മലർവാടി ആർട്‌സ് ക്ലബ്ബിലൂടെ തുടക്കം, കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ ശിഷ്യ: മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ ‘അഞ്ജന’ മാളവിക വെയിൽസിന്റെ വിശേഷങ്ങൾ

244

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയിൽ. ഇതിനോടകം തന്നെ മലയാളി കുടുംബ സദസ്സുകളുടെ ഇഷ്ട പരമ്പരയായി മാറിയ മഞ്ഞിൽ വിരിഞ്ഞ പൂവ് കാണുന്നവരാരും അതിലെ അഞ്ജനയെ മറക്കില്ല.

സിനിമാ താരമായ മാളവിക വെയിൽസ് ആണ് മഞ്ഞിൽ വിരിഞ്ഞ പൂവിൽ അഞ്ജനയായി എത്തുന്നത്. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന സിനിമയിലൂടെയാണ് മാളവിക ചലച്ചിത്ര രംഗത്തേക്കെത്തിയത്.

Advertisements

തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്ത മാളവിക പിതാവിന്റെ വിയോഗത്തെ തുടർന്ന് ചെറിയ ഇടവേള എടുത്തിരുന്നു. തൃശ്ശൂർ പാട്ടുരായ്ക്കൽ സ്വദേശിനിയായ മാളവിക കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ കീഴിൽ നൃത്തവും അഭ്യസിച്ചിട്ടുണ്ട്.

നേരത്തെ പൊന്നമ്പിളി ആയി എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ഈ താരത്തിന് ലഭിച്ചത്. ഇപ്പോവിതാ മഴവിൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മാളവിക.
അഭിനയത്തിനും അപ്പുറത്ത് നൃത്തത്തോടാണ് താൽപര്യക്കൂടുതലെന്ന് താരം പറയുന്നു.

നൃത്തം ചെയ്യുമ്പോൾ നമ്മളായുള്ള പെർഫോമൻസാണ്. അതെനിക്ക് കുറച്ചുകൂടി സന്തോഷം തരുന്നുണ്ട്. കുറച്ചു കൂടി റിലാക്‌സ്ഡാവുന്നത് നൃത്തം ചെയ്യുമ്പോഴാണ്. പക്ഷെ അഭിനയത്തിന്റെ തിരക്കിനിടയിൽ കുറച്ച് കാലമായി നൃത്തപഠനവും പെർഫോമൻസുമെല്ലാം നടക്കുന്നില്ല. അടുപ്പമുള്ളവരെല്ലാം നൃത്തം ചെയ്യണമെന്ന് നിർബന്ധിക്കാറുണ്ട്.

ഇപ്പൊ കഴിയുന്നില്ലെങ്കിലും ഉറപ്പായും നൃത്തത്തിനായി സമയം കണ്ടെത്തുമെന്നും മാളവിക പറയുന്നു.
സിനിമാഭിനയത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും താരം പറയുന്നു. 2009 ൽ മിസ് കേരളയിൽ ബ്യൂട്ടിഫുൾ ഐസ് പട്ടം കിട്ടിയിരുന്നു. അങ്ങനെയാണ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആട്‌സ് ക്ലബിലെത്തുന്നത്.

നിവിൻ പോളിയുടേയും ആദ്യ ചിത്രമായിരുന്നു അതെന്നും മാളവിക പറയുന്നു. അച്ഛനായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ താൽപ്പര്യം. മലർവാടിയിൽ അഭിനയിച്ചതിൽ അച്ഛൻ ശരിക്കും എക്‌സൈറ്റഡായിരുന്നു. അച്ഛനാണ് എന്റെ കരിയർ ഇങ്ങനെയാക്കിത്തരുന്നത്.

നിരന്തരം പ്രോത്സാഹിപ്പിച്ച് അച്ഛനൊപ്പമുണ്ടായിരുന്നു. അച്ഛന്റെ വിയോഗ ശേഷം സിനിമകളൊന്നും ചെയ്തിരുന്നില്ല താരം. ഇപ്പോൾ സീരിയൽ മേഖലയിൽ മാളവിക അഞ്ച് വർഷമാവുന്നു. ആകെ നാല് സീരിയലുകൾ സീരിയൽ ചെയ്യാൻ എനിക്കിഷ്ടമാണ് റിഗററ്റുകൾ ഒന്നുമില്ല.

വളരെ സന്തോഷം തരുന്ന പ്രൊഫഷൻ തന്നെയാണ്. നമുക്കെന്താണോ ഹാപ്പിനസ് തരുന്നേന്ന് വെച്ചാ അത് ചെയ്യുക എന്നതാണ് എന്റെ പോളിസി. ഈ ലോകം ചെറുതെങ്കിലും എനിക്കിഷ്ടമാണെന്നും മാളവിക പറയുന്നു.

Advertisement