Home Entertainment

ശരണ്യയ്ക്കായി 24 ലക്ഷം രൂപ സമാഹരിച്ച് ഫിറോസ് കുന്നുംപറമ്പിൽ: ദൈവം പ്രതിപുരുഷനായി ഭൂമിയിലേയ്ക്കു അയച്ച വ്യക്തിയാണ് ഫിറോസെന്ന് സീമ ജി നായർ

36

ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നടി ശരണ്യയുടെ ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനു നന്ദി പറഞ്ഞ് നടിയും സുഹൃത്തുമായ സീമ ജി നായർ. 24 ലക്ഷം രൂപ ശരണ്യയ്ക്കായി ഫിറോസ് സമാഹരിച്ചു നൽകിയെന്നും ദൈവം അദ്ദേഹത്തിന്റെ പ്രതിപുരുഷനായി ഭൂമിയിലേയ്ക്കു അയച്ച വ്യക്തിയാണ് ഫിറോസെന്നും സീമ ജി നായർ വീഡിയോയിലൂടെ പറഞ്ഞു.

ശരണ്യയുടെ ജീവിതത്തെ കരംപിടിച്ചുയർത്തുന്നതിന് തനിക്കൊപ്പം കൂടെ നിന്ന ഫിറോസിനും മറ്റുളളവർക്കും ഒരുപാട് നന്ദിയുണ്ടെന്നും സീമ പറഞ്ഞു.

Advertisements

സീമ ജി നായരുടെ വാക്കുകൾ ഇങ്ങനെ.

ശരണ്യയുടെ ഒൻപത് ഓപ്പറേഷനുകൾ കഴിഞ്ഞു. ബ്രെയ്ൻ ട്യൂമിന്റേതായി ഏഴെണ്ണവും തൈറോയിഡ് കാൻസറുമായി ബന്ധപ്പെട്ട് രണ്ട് ഓപ്പറേഷനുകളും. ഒരു ഡോക്ടർമാരും അസുഖം പൂർണമായി ഭേദമാക്കി തരാമെന്ന് വാക്ക് തന്നിട്ടില്ല. അതുകൊണ്ട് തന്നെ ശരണ്യയുടെ ചികിത്സ പൂർണമായിട്ടില്ല, ചികിത്സ തുടർന്നുകൊണ്ടിരിക്കുന്നു. അതിന് എത്ര ലക്ഷം രൂപയാകുമെന്നും ഞങ്ങൾക്ക് അറിയില്ല. ശരണ്യയ്ക്ക് സ്വന്തമായി കിടപ്പാടം ഇല്ല.

ഇതെല്ലാം സാധിക്കാൻ ഒരുപാട് കടമ്പകൾ ഉണ്ട്. ഫിറോസിന്റെ വിഡിയോ വന്നതിനു ശേഷം ഒരുപാട് ആളുകൾ അന്വേഷിച്ച് വിളിച്ചിരുന്നു. ശരണ്യയുടെ അക്കൗണ്ട് ഇതുവരെയും ക്ലോസ് ചെയ്തിട്ടില്ല. നൂറ് രൂപയായാലും ഇരുന്നൂറ് രൂപയായാലും നമ്മളാൽ കഴിയുന്ന രീതിയിൽ അവളെ സഹായിക്കണം. എല്ലാവർക്കും ഫോണിൽ മറുപടി പറഞ്ഞു തീരാത്തതുകൊണ്ടാണ് വിഡിയോയിൽ ലൈവ് വന്നത്. ഒരിക്കൽ കൂടി ഫിറോസിന് നന്ദി.’

Advertisement