ഇപ്പോൾ പ്രിയ മണിയുടെ താമസം ഒറ്റയ്ക്ക്, ഇൻസ്റ്റയിൽ പേരും മാറ്റി, പ്രിയ മണിയും ഭർത്താവ് മുസ്തഫയും പരിഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ, സത്യം തിരക്കി ആരാധകർ

774

സിനിമാ അഭിനയരംഗത്തേക്ക് ഒരു തെലുങ്ക് ചിത്രത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ ഭാഷകളിലെ സൂപ്പർനടിയായി മാറിയ താരമാണ് പ്രിയാ മണി. സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് പ്രിയാമണി.

തെന്നിന്ത്യയിലെ നാല് ഭാഷകളിലും തിളങ്ങിയ നടിക്ക് ആരാധകരും ഏറെയാണ്. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്ക് ഒപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.

Advertisements

2003ൽ പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയാമണി സിനിമയിൽ എത്തുന്നത്.
അരങ്ങേറ്റ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീടുളള അഞ്ച് വർഷങ്ങളിൽ ആറ് തകർപ്പൻ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നടി മാറി.

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

പരുത്തിവീരൻ എന്ന ചിത്രത്തിലെ മുത്തഴഗി എന്ന കഥാപാത്രമാണ് പ്രിയാമണിയുടെ കരിയറിൽ വലിയ വഴിത്തിരിവായത്. പരുത്തീവീരനിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചു. വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു പ്രിയാമണിയുടെആദ്യ മലയാള ചിത്രം. പിന്നീട് താരരാജാക്കൻമാരായ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെയെല്ലാം നായികയായി പ്രിയാമണി അഭിനയിച്ചു.

റിയാലിറ്റി ഷോകളിലെ സജീവ സാന്നിധ്യമായ പ്രിയാണി ഇപ്പോൾ വെബ് സിരിസുകളിലും തിളങ്ങുകയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ പ്രിയാമണിക്ക് അവിടേയുംം ആരാധകർ നിരവധിയാണ്. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ എക്കാലവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2007ലാണ് താരം മലയാളത്തിൽ എത്തിയത്. 2008 ൽ മലയാള ചിത്രമായ തിരക്കഥയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡും താരത്തിന് ലഭിച്ചു.

2009 ൽ ആണ് പ്രിയാമണി കന്നട ചിത്രത്തിൽ അഭിനയിക്കുന്നത്. റാം എന്ന റൊമാന്റിക് കോമഡി മൂവി ആയിരുന്നു അത്. 2019 രാവണൻ എന്ന മണിരത്നം സിനിമയിലൂടെ പ്രിയാമണി ബോളിവുഡിലേക്ക് ചേക്കേറി. ചാരുലത എന്ന കന്നട ചിത്രത്തിലെ അഭിനയത്തിന് പ്രിയാമണിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു. ബഹുഭാഷയിൽ ഇറങ്ങിയ ചിത്രം എല്ലാ ഭാഷയിലും വൻ വിജയം ആയിരുന്നു.

മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റിലെ പ്രിയാമണിയുടെ വേഷം വളരെയധികം നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. കന്നട, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ആറുഭാഷകളിൽ പ്രിയ മണി സജീവമാണ്. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ ഇവന്റ് ഓർഗനൈസർ ആയ മുസ്തഫ രാജിനെ പ്രിയാമണി പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. 2017 ഓഗസ്റ്റിൽ ആയിരുന്നു താരത്തിന്റെ വിവാഹം.

വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമാണ് പ്രിയാ മണി. മിനിസ്‌ക്രീനിലും താരം ഇപ്പോൾ സജീവ സന്നിധ്യമാണ്.
മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവ് ആയി എത്തിയതോടെ ആണ് പ്രിയാമണി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഇടിൽ കൂടുതൽ ജനപ്രിയ ആയി മാറിയത്.

മലയാളത്തിൽ അടക്കം അന്യഭാഷാ റിയാലിറ്റി ഷോകളിലും ജഡ്ജാണ് ഇപ്പോൾ പ്രിയ മണി. മലയാളത്തിൽ നിന്നും വിട്ടു നിൽക്കുന്ന നടി തെലുങ്കിൽ അടക്കം നിരവധി ചിത്രങ്ങളിലും ഒപ്പം വെബ്സീരീസുകളിലും ഭാഗമായി മാറിയിട്ടുണ്ട്. ഇപ്പോൾ ഇതാ നടിയുടെ പേഴ്‌സണൽ ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കുന്നത്.

Also Read
മോഹൻലാലിന് ഒപ്പം ആ സിനിമയിൽ അഭിനയിക്കാൻ നടി മുത്തുമണി സംവിധായകന് മുന്നിൽ വച്ച ഡിമാൻഡ് കേട്ടോ

ചിസ തെലുങ്ക് മാധ്യമങ്ങൾ ആണ് നടിയുടെ ദാമ്പത്യ ജീവിതത്തെ ക്കുറിച്ചുള്ള ഗോസിപ്പുകൾ പുറത്തു വിടുന്നത്. പ്രിയാമണി ഭർത്താവ് മുസ്തഫയുമായി വേർപിരിഞ്ഞു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ. ഒരു തെലുങ്ക് സിനിമ പോർട്ടൽ ആണ് പ്രിയാമണിയുടെ ഫാമിലി ലൈഫിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടത്.

എന്നാൽ ഇതുവരെ ഇത് സംബന്ധിച്ചു യാതൊരു സ്ഥിരീകരണവും നടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പ്രിയയും മുസ്തഫയും സെപ്പറേറ്റ് ആണെന്നും പ്രിയ ഒറ്റയ്ക്കാണ് താമസമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രിയാമണിയുടെ ബന്ധുക്കൾ ഈ വാർത്ത നിഷേധിച്ചുവെന്നും വാർത്താ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പ്രിയാമണി തന്റെ പേര് പ്രിയാ മണി രാജ് എന്നാക്കിയതും സംശയത്തിനുള്ള ആക്കം കൂട്ടിയിരിക്കുകയാണ്. പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും അദ്ദേഹത്തിനും ഇടയിൽ ഇപ്പോഴും ചില പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ടെന്നും നിയമപരമായ നടപടികൾ ഇപ്പോഴും നടന്നു വരികയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Advertisement