അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമാണ് താര കല്യാണ്‍. നിരവധി സിനിമകളിലൂടേയും സീരിയലുകളിലൂടേയും താര കല്യാണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. താരകല്യാണിന്റെ അമ്മയും മകള്‍ സൗഭാഗ്യ വെങ്കിടേഷും എല്ലാം ആരാധകരുടെ പ്രിയപ്പെട്ടവരാണ്.
ടിക്ക്ടോക്ക് വീഡിയോകളിവൂടെയും മറ്റും ആരാധകരുടെ പ്രിയങ്കരിയായ സൗഭാഗ്യയുടെ വിവാഹവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. താരാകല്യാണിന്റെ ശിഷ്യനും നര്‍ത്തകനും നടനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം കഴിച്ചത്.
ഈ ദമ്പതികള്‍ക്ക് കൂട്ടായി സുദര്‍ശന എന്നൊരു മകളും താരകുടുംബത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താര കല്യാണിന്റെ കുടുംബം. തങ്ങളുടെ പുത്തന്‍ ഫോട്ടോകളും വിശേഷങ്ങളുമെല്ലാം താര കല്യാണും സൗഭാഗ്യയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താര കല്യാണ്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാവുന്നത്. സ്‌പെഷ്യല്‍ ഡെ ഇന്‍ മൈ ലൈഫ് വീഡിയോയാണ് താരം ചെയ്തിരിക്കുന്നത്. താന്‍ ഒറ്റയ്ക്ക് ജീവിക്കുമ്പോള്‍ ഒത്തിരി വൈകിയാണ് എഴുന്നേല്‍ക്കുന്നതെന്നും ചെടികളെല്ലാം പരിപാലിക്കാറുണ്ടെന്നും താര കല്യാണ്‍ പറയുന്നു.
അതിനിടെ വീഡിയോയില്‍ അര്‍ജുനും എത്തിയിരുന്നു. താന്‍ അര്‍ജുന് ദീപാവലി സമ്മാനമായി സോയ ഡ്രിങ്കാണ് വാങ്ങിയതെന്നും മധുരപലഹാരങ്ങള്‍ ഒന്നുമില്ലെന്നും താര കല്യാണ്‍ പറയുന്നു. ഇതിന് അര്‍ജുന്‍ മറുപടിയും നല്‍കുന്നുണ്ട്. തനിക്ക് അറിയാമായിരുന്നു ഇത് വാങ്ങിച്ച് തരുമെന്നും അതാണ് തന്റെ അമ്മായിയമ്മ എന്നും അര്‍ജുന്‍ പറഞ്ഞു.
Also Read: സാർ വിളിച്ചില്ലെങ്കിലും ഞാൻ നടിയാകും; ലാൽ ജോസിന്റെ മുഖത്ത് നോക്കി അന്ന് അനുശ്രീ പറഞ്ഞത്
തന്റെ മരുമോന്‍ എന്ത് സമ്മാനം കൊടുത്താലും അപ്പോള്‍ വാങ്ങിക്കുമെന്നും ലോകത്ത് തന്റെ മരുമോന്‍ മാത്രമേ ഇങ്ങനെ ചെയ്യു എന്നും താര കല്യാണ്‍ പറഞ്ഞു. അതിനിടെ അര്‍ജുനും അമ്മായിയമ്മക്ക് സമ്മാനം നല്‍കുന്നുണ്ട്. ഒരു താമരച്ചെടിയായിരുന്നു അര്‍ജുന്‍ നല്‍കിയത്.