ആരെ വിശ്വസിച്ചാലും റോബിനെ വിശ്വസിക്കരുതെന്ന് നിമിഷ, റോബിന്റെ കളളത്തരങ്ങൾ പൊളിഞ്ഞു

144

കാത്തിരിപ്പിന് ഒടുവിൽ ഇക്കഴിഞ്ഞ മാർച്ച് 28 ന് ആരംഭിച്ച മലയാളം ബിഗ്‌ബോസ് സീസൺ 4 ഓരോ ദിവസവും ആവേശ ഭരിതമായി മുന്നോട്ടു പോവുകയാണ്. ബിഗ് ബോസ് വീട്ടിൽ തുടക്കത്തിൽ തന്നെ ഗെയിം പ്ലാനുകളുമായി നീങ്ങുന്ന താരമാണ് റോബിൻ.

ഇത് മറ്റുളളവർ തിരിച്ചറിഞ്ഞിരിക്കുകയാണ്. മറ്റുളളവർ കാണാതെ തന്റെ പക്കലുണ്ടായിരുന്ന പാവയെ റോബിൻ ക്യാപ്റ്റനായ അശ്വിന്റെ മുറിയിൽ ഒളിപ്പിച്ചു വച്ചിരുന്നു. ഈ പാവയെ യാദൃശ്ചികമായി അശ്വിൻ കണ്ടെത്തുകായിരുന്നു.

Advertisements

പാവ കണ്ടെത്തിയതിൽ അശ്വിൻ സന്തോഷിക്കുകയും ചെയ്തു. ഇതിനിടെ താൻ ബാത്ത് റൂമിൽ പോകാൻ അശ്വിന്റെ മുറിയിൽ കയറിക്കോട്ടെ എന്ന് റോബിൻ ചോദിച്ചു. സമ്മതം കിട്ടിയതും അകത്തു കയറിയ റോബിൻ അശ്വിന്റെ പാവയെ കരസ്ഥമാക്കുകയായിരുന്നു. ഇതോടെ കയ്യിൽ കിട്ടിയ പാവ അശ്വിന്് നഷ്ടമായി.

Also Read
ചീത്ത വഴികളിലൂടെയാണ് വിവാഹ മോചനത്തിന് ശേഷം ഞാൻ പൈസ ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞ് അച്ഛൻ കരഞ്ഞു: നെഞ്ചുരുകി ജീവിതം പറഞ്ഞ് ശാലിനി നായർ

പിന്നീട് സംഭവിച്ച കാര്യങ്ങൾ അശ്വിൻ മറ്റുളളവരോട് വിശദമാക്കുക ആയിരുന്നു. തന്റെ മുറിയിൽ കയറി പാവയെ എടുത്തെന്നായിരുന്നു അശ്വിൻ പറഞ്ഞത്. ഈ സമയം റോബിൻ അവിടേക്ക് വരികയും താൻ സമ്മതം ചോദിച്ചിട്ടാണ് അകത്ത് കയറിയതെന്നും റോബിൻ പറഞ്ഞു. ഇതിനിടെ അവിടെ പാവ വച്ചത് താൻ തന്നെയാണെന്നും അത് തന്റെ ബാക്ക് അപ്പ് ആയിരുന്നുവെന്നും റോബിൻ വെളിപ്പെടുത്തി.

എന്നാൽ പിന്നീട് റോബിൻ അത് തിരുത്തുകയും ചെയ്തു. റോബിൻ പറഞ്ഞതിൽ അശ്വിൻ കൺവിൻസ്ഡ് ആവുകയായിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന മറ്റുളളവർക്ക്് ശരിക്കും സംഭവിച്ചത് എന്താണെന്ന് വ്യക്തമായിരുന്നു. പിന്നീട് ജാസ്മിനും നിമിഷയും ഡെയ്്സിയും അപർണയും ഈ സംഭവം ചർച്ച ചെയ്യുന്നുണ്ടായിരുന്നു.

ആരെ വിശ്വസിച്ചാലും റോബിനെ വിശ്വസിക്കരുതെന്നാണ അവർ പറയുന്നത്. ഗെയിം കളിക്കുന്നുണ്ടെന്നും എന്നാൽ അത് മറച്ചു വെക്കാൻ പറ്റുന്നില്ലെന്നുമാണ് അവർ പറയുന്നത്. റോബിൻ പാവ തട്ടിയെടുക്കാനായി നിമിഷയോടും നുണ പറഞ്ഞിരുന്നു. ഇതോടെ എല്ലാവർക്കും റോബിനിലുളള വിശ്വാസം നഷ്ടമായതായാണ് മറ്റുള്ളവർ പറയുന്നത്.

കഴിഞ്ഞ ദിവസം നവീൻ അറയ്ക്കലും റോബിന്റെ പെരുമാറ്റം തന്നെ അസ്വസ്ഥനാക്കുന്നതായി പറഞ്ഞിരുന്നു. ഇതിനിടെ ജാസ്മിനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു റോബിൻ. അതേസമയം അടുത്ത എപ്പിസോഡിൽ റോബിന്റെ ഗെയിമിനെതിരെ മറ്റുള്ളവർ പരാതി ഉന്നയിക്കുന്നതായാണ് പ്രൊമോയിൽ കാണുന്നത്.

Also Read
അടുത്തിരിക്കാൻ ഇഷ്ടമല്ലെന്ന് രജിഷ പറഞ്ഞു, അതിൽ എനിക്കൊരു പാഠമുണ്ടായിരുന്നു, വെളിപ്പെടുത്തലുമായി സിദ്ധീഖ്

സഹ മത്സരാർത്ഥികൾക്ക് തന്നിൽ വിശ്വാസമില്ലാതെ വരുന്നതോടെ എങ്ങനെയാകും വരും ദിവസങ്ങളിൽ റോബിൻ മുന്നോട്ട് പോവുക എന്നത് കണ്ടറിയണം. ഒരേസമയം പല തരത്തിലുള്ള ഗെയിം പ്ലാനുകളാണ് റോബിൻ പുറത്തെടുക്കുന്നത്.

Advertisement