പിറന്നാളിന് സ്വര്‍ണ്ണമാല സമ്മാനം, സ്വര്‍ണ്ണം കണ്ട് ആര്‍ത്തി മൂത്ത കളിയുമായി മഷൂറ, ഇതിന് മുമ്പ് കാണാത്ത പോലെയെന്ന് ബഷീര്‍ ബഷി

443

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Also Read; മരുമോന് അടിപൊളി സമ്മാനവുമായി താരകല്യാണ്‍, അമ്മായിയമ്മയ്ക്കും സര്‍പ്രൈസ് സമ്മാനം നല്‍കി അര്‍ജുനും, വൈറലായി വീഡിയോ

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ഇപ്പോഴിതാ ബഷീര്‍ ബഷിയും കുടുംബം പങ്കുവെച്ച ഒരു പിറന്നാള്‍ സര്‍പ്രൈസ് വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്. മഷൂറയുടെ പിറന്നാള്‍ പ്രമാണിച്ച് ബ്രേക്കെടുത്ത് വീട്ടിലിരിക്കുകയാണ് ബഷീര്‍.

Also Read; ഓര്‍ക്കുമ്പോഴൊക്കെ കണ്ണുനിറയും, അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്, ദിലീപിനെക്കുറിച്ച് മഞ്ജു പറഞ്ഞത് കേട്ടോ

സാധാരണ പിറന്നാള്‍ ദിവസമാണ് മഷൂറയ്ക്ക് ബഷീര്‍ സമ്മാനം നല്‍കുന്നത്. എന്നാല്‍ ഇത്തവണ പിറന്നാളിന്റെ രണ്ട് ദിവസം മുമ്പാണ് സര്‍പ്രൈസ് സമ്മാനം നല്‍കിയത്. ഒരു ജ്വല്ലറിയില്‍ കൊണ്ടുപോയി നെക്ലേസ് വാങ്ങി നല്‍കുകയായിരുന്നു ബഷീര്‍.

സമ്മാനം കണ്ടപ്പോള്‍ സന്തോഷം കൊണ്ട് മഷൂറയുടെ മുഖം തുടുത്തു. നെക്ലേസ് ഇട്ട് നോക്കാന്‍ പറഞ്ഞപ്പോള്‍ ശരിക്കും സ്വര്‍ണ്ണം കാണാത്ത കളിയായിരുന്നു മഷൂറയ്‌ക്കെന്നും ആര്‍ത്തിയായിരുന്നുവെന്നും ബഷീര്‍ പറയുന്നു. എന്നാല്‍ താന്‍ ഒത്തിരി എക്‌സൈറ്റഡ് ആയിരുന്നുവെന്നാണ് മഷൂറയുടെ മറുപടി.

Advertisement