സീരിയലില്‍ ചുവടുവെക്കവെ ക്യാമറമാനുമായി പ്രണയം. പിന്നാലെ വിവാഹം, നടി സ്വാതിയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

337

മലയാള സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് സ്വാതി. ചെമ്പട്ട്’ എന്ന പരമ്പരയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഇതില്‍ ദേവിയുടെ വേഷത്തിലാണ് സ്വാതി എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

Advertisements

ഇന്ന് തിരക്കുള്ള സീരിയല്‍ നടിമാരില്‍ ഒരാളാണ് സ്വാതി. സീരിയല്‍ തിരക്കിനിടയിലായിരുന്നു സ്വാതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. സ്വാതിയുടെ ഭര്‍ത്താവ് പരമ്പരകളിലെ ക്യാമറമാന്‍ പ്രതീഷ് നെന്മാറയാണ്. ഇത് സീരിയല്‍ മേഖലയിലുള്ളവരെയും ആരാധകരെയും ഞെട്ടിച്ചിരുന്നു.

Also Read:സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്

എന്നാല്‍ വിവാഹ ശേഷവും സ്വാതി സീരിയലില്‍ സജീവസാന്നിധ്യമായി. ഭര്‍ത്താവ് തനിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്ന് സ്വാതി പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിലൂടെയായിരുന്നു സ്വാതി മിനി സ്‌ക്രീനില്‍ എത്തിയത്.

പ്രണയവര്‍ണ്ണങ്ങള്‍ എന്ന സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സീരിയലിന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് സ്വാതി.

Also Read: ടീഷർട്ട് ഇട്ട് തന്റെ മുന്നിലെത്തിയ കനിഹയോട് ആ പ്രമുഖ സംവിധായകൻ ചെയ്തത് ഇങ്ങനെ, താരത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ

ഇപ്പോഴിതാ സ്വാതി പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നീല സാരിയണിഞ്ഞ് മുല്ലപ്പൂ ചൂടിയാണ് താരം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയ്ക്ക് മാച്ച് ആയിട്ടുള്ള ആഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്. നീലസാരിയില്‍ സ്വാതി അതീവ സുന്ദരിയായിട്ടുണ്ടെന്നാണ് ചിത്രം കണ്ട് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Advertisement