Home Entertainment Celebrities

ലിജോ ചിത്രം ആയതുകൊണ്ട് തന്നെ ഒരു പിടിത്തവും ഇല്ല; ഇതാ മലൈക്കോട്ടൈ വാലിബന്റെ അടുത്ത പോസ്റ്റര്‍

512

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെതായി പുറത്തുവരുന്ന പോസ്റ്ററും മറ്റും കാണുമ്പോൾ പ്രേക്ഷകരും ഒത്തിരി സന്തോഷത്തിലാണ്.

Advertisements

ഇപ്പോഴിതാ ക്രിസ്മസിന് മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ സിനിമയുടെ പുതിയൊരു പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ നേർന്നാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിന് 30 ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളത്. റിലീസ് ജനുവരി 25നാണ്. വൻ ക്യാൻവസിലാണ് മലൈക്കോട്ടൈ വാലിബൻ സിനിമ എത്തുക. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ ആദ്യമായിട്ടാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

അതേസമയം മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കിയാണ്. മോഹൻലാലിനു പുറമേ സോണാലി കുൽക്കർണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമ്പോൾ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആർ ആചാരി, ഹരിപ്രശാന്ത് വർമ, രാജീവ് പിള്ള, സുചിത്ര നായർ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.

 

 

 

Advertisement