തലയ്ക്ക് വെളിവില്ലേ, ഇയാളും ലിവിങ് ടുഗെതർ ആയിരുന്നില്ലേ, ഇത് വല്ലാത്ത ഊളത്തരം ആയിപ്പോയി: അഭയ ഹിരൺമയിയോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച എംജി ശ്രീകുമാറിനെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

325

വർഷങ്ങളായി നിരവധി ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയ ഗായകനും അവതാരകനും റിയാലിറ്റി ഷോ ജഡ്ജും നടനും ഒക്കെയായി മാറിയ താരമാണ് എംജി ശ്രീകുമാർ. കഴിഞ്ഞി ഗായിക അഭയ ഹിരണ്മയി ആയിരുന്നു എംജി ഒരു ചാനലിൽ അവതരിപ്പിക്കുന്ന ചാറ്റ് ഷോയിൽ പങ്കെടുത്തത്.

ഇപ്പോഴിതാ ഈ ചാറ്റു ഷോയുമായി ബന്ധപ്പെട്ട് എംജി ശ്രീകുമാറിന് എതിരെ വിമർശനവുമായി എത്തിയിരിക്കുയാണ് സോഷ്യൽ മീഡിയ. അഭയ ഹിരണ്മയിയുമായുള്ള ചാറ്റ് ഷോ വൈറലായതോടെയാണ് സോഷ്യൽ മീഡിയ എംജി ശ്രീകുമാറിന് എതിരെ തിരിഞ്ഞത്.

Advertisements

പ്രമുഖ സംഗീത സംവിധായകൻ ഗോപിസുന്ദറും അഭയ ഹിരൺമയിയും പത്ത് വർഷത്തോളമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ആയിരുന്നു. അടുത്തിടെ അഭയയുമായി പിരിഞ്ഞ ഗോപി സുന്ദർ ഇപ്പോൾ അമൃത സുരേഷുമായി പ്രണയത്തിൽ ആണ്.

Also Read
ജനിച്ചത് ബ്രാഹ്‌മണകുടുംബത്തില്‍, മുസ്ലീം യുവാവുമായി പ്രണയ വിവാഹം, ഇന്ന് വീട്ടില്‍ പൂജ മുറിയും, നിസ്‌കാരമുറിയും, നടി ഇന്ദ്രജയുടെ ജീവിതം ഇങ്ങനെ

ഇതിനെ കുറിച്ച് ഒക്കെ എംജി അഭയോട് ചോദിച്ചിരുന്നു. എംജി ശ്രീകുമാറിന്റെ എല്ലാ ചോദ്യങ്ങൾക്ക് എല്ലാം വളരെ മാന്യമായി തന്നെ അഭയ മറുപടി നൽകിയും ചെയ്തു. അതേ സമയം അഭയയോടെ ഗോപി സുന്ദറിനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ചോദിച്ചതോടെ ആണ് ആരാധകർ എംജി ശ്രീകുമാറിന് എതിരെ വിമർശനം ഉന്നയിച്ച് തുടങ്ങിയത്.

അഭയ വളരെ പോസിറ്റീവ് ആയി മനോഹരമായിട്ടാണ് സംസാരിച്ചത്, ശ്രീകുമാറിന് തലക്ക് വെളിവില്ലേ? കഷ്ടം, ഇയാളും പണ്ട് ലിവിങ് ടുഗെതർ ആയിരുന്നില്ലേ, എംജി ശ്രീകുമാറിന് അമ്മാവൻ സിൻഡ്രം, അഭയയോട് കാര്യങ്ങൾ വീണ്ടും വീണ്ടും ചോദിച്ചത് വല്ലാത്ത ഊളത്തരം ആയിപ്പോയി എന്നൊക്കെയാണ് കമന്റുകൾ നിറയുന്നത്.

അതേ സമയം ഗോപി സുന്ദറിന് ഒപ്പമുള്ള ജീവിതം മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തിരിഞ്ഞ് നോക്കുന്നതിൽ ഉപരി മുന്നോട്ട് പോവുന്നതിനെ കുറിച്ചാണ് താൻ ചിന്തിക്കുന്നതെന്ന് അഭയ പറയുന്നു. എനിക്ക് ഫോക്കസ് ചെയ്യാൻ മ്യൂസിക്ക് കരിയർ ഉണ്ട്.

വിഷമം ഇല്ല സാർ അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഞാൻ നന്നായിട്ടാണ് ജീവിച്ചത്. ഹാപ്പി ആയിരുന്നു. ഞാൻ ഒരു രാജ്ഞിയെ പോലെയായിരുന്നു ജീവിച്ചത്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഇപ്പോൾ മുന്നോട്ട് പോകുന്നത് വളരെ രസകരം ആയിട്ടാണ്.

Also Read
പിറന്നാളിന് സ്വര്‍ണ്ണമാല സമ്മാനം, സ്വര്‍ണ്ണം കണ്ട് ആര്‍ത്തി മൂത്ത കളിയുമായി മഷൂറ, ഇതിന് മുമ്പ് കാണാത്ത പോലെയെന്ന് ബഷീര്‍ ബഷി

മോഡലിങ്ങും ചെയ്യുന്നുണ്ട്, ഒപ്പം മ്യൂസിക്കൽ കരിയറും ബിൽഡ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് സുഹൃത്തുക്കളും നല്ല ഫാമിലിയും തനിക്ക് ചുറ്റുമുണ്ടെന്നും അഭയ നിറഞ്ഞ സന്തോഷത്തോടെ പറയുന്നുണ്ട്.വർഷങ്ങളായുള്ള ലിവിങ് ടുഗെതർ ജീവിതത്തിന് ശേഷമാണ് എംജി ശ്രീകുമാർ ലേഖയെ വിവാഹം കഴിച്ചത്.

പ്രേമത്തിന് കണ്ണില്ല കാതില്ല എന്നൊക്കെ പറയുന്നത് ഞങ്ങളുടെ കാര്യത്തിൽ യാഥാർഥ്യമായിരുന്നു. അന്നത്തെ കാലത്ത് ലിവിങ് ടുഗെതർ വലിയൊരു സാഹസം തന്നെയായിരുന്നെന്നാണ് എംജി ശ്രീകുമാർ പറയുന്നത്.

Advertisement