അഭിമാനമാണ് എനിക്ക് ഈ നിറം: തന്റെ കറുപ്പ് നിറത്തെ കുറിച്ച് നടി ശ്രുതി ജയൻ

421

നൃത്തരംഗത്തുനിന്നും സിനിമയിലേക്കെത്തിയ ശ്രുതി ജയൻ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് സിനിമയിലെ നായികമാർക്ക് വെളുപ്പ് നിറം ഏറെ പ്രാധാന്യം നൽകുന്ന ഈ കാലത്ത് തന്റെതായ കഴിവ് തെളിയിച്ച ഒരു നടി കൂടിയാണ് ശ്രുതി.

എന്നാൽ ഇപ്പോൾ താരം തന്റെ കറുപ്പ് നിറത്തെ കുറിച്ച് തുറന്ന് പറയുകയാണ്. ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരിൽ തനിക്ക് വിഷമം തോന്നിയിട്ടില്ലെന്നും തനിക്ക് വെളുപ്പ് നിറമായിരുന്നുവെങ്കിൽ സിനിമയിൽ ഒന്നുമാകാൻ കഴിയാതെ പോകുമായിരുന്നുവെന്നും ശ്രുതി തുറന്ന് പറയുന്നു.

Advertisements

തന്നെ സിനിമയിൽ നിലനിർത്തുന്ന പ്രധാന കാര്യം കറുപ്പിന്റെ ഭംഗിയാണ് എന്നും താരം തുറന്ന് പറയുന്നു. ശ്രുതി ജയന്റെ വാക്കുകൾ ഇങ്ങനെ:

എനിക്ക് തോന്നുന്നത് എന്റെ നിറം കൊണ്ടാണ് സിനിമയിലെത്തിയതെന്നാണ്. ഒരു പക്ഷെ വെളുപ്പ് നിറമായിരുന്നുവെങ്കിൽ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാൻ കഴിഞ്ഞു. അവിടെയും അവസരം കിട്ടിയത് ഈ നിറം കാരണമാണ്.

അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പറയും.ഈ നിറം എനിക്ക് അഭിമാനമാണ്. ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരിൽ വിഷമം തോന്നിയിട്ടില്ല. ഒരു തുടക്കകാരി എന്ന നിലയിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തമിഴിലും തെലുങ്കിലും സിനിമകൾ ചെയ്തു. പുതിയ സിനിമ തമിഴിലാണ്. കാക്കി എന്നാണ് സിനിമയുടെ പേര്. എനിക്ക് ആ സിനിമ നല്ല പ്രതീക്ഷയുണ്ടെന്നും ശ്രുതി ജയൻ പറയുന്നു.

തൃശ്ശൂർ സ്വദേശിനിയായ ശ്രുതി ജയൻ മികച്ച ഒരു ഭരത നാട്യം നർത്തകി കൂടിയാണ്. ചെന്നൈ കലാക്ഷേത്രയിൽ ആയിരുന്നു ശ്രുതി ഭരത നാട്യം ഉപരപഠനം നടത്തിയത്. രാജ്യത്തിനകത്തും പുറത്തും നരവധി നൃത്തോൽസവങ്ങളൽ പങ്കെടുത്തിിട്ടുള്ള ശ്രുതി ജയൻ വാങ്ങിക്കൂട്ടിയ സമ്മാനങ്ങളും ചില്ലറയല്ല.

Advertisement