Home Entertainment

അരമതിൽ ചാടിക്കടന്ന് ലാലേട്ടൻ; ബിഗ് ബ്രദറിന്റെ ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

32

സിദ്ധിഖ്‌ലാലിലെ സിദ്ധിഖ് ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ബിഗ് ബ്രദർ അണിയറയിൽ ഒരുങ്ങുകയാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഹാഫ്‌സ്ലീവ് ഷർട്ടും പാന്റും ധരിച്ച താരം വീടിന്റെ അരപ്രൈസിലൂടെ ചാടി പൂമുഖത്തേക്ക് കടക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. ഫസ്റ്റ് ലുക്ക് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ എസ്. പിക്‌ചേഴ്‌സ് ആണ് നിർമ്മാണം.

Advertisements

ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം അർബാസ് ഖാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന, സത്‌ന ടൈറ്റസ്, ജനാർദ്ദനൻ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ചെമ്ബൻ വിനോദ്, ടിനി ടോം, സർജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

ബംഗളൂരു, മംഗലാപുരം എന്നിവടങ്ങളിൽ 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിനായുള്ളത്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വൈശാഖ സിനിമ, എസ് ടാക്കീസ്, നിക്ക് എന്നിവർ ചേർന്നാണ്.

Advertisement