താന്‍ എന്തൊരു അലമ്പാണ്, എന്നെ തൊട്ടുപോകരുതെന്ന് ഐശ്വര്യ ലക്ഷ്മി, മനഃപൂര്‍വ്വം ചെയ്തതല്ല, സംഭവിച്ചുപോയതാണെന്ന് ഷൈന്‍

331

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടി മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ നായിക ആയിട്ടാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്.

ടോവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി.

Advertisements

വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്.അത്രയ്ക്ക് ബോള്‍ഡും എന്നാല്‍ സെന്‍സിറ്റീവുമായ കഥാപാത്രത്തെ ആണ് മായാനദിയില്‍ ഐശ്വര്യ അവതരിപ്പിച്ചത്.

Also Read; ഓര്‍ക്കുമ്പോഴൊക്കെ കണ്ണുനിറയും, അദ്ദേഹത്തിന്റെ സിനിമകള്‍ ഇപ്പോഴും കാണാറുണ്ട്, ദിലീപിനെക്കുറിച്ച് മഞ്ജു പറഞ്ഞത് കേട്ടോ

ഇതിന് ശേഷം ഒത്തിരി സിനിമകളില്‍ താരം തിളങ്ങി. അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ കുമാരിയാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ഈ ചിത്രം തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഹൊറര്‍ ടചുള്ളതാണ് ചിത്രം. കുമാരി എന്ന ടൈറ്റില് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ കുമാരിയുടെ ഭര്‍ത്താവായി നടന്‍ ഷൈന്‍ ടോം ചാക്കോയാണ് എത്തുന്നത്. ഇപ്പോഴിതാ ഐശ്വര്യയെക്കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഷൂട്ടിങ് സമയത്തെ അനുഭവങ്ങളാണ് നടന്‍ പങ്കുവെക്കുന്നത്. ഒത്തിരി വേദന സഹിച്ചാണ് ഐശ്വര്യ ചിത്രത്തില്‍ അഭിനയിച്ചതെന്ന് ഷൈന്‍ പറയുന്നു.

Also Read; സീരിയലില്‍ ചുവടുവെക്കവെ ക്യാമറമാനുമായി പ്രണയം. പിന്നാലെ വിവാഹം, നടി സ്വാതിയുടെ ഇന്നത്തെ ജീവിതം ഇങ്ങനെ

ചുറ്റിപ്പിടിക്കുന്ന സീന്‍ ഉണ്ടായിരുന്നുവെന്നും അതിന് താന്‍ ഒത്തിരി ബലം പ്രയോഗിച്ചിട്ടുണ്ടെന്നും അപ്പോള്‍ ഐശ്വര്യയ്ക്ക് നന്നായി വേദനിച്ച് കാണുമെന്നും ഷൈന്‍ പറയുന്നു. അതിനിടെ താന്‍ എന്തൊരു അലമ്പാടോ, തൊട്ടുപോകരുത് എന്നൊക്കെ ഐശ്വര്യ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement