സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്

1670

ഫഹദ് ഫാസിൽ നായകനായെത്തിയ മലയാളത്തിന്റെ ഹിറ്റ് മേക്കർ ലാൽ ജോസ് ചിത്രമായ ഡയമണ്ട് നെക്ലേസിലെ മൂന്ന് നായികമാരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് അനുശ്രീയെ ലാൽജോസ് കണ്ടെത്തുന്നത്.

തന്റെ വഴക്കം ചെന്ന അഭിനയ ചാതുര്യം ഒന്നുകൊണ്ട് തന്നെ വളരെ പെട്ടന്നു തന്നെ പ്രേക്ഷക ഹൃദയം കീഴടക്കാൻ അനുവിന് കഴിഞ്ഞു. കേരളീയ തനിമയും ഗ്രാമീണ ഭംഗിയും, എളിമ നിറഞ്ഞ തന്റെ സംഭാക്ഷണ രീതിയും അനുവിന്റെ പ്രത്യേകതകളാണ്.

Advertisements

ഡയമണ്ട് നെക്ലേസിന്റെ തകർപ്പൻ വിജയത്തിന് ശേഷം നിരവധി ഹിറ്റ് സിനിമകളിലാണ് അനുശ്രി വേഷമിട്ടത്. തനി നാടൻ വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നായികാ വേഷങ്ങളായിരുന്നു അഭിനയം തുടങ്ങിയ കാലത്ത് അനുശ്രീയെ തേടിയെത്തിയത്.

Also Read
ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് ആ പ്രമുഖ സംവിധായകൻ ചെയ്തത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ അനുശ്രീ മോഡലിങ്ങിലും ഫോട്ടോഷൂട്ടിലും ഒക്കെസജീവമായിരുന്നു. നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ മോഡേൺ വേഷങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രി തെളിയിച്ചിരുന്നു. തന്റെജീവിത ത്തിലെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി അനുശ്രീ പങ്കു വെക്കാറുണ്ട്.

ഇടയ്ക്ക് ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വഴി നൃത്തച്ചുവടുകൾ വെച്ച് എത്തുന്ന അനുശ്രീ നല്ലൊരു നർത്തകി കൂടി ആണെന്ന് തെളിയിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയാണ് അനുശ്രി. അതേ സമയം തന്റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാൻ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാൽ ജോസ് കണ്ടെത്തുന്നത്.

റിയാലിറ്റി ഷോ വിജയിച്ചാലും നിന്നെ ഞാൻ നായികായാക്കില്ലെങ്കിൽ നീ എന്ത് ചെയ്യും എന്ന ലാൽ ജോസിന്റെ തമാശ ചോദ്യത്തിന് മറുപടിയായി അനുശ്രീ ഉശിരൻ ഉത്തരം നൽകിയത് അന്നത്തെ ടിവി ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ റിയാലിറ്റി ഷോ ശ്രദ്ധിക്കുന്ന ഒട്ടേറെ സംവിധായകർ വേറെയുമുണ്ടാവും സാർ എന്നെ സിനിമയിൽ എടുത്തില്ലെങ്കിൽ അവർ വിളിച്ചോളും എന്നാണ് അനുശ്രീ മറുപടി നൽകിയത്.

അതേ സമയം ഇക്കാര്യങ്ങൾ അടുത്തിടെ ലാൽ ജോസും വെളിപ്പെടുത്തിയിരുന്നു. ഒരു ചാനൽ പ്രോഗ്രാമിനിടെ അനുശ്രീയെ കണ്ടതും കൂളായി ഓഡിഷന് എത്തിയതിനെ കുറിച്ചുമാണ് വനിതയുടെ നായികമാർ ചോദിക്കുന്നു എന്ന സെഷനിൽ ലാൽ ജോസ് പറഞ്ഞത്.

ഒരു ചാനൽ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്. ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓർമ്മയുണ്ട്. മറ്റുള്ളവർ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോൾ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്. കൂൾ ആയി മുന്നിലിരുന്നു.

ഈ സിനിമയിലേക്ക് അനുശ്രീയെ ഞാൻ സെലക്ട് ചെയ്തില്ലെങ്കിൽ എന്തു തോന്നും എന്നു ഞാൻ ചോദിച്ചപ്പോൾ അടുത്ത നിമിഷം ഉത്തരം വന്നു. ലാൽജോസ് സാറല്ലെങ്കിൽ മറ്റൊരു സാർ എന്നെ തിരഞ്ഞെടുക്കും. നടിയാകാൻ വിധിയുണ്ടെങ്കിൽ ഞാൻ നടിയാകും.

Also Read
ലോക്കില്ലാത്ത റൂമില്‍ വസ്ത്രം മാറാനായി പോകുമ്പോള്‍ വാതിലില്‍ മുട്ടും; തുറക്കുമോ എന്ന് പേടി തോന്നും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

കേൾക്കുമ്പോൾ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെൺകുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമാണ്. ഡയമണ്ട് നെക്ലെയ്സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെൺകുട്ടിയാണ് എന്നായിരുന്നു ലാൽജോസിന്റെ മറുപടി.

2012ൽ ആണ് ഡയമണ്ട് നെക്ലെയ്സ് റിലീസ് ചെയ്തത്. ഫഹദ് ഫാസിൽ നായികയായ ചിത്രത്തിൽ ഗൗതമി നായർ, സംവൃത സുനിൽ എന്നിവരും വേഷമിട്ടിരുന്നു. മികച്ച ഗാനങ്ങളും കഥയും ഒക്കെയായി എത്തിയ ചിത്രം തകർപ്പൻ വിജയം നേടിയെടുത്തിരുന്നു.

Advertisement