വിസിലടിക്കാൻ പ്രേരിപ്പിക്കുന്ന കിടു പെർഫോമൻസ്; വിജയിയെയും ബിഗിലിനേയും വാനോളം പുകഴ്ത്തി കരൺ ജോഹർ

20

തമിഴകത്തിന്റെ ദളപതി വിജയ്- ഹിറ്റ്‌മേക്കർ അറ്റ്‌ലീ കൂട്ടുകെട്ടിലെത്തിയ ‘ബിഗില്‍’ തെന്നിന്ത്യയിലും ബോളിവുഡിലും തരംഗം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി കളക്ഷനാണ് ബിഗില്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിഗില്‍ കണ്ട് സംവിധായകന്‍ അറ്റ്‌ലിയേയും വിജയ്‌യെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍.

ബിഗില്‍ ഒരു ഉത്സവം തന്നെയായിരുന്നുവെന്നാണ് കരണ്‍ കുറിച്ചിരിക്കുന്നത്. ”ദളപതി വിജയ്‌യുടെ പെര്‍ഫോമന്‍സ് കാണുന്ന ആരും എഴുന്നേറ്റ് വിസിലടിച്ച് പോകും.സംവിധായകന്‍ കേമനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്, സൂപ്പര്‍സ്റ്റാര്‍ ഡയറക്ടര്‍” എന്നാണ് കരണ്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

Advertisements

നേരത്തെ ബിഗിലിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോഴും കരണ്‍ ജോഹര്‍ അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്ബോള്‍ എന്നിവയ്ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement