വിവാഹബന്ധം വേര്‍പ്പെടുത്തി ഏഴുവര്‍ഷം പിന്നിട്ടിട്ടും മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച പ്രിയരാമനും രഞ്ജിത്തും; 22ാം വിവാഹവാര്‍ഷികത്തില്‍ പറഞ്ഞത് ആരാധകര്‍ മറക്കില്ല

9538

സൈന്യം എന്ന സിനിമയിലുള്‍പ്പടെ മോഡേണ്‍ വേഷങ്ങളില്‍ എത്തി ആരാധകരുടെ മനസില്‍ കുടിയേറിയ പ്രിയ രാമന്‍ എന്ന നടിയെ സിനിമയില്‍ സജീവമല്ലാതിരുന്നിട്ടും ആരും മറക്കാനിടയില്ല. ആറാം തമ്പുരാനിലെ തുള്ളിച്ചാടി വരുന്ന നയനയെന്ന കഥാപാത്രത്തെ ആ സിനിമ കണ്ട ആരും ഇനിയും മറക്കാനിടയില്ല.

അതേസമയം, മോഡേണ്‍ വേഷങ്ങളിലാണ് അധികവും മലയാള സിനിമയില്‍ കണ്ടിട്ടുള്ളതെങ്കിലും, ഒരു നോര്‍ത്ത് ഇന്ത്യന്‍ താരത്തിന്റെ ലുക്ക് ആണെങ്കിലും പ്രിയ രാമന്‍ മലയാളിയാണ്. ഇക്കാര്യം അധികമാര്‍ക്കും അറിയില്ല, ആലുവയാണ് നടിയുടെ സ്വദേശം.

Advertisements

രജനികാന്ത് നിര്‍മ്മിച്ച വള്ളി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് 1993ലാണ് പ്രിയ രാമന്‍ സിനിമ രംഗത്തേക്ക് പ്രവേശിച്ചത്. ശേഷം 1993 ല്‍ തന്നെ ഐവി ശശി സംവിധാനം ചെയ്ത അര്‍ത്ഥനയിലൂടെ മലയാളത്തിലേക്കും താരമെത്തി. തുടര്‍ന്ന് ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാ താരം മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളുടെ കൂടെ നിരവധി സിനിമകളിലെത്തി.

also read- ‘അവരെ സന്തോഷിപ്പിക്കാൻ ഇതാണ് ചെയ്യുന്നത്’; മലയാള സിനിമാലോകത്ത് ആരോടെങ്കിലും വാശിയുണ്ടോ? നയൻതാര തുറന്നുപറഞ്ഞത് ഇങ്ങനെ

സിനിമാജീവിതം പോലെ തന്നെ അവിശ്വസനീയമായിരുന്നു പ്രിയ രാമന്റെ സ്വകാര്യ ജീവിതവും. സിനിമയില്‍ തിളങ്ങി ഒരുപാട് യുവാക്കളുടെ സ്വപ്‌ന സുന്ദരിയായിരുന്ന പ്രിയ രാമന്‍ അന്ന് പ്രശസ്ത തമിഴ് നടന്‍ രഞ്ജിത്തുമായി വിവാഹം കഴിക്കുകയും സിനിമാലോകത്തോട് വിടപറയുകയുമായിരുന്നു.

സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും താരത്തിന്റെ വിവാഹ ജീവിതം അധികനാള്‍ നീണ്ടു നിന്നിരുന്നില്ല. പരസ്പരമുള്ള പൊരുത്തക്കേടുകള്‍ കാരണം തുടക്കം മുതലേ അസ്വാരസ്യത്തിലായിരുന്ന ഇരുവരും 2014 ല്‍ വിവാഹ മോചനം നേടി. ഇവര്‍ക്ക് രണ്ടു മക്കളും ഉണ്ടായിരുന്നു.

വേര്‍പിരിയലിന് ശേഷം എന്ത് വേണം എന്ന വ്യക്തമായ ധാരണയിലാണ് വിവാഹമോചനം നേടിയതെന്ന് പ്രിയ രാമന്‍ തന്നെ പറഞ്ഞിരുന്നു. വേര്‍പിരിയുന്ന സമയത്ത് തനിക്ക് വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്, നിരവധി തവണ താന്‍ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്. വലിയ മാനസിക പിരിമുറുക്കം ആയിരുന്നു അനുഭവിച്ചതെന്നും താരം തുറന്നുപറഞ്ഞിരുന്നു.

എന്നാല്‍ ഈ വിഷമത്തില്‍ നിന്നും അവര്‍ അധികം വൈകാതെ പുറത്തുകടന്നു. മക്കള്‍ക്ക് വേണ്ടി ജീവിച്ച പ്രിയ രാമന്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പഴയ ഭര്‍ത്താവിനെ തന്നെ വീണ്ടും വിവാഹം കഴിക്കുക ആയിരുന്നു.

ALSO READ- ‘ഞാനിനി കരയില്ല’; റിയാസ് എങ്ങനെയുള്ള ആളാണെന്ന് നിങ്ങളറിയണം; പെണ്ണനെന്നും നട്ടെല്ലില്ലാത്തവനെന്നും വിളിക്കുന്നവരുടെ വായടപ്പിച്ച് ഉമ്മ

ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇരുവരും തങ്ങളുടെ മക്കള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ചത്. 22ാമത്തെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ആ സന്തോഷ വാര്‍ത്ത സിനിമ ആരാധകരെഏവരെയും അറിയിച്ചത്.

ഇരുവരും ഇപ്പോള്‍ സന്തോഷത്തോടെ മക്കളും ഒരുമിച്ച് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. ഈഗോ ആയിരുന്നു തങ്ങള്‍ക്ക് ഇടയിലെ പ്രധാന പ്രശ്‌നമെന്നാണ് പിന്നീട് പ്രിയരാമന്‍ വെളിപ്പെടുത്തിയത്. പിന്നീട് വേര്‍പിരിഞ്ഞ കാലഘട്ടം കൊണ്ട് തങ്ങള്‍ക്ക് ഇടയിലെ ആ ഈഗോ ഇല്ലാതെ ആയെന്നും ഇരുവരും പറയുന്നു.

പ്രിയയുമായി വേര്‍പിരിഞ്ഞ രഞ്ജിത്ത് 2014 ല്‍ നടി രാഗസുധയെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം അധികം നീണ്ടുപോയില്ല. 2015 ല്‍ ഇരുവരും വിവാഹമോചനം നേടുകയും ചെയ്തു.

Advertisement