എന്റെ കൂടെ അഭിനയിക്കണം എന്ന് സംയുക്ത പറയാറുണ്ട്, പക്ഷേ ഞങ്ങൾ ഒരുമിച്ചഭിനയിച്ചാൽ ഒരു പ്രശ്നമുണ്ട്: ബിജു മേനോൻ പറഞ്ഞത്

13364

വർഷങ്ങൾ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജു മേനോൻ. നായകനായും വില്ലാനും സഹനടനായും എല്ലാം നിരവധി വേഷങ്ങളിൽ ശക്തമായ പ്രകടനമാണ് ബിജു മേനോൻ കാഴ്ച വെച്ചിട്ടുള്ളത്. അതേ സമയം ബിജുമേനോൻ ഇപ്പോൾ ആദ്യകാലത്ത് ചെയ്തിരുന്നത് പോലെയുള്ള സിനിമകൾ അല്ല ചെയ്യുന്നത്.

സിനിമകൾ ചെയ്യുന്നതിലും കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും നല്ല മാറ്റം വന്നിട്ടുണ്ട്. സീരിയസ് കഥാപാത്രങ്ങൾ വിട്ട് കോമഡി നായകനായാണ് താരം ഇപ്പോൾ കൂടുതലും മുന്നേറുന്നത്. ഓർഡിനറി, സ്വർണക്കടുവ, രക്ഷാധികാരി ബൈജു, സത്യം പറഞ്ഞാൽ വിശ്വസിക്കാവോ, തുടങ്ങിയ ഒരുപിടി സിനിമകൾ ഇതിനുദാഹരണമാണ്.

Advertisements

മുൻകാലത്ത് സിനിമകൾ ഇപ്പോൾ ആലോചിക്കുമ്പോൾ എന്തൊക്കെയാ ചെയതുകൂട്ടിയെന്ന് തോന്നുമെന്ന് താരം പറയുന്നു. മൂന്ന് മാസം മുൻപ് അഭിനയിച്ച ചിത്രം കണ്ടാലും അതിൽ പല കുഴപ്പങ്ങളും മനസ്സിലാകും. ആ പാട്ട് സീനിൽ ഇങ്ങനെ ചെയ്യണ്ടായിരുന്നു, ആ സീൻ കുറച്ചു നന്നാക്കായിരുന്നു എന്നൊക്കെ തോന്നും.

Also Read
ഇതെന്താ കസേരക്കളിയോ; ചിമ്പുവിന്റെ അടുത്ത് നിന്നും സീറ്റ് മാറി ഇരുന്ന് തൃഷ; ഇവർക്കിടയിലെ ദാമ്പത്യം മനോഹരമായിരിക്കുമെന്ന് ആരാധകർ

പഴയ സിനിമകൾ ടിവിയിൽ വരുമ്പോൾ ചമ്മലാണ്. ഞാനും സംയുക്തയും ചാനൽ മാറ്റിപിടിക്കും എന്നാണ് ബിജു മേനോൻ പറയുന്നത്. ബിജുവിന്റെ കൂടെ സിനിമ ചെയ്യണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാൽ ഞങ്ങൾ ഒരുമിച്ച് അഭിനയിക്കാൻ വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയുള്ള ഡയലോഗുകൾ പറയാനുണ്ടെങ്കിൽ ചിരി വരും.

വിവാഹം നിശ്ചയിച്ച സമയത്ത് ചെയ്ത സിനിമയാണ് മേഘമൽഹാർ. വളരെ സീരിയസ് ഡയലോഗുകൾ ആണ് സിനിമയിലേത്. അതിനിടയ്ക്ക് സംസാരിക്കുമ്പോഴും ഞങ്ങൾക്ക് ചിരിവരുമായിരുന്നു. ഇനി ഒരുമിച്ച് അഭിനയിക്കാനും ആ ഒരു ബുദ്ധിമുട്ടാണ്ടാകും എന്ന് ഒരിക്കൽ ബിജു മേനോൻ പറഞ്ഞിരുന്നു.

Also Read
ഭാര്യ കൂടെ ഇണ്ടെങ്കിലും ചിലരൊക്കെ എന്നോട് അങ്ങനെ ചെയ്യാൻ നോക്കും: തുറന്നടിച്ച് നടി മീര വാസുദേവ്

Advertisement