ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ അയാൾ എന്നെ നോക്കി സ്വ യം ഭോ ഗം ചെയ്യുക ആയിരുന്നു: അനശ്വര രാജൻ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന ദുരനുഭവം

5330

വളരെ പെട്ടെന്ന് തന്നെ മലയാളി സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനശ്വര രാജൻ. 2018 ൽ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് ആണ് അനശ്വര രാജൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാൻ അനശ്വരയ്ക്ക് കഴിഞ്ഞു ആദ്യ ചിത്രത്തിന്റെ തകർപ്പൻ വിജയത്തിന് ശേഷം 2019ൽ പുറത്തിറങ്ങിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീർത്തി എന്ന കഥാപാത്രത്തെ ആണ് ചിത്രത്തിൽ അനശ്വര അവതരിപ്പിച്ചത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അനശ്വര പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.

Advertisements

ഇപ്പോഴിതാ തനിക്കുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അനശ്വര രാജൻ. താൻ കുട്ടിയായിരിക്കെ ബസിൽ യാത്ര ചെയ്തപ്പോഴുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മെൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

Also Read
അമരത്തിൽ ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നു, ദേശീയ അവാർഡ് ലഭിക്കേണ്ടത് ആയിരുന്നു, അത് തട്ടിമാറ്റിയ ആളെ എനിക്ക് നന്നായി അറിയാം: വെളിപ്പെടുത്തി അശോകൻ

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഒരു മോശം അനുഭവം ഉണ്ടാകുന്നത്. കുട്ടി ഫ്രോക്ക് ഒക്കെ ഇട്ട് സ്‌കൂളിൽ പോകുന്ന പ്രായം. ബസിൽ അധികം ആളുകളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് മൂന്ന് പേർ അവിടെ ഇവിടെയൊക്കെ ആയി ഇരിക്കുന്നുണ്ടായിരുന്നു.

anaswara-8

അതിനിടെ ഏതോ ഒരു പുള്ളി പുറകിൽ വന്നിരുന്ന് പതിയെ വിളിക്കാൻ തുടങ്ങി. ഇയാൾ വിളിക്കുന്നത് എന്നെ തന്നെയാണോ എന്ന് എനിക്ക് അറിയില്ല. ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ കാണുന്നത് അയാൾ എന്നെ നോക്കി സ്വ യം ഭോ ഗം ചെയ്യുന്നതാണ്. അന്ന് എനിക്ക് അറിയില്ലായിരുന്നു പുള്ളി എന്താണ് ചെയ്യുന്നതെന്ന് പോലും.

അതിന് മുൻപ് എന്താണ് ഗുഡ് ടച്ച്, ബാഡ് ടച്ചെന്നുമൊക്കെ അമ്മ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊക്കെ ആളുകൾ ചെയ്യുമെന്നോ ഇതിൽ സുഖം കണ്ടെത്തുമെന്നോ ഒന്നും എനിക്ക് അറിയില്ലായിരുന്നു. എന്റെ തൊട്ടപ്പുറത്ത് ഒരു ചേച്ചി ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഇക്കാര്യം ചേച്ചിയോട് പറഞ്ഞു.

anaswara-3

ചേച്ചി എത്തിയപ്പോഴേക്കും പുള്ളി പോയി. അന്ന് ഞാൻ വെറും അഞ്ചാം ക്ലാസിലാണ്. അങ്ങനെയൊരു കുട്ടിയോട് ഇങ്ങനെ ചെയ്തയാൾക്ക് ഒരു കുടുംബം ഉണ്ടെങ്കിൽ ആ വീട്ടുകാരുടെ അവസ്ഥ എന്താകും. ഇപ്പോഴും ആ സംഭവം ആലോചിക്കുമ്പോൾ എനിക്ക് എന്തോ പോലെയാണെന്ന് അനശ്വര രാജൻ പറയുന്നു. അതേ സമയം പ്രണയ വിലാസം എന്ന സിനിമയാണ് അനശ്വരയുടേതായി അവസാനം റിലീസ് ചെയ്തത്.

Also Read
ഭാര്യ കൂടെ ഇണ്ടെങ്കിലും ചിലരൊക്കെ എന്നോട് അങ്ങനെ ചെയ്യാൻ നോക്കും: തുറന്നടിച്ച് നടി മീര വാസുദേവ്

Advertisement