ദ ട്രൈബ് കൺസെപ്റ്റ്സാണ് നിർമ്മാണം.

പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നാൻസി റാണി, അടി തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന അഹാനയുടെ സിനിമകൾ.

Advertisement