ഒട്ടും ഫണ്‍ അല്ലെന്നും ബോറിംഗ് ആണെന്നും പറഞ്ഞു, പിന്നെ ആ ബോളിവുഡ് നടനൊപ്പം അഭിനയിച്ചിട്ടില്ല, നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി സമീറ റെഡ്ഡി

42

സിനിമാ ആരാധകര്‍ക്ക് ഏറെ പ്രീയപ്പെട്ട ബോളിവുഡ് താരസുന്ദരി ആയിരുന്നു നടി സമീറ റെഡ്ഡി. ബോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യയിലും തന്റെ സാന്നിധ്യമറിയച്ച നടി മലയാളത്തിലും അഭിനയിച്ചിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന്റെ നായികയായി ഒരുനാള്‍വരും എന്ന സിനിമയിലായിരുന്നു സമീറ അഭിനയിച്ചത്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും മാറിനല്‍ക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റുകളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്.

Also Read:പ്രൊപ്പോസ് ചെയ്തപ്പോള്‍ ഹരിത നോ പറഞ്ഞു, ഒടുവില്‍ പ്രണയത്തിലേക്ക് എത്തിയത് ഇങ്ങനെ, പ്രണയവിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് ഹരിതയും വിനായകും

പ്രസവശേഷം തന്റെ ശരീരത്തെ ആഘോഷമാക്കിയിരുന്നു നടി. ശരീരഭാരം വര്‍ധിച്ചതിനെക്കുറിച്ച് ഒന്നുമല്ല മക്കള്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങളെക്കുറിച്ചാണ് താരത്തിന്റെ ചിന്ത. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള നിരവധി പോസ്റ്റുകളും ഇതിനോടകം താരം പങ്കുവെച്ചിട്ടുണ്ട്.

മുമ്പൊരിക്കല്‍ താന്‍ കരിയറില്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് , മീറ്റൂ സംഭവങ്ങളെ കുറിച്ച് സമീറ തുറന്നുപറഞ്ഞിരുന്നു. ഒരു സിനിമയില്‍ തന്റെ അനുവാദം കൂടാതെ ചുംബന രംഗങ്ങള്‍ സംവിധായകന്‍ പ്ലാന്‍ ചെയ്തുവെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നിന്നെ സിനിമയില്‍ നിന്നും മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സമീറ തുറന്നുപറഞ്ഞിരുന്നു.

Also Read:ആ ഭാഗം ഷൂട്ട് ചെയ്തതിന് പിന്നാലെ ശാന്തിച്ചേച്ചിയെ കെട്ടിപ്പിടിച്ച് നിന്നു, സാറ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, അനശ്വര രാജന്‍ പറയുന്നു

മറ്റൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആ സിനിമയിലെ നടന്‍ തന്നോട് വളരെ മോശമായി സംസാരിച്ചുവെന്നും താന്‍ ഒട്ടും അപ്രോച്ചബിള്‍ അല്ലെന്നും ബോറിംഗ് ആണെന്നും ഫണ്‍ അല്ലെന്നും തനിക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടന്‍ പറഞ്ഞുവെന്നും സമീറ പറഞ്ഞിരുന്നു. പിന്നെ ആ നടന്റെ ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ലെന്നാണ് വിവരം.

Advertisement