ഇത് നമ്മുടെ വാനമ്പാടിയിലെ പഴയ പപ്പിയല്ല! ഗൗണിൽ അതി മനോഹരിയായി സുചിത്ര നായർ

83

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സുചിത്ര നായർ. ഏഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെയാണ് നടി പ്രേക്ഷകർക്ക് പരിചിതയായത്.

വില്ലത്തിയായ നായികയ്ക്ക് പ്രേക്ഷകർ ഹൃദയത്തിൽ സ്ഥാനം കൊടുത്തത് ഒരു അപൂർവ്വ കാര്യമാണെന്ന് പറയാം. തടി കുറച്ച് പുതിയ ലുക്കിലുള്ള ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുചിത്ര തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. നീല നിറത്തിലുള്ള ഗൗൺ ധരിച്ച് നടു റോഡിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ നടി പങ്കുവച്ചിരിയ്ക്കുന്നത്.

Advertisements

ALSO READ

അഹാനയുടെ ‘തോന്നൽ’ മനോഹരം ; ആശംസ അറിയിച്ച് മഞ്ജു വാര്യരും പൃഥ്വിരാജും

പദ്മിനി എന്ന കഥാപാത്രത്തെയാണ് സീരിയലിൽ സുചിത്ര അവതരിപ്പിച്ചത്. പപ്പിയും മമ്മിയുമാണ് വാനമ്പാടി സീരിയലിന്റെ ഹൈലൈറ്റ്. സീരിയൽ അവസാനിച്ച ശേഷവും പപ്പി എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.

തടി കുറച്ച് പുതിയ ലുക്കിലുള്ള ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുചിത്ര തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയാണ്. നീല നിറത്തിലുള്ള ഗൗൺ ധരിച്ച് നടു റോഡിൽ നിന്നും എടുത്ത ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ നടി പങ്കുവച്ചിരിയ്ക്കുന്നത്.

ജിമ്മിൽ പോകാനും വർക്കൗട്ട് ചെയ്യാനുമൊക്കെ തനിയക്ക് ഭയങ്കര മടിയായിരുന്നു എന്ന് നേരത്തെ സുചിത്ര പറഞ്ഞിരുന്നു. എന്നാൽ കൃത്യമായുള്ള ഡാൻസ് പ്രാക്ടീസിലൂടെയും മറ്റുമാണ് നടി തടി കുറച്ചത്

അഭിനേത്രി എന്നതിനപ്പുറം നല്ലൊരു നർത്തകി കൂടിയാണ് സുചിത്ര. മോഹിനിയാട്ടത്തിൽ പരിശീലനം നേടിയ സുചിത്ര അഭിനയത്തെക്കാൾ പ്രാധാന്യം നൽകുന്നത് നൃത്തത്തിന് തന്നെയാണ്.

വാനമ്പാടി എന്ന സീരിയലിലൂടെയല്ല സുചിത്രയുടെ അരങ്ങേറ്റം. അതന് മുൻപ് കൃഷ്ണ കൃപ സാഗരം എന്ന ചിത്രത്തിൽ ദുർഗ്ഗ ദേവിയായി നടി അഭിനയിച്ചിരുന്നു. എന്നാൽ പ്രേക്ഷക ശ്രദ്ധ നേടിയത് വാനമ്പാടിയിലെ പപ്പി എന്ന കഥാപാത്രത്തിലൂടെയാണെന്ന് മാത്രം.

മാർ ഇവാനിയസ് കോളേജിലാണ് തിരുവനന്തപുരം സ്വദേശിയായ സുചിത്ര പഠിച്ചത്. ബി എ കൊമേഴ്സ് പൂർത്തിയാക്കിയ നടി പിന്നീത് അഭിനയത്തിലേക്കും നൃത്തത്തിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയായിരുന്നു.

ALSO READ

മറ്റു താരങ്ങൾക്ക് ചിക്കനും മട്ടനും കൊടുക്കുമ്പോൾ, ലൈറ്റ്‌ബോയ്‌സിന് സാമ്പാർ സാദവോ തൈര് സാദവോ കൊടുക്കും, അവരത് താഴെയിരുന്ന് പിച്ചക്കാരെ പോലെ കഴിക്കുമ്പോ സങ്കടം തോന്നിയിട്ടുണ്ടെന്ന് മണിയൻപിള്ള രാജു

സുചിത്രയുടെ സഹോദരന് അഭിനയിക്കുന്നതിനേട് വലിയ താത്പര്യമില്ലായിരുന്നു എന്ന് താരം ഒരു ഇന്റർ്യൂവിൽ വ്യക്തമാക്കിയിരുന്നു. ഒറ്റ സീരിയലിൽ അഭിനയിക്കാൻ മാത്രമുള്ള അനുവാദം കൊടുക്കുകയായിരുന്നു. എന്നാൽ വാനമ്പാടി ഹിറ്റായതോടെ വീട്ടുകാർക്കും സന്തോഷമായി എന്നും താരം പറഞ്ഞു.

Advertisement