പൈയുമായി പ്രണയത്തിലായി, കുങ്ഫു പരിശീലിച്ചു, വെളിപ്പെടുത്തലുമായി ലാലേട്ടന്റെ മകൾ വിസ്മയ, വീഡിയോ വൈറൽ

1087

മലയാളത്തിന്റെ താര രാജാവ് മോഹൻലാലിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളി സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പിതാവിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാലും സിനിമയിൽ സജീവമാണ്.

ഇതോടെ മകൾ വിസ്മയയും സിനിമയിലേക്ക് എത്തുമോ എന്ന് ചോദ്യമായി ആരാധകർ എത്തി തുടങ്ങിയിരുന്നു. എന്നാൽ തന്റെ വഴി സിനിമയല്ലെന്ന് വിസ്മയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ താരപുത്രിയുടെ പുസ്തകം പുറത്തിറങ്ങിയിരുന്നു.

Advertisements

താൻ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേർത്ത് ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്നൊരു പുസ്തകമാണ് വിസ്മയ അടുത്തിടെ പുറത്തിറക്കിയത്. മോഹൻലാൽ, അമിതാഭ് ബച്ചൻ, ദുൽഖർ സൽമാൻ, നസ്രിയ, സുപ്രിയ പൃഥ്വിരാജ് തുടങ്ങിയവരെല്ലാം വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ തായ്ലൻഡിലെ പൈ സന്ദർശനത്തെക്കുറിച്ചും അവിടെ പരിശീലിച്ച കുങ്ഫു മുറകളെ കുറിച്ചുമുള്ള വിഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് വിസ്മയ. ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ള വിഡിയോയും ചിത്രങ്ങളും വിസ്മയ ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read
അന്ന് ഗീത വിജയന് സിദ്ധീഖിനെ പേടിയായിരുന്നു, സിദ്ധീഖിനെ കാണുമ്പോഴെല്ലാം അവർ മാറിപ്പോവുമായിരുന്നു

കുറച്ച് ആഴ്ചകൾ മാത്രം താമസിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്, പക്ഷേ ശരിക്കും കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, പൈയുമായി പ്രണയത്തിലായി. മലനിരകളിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കും പരിശീലനത്തിലേക്കുമായിരുന്നു ഞാൻ ഉണർന്നിരുന്നത്.

അങ്ങനെ ഞാൻ എന്റെ താമസം നീട്ടിക്കൊണ്ടുപോയി. ഞാൻ ആദ്യം അവിടെ എത്തിയപ്പോഴും തിരിച്ചു പോന്നപ്പോഴുമുള്ള വ്യത്യാസം നന്നായി മനസ്സിലാകുന്നുണ്ട്. പൈയിൽ, നാം യാങ്ങിൽ, കുങ്ഫു ചെയ്യുന്നത്, പ്രത്യേകിച്ച് രാവിലെയുള്ള ക്വിഗോംഗ് എന്റെ മനസ്സിനെയും ശരീരത്തെയും ശരിക്കും ശാന്തമാക്കി.

ഇൻസ്ട്രക്ടർമാർ വളരെ ക്ഷമയോടെ പഠിപ്പിച്ചു. മാസ്റ്റർ എയിനും അദ്ദേഹത്തിന്റെ ടീമിനും നന്ദി എന്നായിരുന്നു വിസ്മയ സമൂഹമാധ്യമത്തിൽ കുറിച്ചു. നേരത്തെ തായ്‌ലൻഡിൽ താമസിച്ചിരുന്ന സമയത്ത് വിസ്മയ ആയോധനകലാ പരിശീലനത്തിലൂടെ 22 കിലോ ശരീരഭാരം കുറച്ചിരുന്നു.

Also Read
സ്ത്രീകൾ ഗർഭനിരോധന ഉറകൾ വാങ്ങിയാൽ എന്താണ് തെറ്റ്, ലൈം ഗി ക ബന്ധത്തിൽ സുരക്ഷിതത്വം വേണ്ടേ: തന്നെ വിമർശിച്ചവർക്ക് എതിരെ തുറന്നടിച്ച് അക്ഷര ഹാസൻ

Advertisement