68 ൽ നിന്ന് 52 ലേക്കെത്തിയത് കപ്പയും ചക്കയുമൊന്നും തിന്നാതെ, രഹസ്യം വെളിപ്പെടുത്തി റിമി ടോമി

401

ലാൽ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം എന്ന ഗാനവും പാടി മലയാള പിന്നണി ഗാനരംഗത്തേക്കെത്തിയ ഗായികയാണ് റിമി ടോമി. ഒരു ഗായിക എന്നതിലുപരി മികച്ച അവതാരക, അഭിനേത്രി തുടങ്ങി വിവിധമേഘകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച താരം കൂടിയാണ് റിമി

ലോക്ഡൗൺ കാലത്ത് തിരക്കുകൾക്ക് എല്ലാം ഇടവേളയായപ്പോൽ റിമി ടോമി കൂടുതൽ സമയവും ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിലാണ്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഇപ്പോൾ താരം സജീവമാണ്. ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളൊക്കെ വൈറലായിരുന്നു.

Advertisements

ഇപ്പോളിതാ മെലിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം. 68 കിലോയിൽ നിന്നാണ് റിമി 52ലേക്കെത്തിയത്. അത് അത്ര നിസ്സാരമല്ലെന്നും റിമി പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമിയുടെ വെളിപ്പെടുത്തൽ. പാലാക്കാരുടെ ഇഷ്ടവിഭവമായ കപ്പയും ചക്കയുമൊന്നും തിന്നാതെയാണ് ഇത്ര വണ്ണം കുറച്ചതെന്നാണ് റിമി പറയുന്നത്.

റിമിയുടെ മെലിഞ്ഞ് സുന്ദരിയായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രങ്ങൾ വൈറലായതോടെ റിമിയുടെ പരിചയക്കാർ വണ്ണം കുറച്ചതിന്റെ സീക്രട്ട് ചോദിക്കുന്നതും പതിവായിരിക്കുകയാണ്. ഇത് നിസ്സാരമല്ലെന്നും കഷ്ടപ്പെട്ട് നേടിയതാണെന്നും റമി പറയുന്നു.

അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലിലൂടെയും വണ്ണം കുറച്ചതിന്റെ സീക്രട്ട് റിമി വെളിപ്പെടുത്തിയിരുന്നു. 2002 ലാണ് ഞാൻ മിനിസ്‌ക്രീനിൽ എത്തുന്നത്. ഇപ്പോൾ വയസും പ്രായവുമൊക്കെ ആയി. അപ്പോഴാണ് കൂടുതൽ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്.

ആദ്യമൊന്നും ഞാൻ ഡയറ്റ് നോക്കുകയോ ശരീരഭാരം എത്രയുണ്ടെന്നോ നോക്കാറില്ലായിരുന്നു. 2012 ന് ശേഷമാണ് താൻ അതെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത്. ഏത് ഫീൽഡിലുള്ളവരാണെങ്കിലും ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് റിമി പറയുന്നത്.

പച്ചവെള്ളം കുടിച്ചാലും ശരീരം വണ്ണം വെക്കുന്നതാണ് തന്റെ പ്രകൃതം. എന്നാലിപ്പോൾ എന്റെ പൊക്കത്തിന് അനുസരിച്ച് 52 കിലോ ആണ് ശരീരഭാരം. അതിന് നന്ദി പറയുന്നത് ട്രെയിനർക്ക് ആണ്. ലോക്ഡൗൺ ആണെങ്കിലും ഫോണിലൂടെ തനിക്ക് നിർദ്ദേശങ്ങൾ കിട്ടിയിട്ടാണ് ചെയ്യുന്നതെന്നും റിമി വ്യക്തമാക്കി.

Advertisement