ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്ത് ഞാൻ വൈറലായി, ഇപ്പോൾ ലെസ്ബിയനുമായി: കണ്ണുനിറയ്ക്കുന്ന ജീവിതം പറഞ്ഞ് ജാനകി സുധീർ

3852

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രീയപ്പെട്ടതും ടെലിവിഷനിലെ ഏറ്റവും വലുതമായ ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ മലയാളം നാലാം സീസൺ വിജയകരമായി മുന്നോട്ട് പോവുകയാണ് ഇപ്പോൾ. ഷോയിലെ മൽസരാർത്ഥികൾ ഓരോരുത്തരും ജീവിത കഥ പറയുന്ന ഘട്ടത്തിലൂെടയാണ് കടന്ന് പോയിരിക്കുകയാണ്.

ജാസ്മിൻ മൂസയെ പോലുള്ളവർ അനുഭവിച്ച പീ ഡ ന കഥകൾ ഒരു തുള്ളി കണ്ണീരില്ലാതെ പറഞ്ഞു തീർത്തു. അശ്വിന്റെയും ബ്ലെസ്ലിയുടെയും കഥ കേട്ട് ഹൗസ്മേറ്റ്സും പ്രേക്ഷകരും കരഞ്ഞു. ഇപ്പോഴിതാ എതിർപ്പുകളെ അവഗണിച്ച് സിനിമ നടിയായ കഥ ചിരിച്ചു കൊണ്ട് പറയുകയാണ് ജാനകി സുധീർ. അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം ചെയ്തവരാണ്.

Advertisements

അച്ഛന്റെ വീട്ടിൽ വിവാഹത്തിന് എതിർപ്പുണ്ടായിരുന്നു. അമ്മയുടെ വീട്ടുകാർ സ്വീകരിച്ചു. ചേച്ചിയായിരുന്നു അമ്മയുടെ കുടുംബത്തിലെ ആദ്യത്തെ കുട്ടി. അവൾക്ക് ആഗ്രഹമുള്ളത് എല്ലാം വാങ്ങി കൊടുത്ത് നന്നായി അവർ സ്വീകരിച്ചു. ഞാൻ ജനിച്ചപ്പോഴേക്കും അമ്മാവന്റെ ട്രാവൽ ഏജൻസി പൊട്ടി പാളീസായി അവർ കടത്തിലായി നാടുവിട്ടു.

Also Read
ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി, അശ്വതി രത്നേഷിന്റെ ഭാര്യ, ഇവർ കഴിഞ്ഞിരുന്നത് രഹസ്യ ഭാര്യാ ഭർത്താക്കന്മാരായി, റിപ്പോർട്ടും ചിത്രങ്ങളും പുറത്ത്

എന്റെ തലവെട്ടം കണ്ടപ്പോഴാണ് അവർക്ക് നാശം തുടങ്ങി. അതോടെ എന്നോട് വെറുപ്പായി. അമ്മ ഒരു മന്ദബുദ്ധിയാണ്. എത്ര പറ്റിക്കപ്പെട്ടാലും വീണ്ടും വീണ്ടും പറ്റിക്കപെടാൻ നിന്ന് കൊടുക്കുന്ന പ്രകൃതക്കാരി. അച്ഛൻ നല്ല അസ്സൽ കുടിയനായിരുന്നു. കുടിച്ചില്ലെങ്കിൽ അച്ഛനെ പോലെ നല്ല ഒരു മനുഷ്യൻ വേറെ ഇല്ല. കുടിച്ചാൽ പിന്നെ പറയേണ്ട.

എന്റെയൊക്കെ ചെറുപ്പത്തിൽ വീട്ടിൽ എന്നും തല്ലും വഴക്കുമാണ്. വീട് എന്ന് പറയാൻ മാത്രം ഉള്ള വീടൊന്നും ആയിരുന്നില്ല അത്. അങ്ങനെയൊക്കെയാണെങ്കിലും എനിക്ക് അച്ഛനെ ഇഷ്ടമാണ്. പക്ഷെ അനുഭവം അതൊക്കെയായിരുന്നു എന്ന് മാത്രം. അച്ഛനായിട്ട് ഞങ്ങൾക്ക് ഒന്നും വാങ്ങി തന്നിട്ടില്ല. പോലീസുകാരനാണ്. പക്ഷെ അമ്മ കഷ്ടപ്പെട്ടിട്ടാണ് വളർത്തിയത്.

അന്ന് മുസ്ലീം വീടുകളിൽ നിന്ന് സക്കാത്ത് കിട്ടുന്ന സാരി കൊണ്ട് പട്ട് പാവട തുന്നിത്തരുമായിരുന്നു അമ്മ. അച്ഛന്റെ എല്ലാം ചവിട്ടും തൊഴിയും കൊണ്ട് അമ്മ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു. അച്ഛൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾക്ക് നല്ല ഒരു വീട് പോലും കിട്ടിയത്. കുടിച്ച് കുടിച്ച് ലിവറ് പോയി ആണ് അച്ഛൻ മരിച്ചത്. ഉണ്ടായിരുന്ന സ്വത്തുക്കൾ പോലും അച്ഛൻ വിറ്റ് കളഞ്ഞിരുന്നു.

അമ്മയുടെ കഷ്ടപ്പാട് കണ്ട് ഡിഗ്രി ആയപ്പോഴേക്കും ചേച്ചി ഈവന്റ് മാനേജ്മെന്റ് ഷോകളിൽ ആങ്കറിങ് ചെയ്യാൻ തുടങ്ങി. ഞാനും ഡിഗ്രിയ്ക്ക് എത്തിയപ്പോൾ എന്നോയും കൂടെ കൂട്ടി. അങ്ങനെയാണ് കരിയർ ആരംഭിയ്ക്കുന്നത്. എണ്ണൂറ് രൂപയാണ് ആദ്യത്തെ പ്രതിഫലം. പിന്നീട് ഒരി ഫ്രണ്ട് വഴി ഒരു ഫോട്ടോ ഗ്രാഫറെ പരിചയപ്പെട്ടു.

Also Read
സ്ത്രീകൾ ഗർഭനിരോധന ഉറകൾ വാങ്ങിയാൽ എന്താണ് തെറ്റ്, ലൈം ഗി ക ബന്ധത്തിൽ സുരക്ഷിതത്വം വേണ്ടേ: തന്നെ വിമർശിച്ചവർക്ക് എതിരെ തുറന്നടിച്ച് അക്ഷര ഹാസൻ

അദ്ദേഹം എന്റെ കുറച്ച് ഫോട്ടോയ് എടുത്തോട്ടെ എന്ന് ചോദിച്ചു. അന്ന് എടുത്ത ഫോട്ടോ ഒരു മാഗസിൻ കവർ ഗേളായി വന്നു. പിന്നീട് ഇവന്റ്സിന് പോകുമ്പോൾ നാട്ടുകാർ കുശുകുശു പറയാൻ തുടങ്ങി. സധീർ മരിച്ചപ്പോൾ മക്കൾ രാത്രിയം പകലും എല്ലാം പോകുന്നു എന്ന തരത്തിൽ സംസാരം വന്നപ്പോൾ ഞാൻ കൊച്ചിയിലേക്ക് മാറി. എനിക്ക് ഏവിയേഷൻ കോഴ്സിന് ചേരണം എന്ന് അമ്മയോട് പറഞ്ഞ് ആണ് കൊച്ചിയിലേക്ക് മാറിയത്.

കോഴ്സിന് ചേർന്നു ആ സമയത്ത് ഒരു സീരിയലിൽ അവസരം കിട്ടി. പിന്നെ ചങ്ക്സ് എന്ന സിനിമയിലെ വേഷമാണ് ആളുകൾ ശ്രദ്ധിച്ചത്. അതിന് ശേഷം ചെറിയ ചെറിയ വേഷങ്ങൾ സിനിമയിൽ കിട്ടിയെങ്കിലും പ്രതിഫലം കൃത്യമായി കിട്ടിയില്ല. അതോടെ ഞാൻ സീരിയലുകളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു.

അതിനിടയിൽ ഒരു സിനിമയിൽ അവസരം ഉണ്ട് എന്ന് പറഞ്ഞ് വിളിച്ച് പറ്റിച്ചു. അതോടെ സിനിമയും സീരിയലും ഇല്ലാതെയായി. പിന്നീട് ഒരു ബിക്കിനി ഫോട്ടോ ഷൂട്ട് ചെയ്തപ്പോൾ ഞാൻ വൈറലായി. ഫിസിക്കലി ഞാൻ ഫിറ്റ് ആണ് എന്ന് തോന്നിയപ്പോൾ, കണ്ടാൽ അയ്യേ എന്ന് തോന്നില്ല എന്ന് എനിക്ക് ഉറപ്പ് ആയപ്പോഴാണ് ഞാൻ ബിക്കിനി ചെയ്തത്.

അതിന് ശേഷം രണം എന്നൊരു മ്യൂസിക് ആൽബം ചെയ്തു. അതിന് ശേഷം ചെയ്ത ഒരു ഷോർട്ട് ഫിലിമിലെ അഭിനയം കണ്ട് ഹോളിവുണ്ട് എന്ന സിനിമയിൽ അവസരം ലഭിച്ചു. ഞാൻ നായികയായി അഭിനയിച്ച ആദ്യത്തെ സിനിമ. ലെസ്ബിയൻ ആയിട്ടാണ് അഭിനയിക്കുന്നത്. അതിൽ ചില ബെഡ് റൂം സീനുകൾ എല്ലാം ഉള്ളത് കൊണ്ട് പ്രിവ്യു ഷോയ്ക്ക് അമ്മ കൂടെ വന്നില്ല.

Also Read
ചീത്ത വഴികളിലൂടെയാണ് വിവാഹ മോചനത്തിന് ശേഷം ഞാൻ പൈസ ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞ് അച്ഛൻ കരഞ്ഞു: നെഞ്ചുരുകി ജീവിതം പറഞ്ഞ് ശാലിനി നായർ

അതിൽ ഞാൻ നന്നായി അഭിനയിച്ചു. എനിക്ക് തന്നെ അഭിമാനം തോന്നി. പക്ഷെ തോളിൽ തട്ടി നന്നായി എന്ന് പറയാൻ ആരുമില്ലാത്തത് ആയിരുന്നു എന്റെ സങ്കടം. പക്ഷെ ഞാൻ എവിടെയും എത്തില്ല, ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞവർക്കുള്ള മറുപടിയണ് ഇത്. സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്നും ജാനകി സുധീർ പറയുന്നു.

Advertisement