ഗീത വിജയന് സിദ്ധീഖിനെ പേടിയായിരുന്നു, സിദ്ധീഖിനെ കാണുമ്പോഴെല്ലാം അവർ മാറിപ്പോവുമായിരുന്നു

2972

സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങി മലയാള സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് ഇൻഹരിഹർ നഗർ. മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകൻ എന്നിവർ വേഷമിട്ട നാൽവർ സംഘത്തിന്റെ കഥപറഞ്ഞ ചിത്രം ചരിത്ര വിജയം ആയിരുന്നു നേടിയത്.

മഹാദേവനും ഗോവിന്ദൻകുട്ടിയും അപ്പുക്കുട്ടനും തോമസുകുട്ടിയും എല്ലാം പ്രേക്ഷകരേയും ബോക്‌സോ ഫീസിനേയും കുടുകുടാ ചിരിപ്പിക്കുക ആയിരുന്നു. ആദ്യഭാഗം വൻവിജയമായി മാറിയതോടെ ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങളും ഇറങ്ങിയിരുന്നു. നടൻ സിദ്ദിഖിന്റെ കരിയറിലെ തന്നെ സുപ്രധാന ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു ഇത്.

Advertisements

ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സിദ്ധീഖ് ഇപ്പോൾ. ചിത്രത്തിലെ അഭിനേതാക്കൾ കൂടിയായ മുകേഷും അശോകനും ജഗദീഷുമെല്ലാം അന്ന് തന്നെ റാഗ് ചെയ്തിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. ക്ലബ് എഫ് എംന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം രസകരമായ വിശേഷങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

Also Read
ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്ത് ഞാൻ വൈറലായി, ഇപ്പോൾ ലെസ്ബിയനുമായി: കണ്ണുനിറയ്ക്കുന്ന ജീവിതം പറഞ്ഞ് ജാനകി സുധീർ

ആ സമയത്ത് ഇവരൊക്കെ സീനിയർ താരങ്ങളാണ് സിനിമയിൽ . എന്നേക്കാൾ സീനിയറായതിന്റെ ഗമ അവർ കാണിക്കുന്നുണ്ടായിരുന്നു. എന്നെ റാഗ് ചെയ്യുന്നത് അവർക്ക് രസകരമായ കാര്യമായിരുന്നു.
എന്നെ സംബന്ധിച്ച് ഏറെ നിർണായകമായിരുന്നു ഈ ചിത്രം. ഇനി സിനിമയിൽ തുടരണോ വേണ്ടേ എന്നത് തീരുമാനിക്കാനുള്ള ചിത്രം കൂടിയായിരുന്നു ഇത്.

എന്റെ ഭാവി തീരുമാനിക്കുന്ന ചിത്രം കൂടിയായിരുന്നു. അതിനാൽ തന്നെ അങ്ങനെയുള്ള ആശങ്കകൾ ആയിരുന്നു എന്നെ അലട്ടിയിരുന്നത്. സിനിമ കാണുമ്പോൾത്തന്നെ ഇതേക്കുറിച്ച് മനസിലാവും എന്നും സിദ്ധീഖ് പറയുന്നു. ചിത്രത്തിൽ നായികയായി അഭിനയിച്ചത് ഗീത വിജയനായിരുന്നു.

എന്നെ കാണുമ്പോഴെല്ലാം അവർ മാറിപ്പോവുന്ന അവസ്ഥയായിരുന്നു. എന്താണ് അങ്ങനെയൊരു അവസ്ഥയെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ഞങ്ങളെല്ലാം ഒന്നിച്ച് ഇരിക്കുകയാണെങ്കിൽ അവർ വരില്ല.

അവരെല്ലാം ഇരിക്കുന്നിടത്തേക്ക് ഞാൻ പോയാൽ അവർ എണീറ്റ് പോവും. അതായിരുന്നു അവസ്ഥ.എനിക്ക് ഭ്രാന്താണെന്നും എന്നെ ഭ്രാന്താശുപത്രിയിൽ നിന്നും കൊണ്ടുവന്നിരിക്കുകയാണെന്നുമായിരുന്നു അവർ ഗീത വിജയനോട് പറഞ്ഞത്.

Also Read
ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി, അശ്വതി രത്നേഷിന്റെ ഭാര്യ, ഇവർ കഴിഞ്ഞിരുന്നത് രഹസ്യ ഭാര്യാ ഭർത്താക്കന്മാരായി, റിപ്പോർട്ടും ചിത്രങ്ങളും പുറത്ത്

സംവിധായകന്റെ അടുത്ത സുഹൃത്തായതിനാലാണ് ചിത്രത്തിൽ അഭിനയിപ്പിക്കുന്നത്. ആ വേഷം കൊടുത്തില്ലെങ്കിൽ ചിലപ്പോൾ ഞാൻ അദ്ദേഹത്തെ കൊന്നേനെ എന്നുമായിരുന്നു പറഞ്ഞത്. പിന്നീട് ഗീത വിജയനോട് അവർ തന്നെ കാര്യം പറഞ്ഞ് മനസിലാക്കുകയായിരുന്നു എന്നും സിദ്ധീഖ് പറയുന്നു.

Advertisement