ആ ഭാഗം ഷൂട്ട് ചെയ്തതിന് പിന്നാലെ ശാന്തിച്ചേച്ചിയെ കെട്ടിപ്പിടിച്ച് നിന്നു, സാറ എന്നെ പിന്തുടരുന്നുണ്ടായിരുന്നു, അനശ്വര രാജന്‍ പറയുന്നു

111

അടുത്തിടെയാണ് മോഹന്‍ലാല്‍ നായകനായി എത്തിയ നേര് എന്ന ചിത്രം തിയ്യേറ്ററുകളിലെത്തിയത്. പ്രേക്ഷകരുടെ ഇഷ്ടം നേടിയാണ് ചിത്രത്തിന്റെ ആദ്യ ഷോകള്‍ പൂര്‍ത്തിയായിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്.

Advertisements

ചിത്രത്തില്‍ കഥാപാത്രത്തിനും കഥയ്ക്കും വേണ്ട മികച്ച അഭിനയമാണ് മോഹന്‍ലാല്‍ കാഴ്ചവെച്ചിരിക്കുന്നത്. താരത്തിന്റെ സ്വഭാവമില്ലാത്ത കഥാപാത്രമായി മാറിയ മോഹന്‍ലാലിന് കൈയ്യടിക്കുകയാണ് ആരാധകരും.

Also Read:ചേട്ടാ, എന്നോടല്ല, അക്കാര്യം പോയി എമ്പുരാന്റെ ഡയറക്ടറോട് ചോദിക്കണം, മാധ്യമപ്രവര്‍ത്തകര്‍ക്ക് കിടിലന്‍ മറുപടിയുമായി സുപ്രിയ പൃഥ്വിരാജ്

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച ‘ലാലേട്ടന്‍’ തിരിച്ചെത്തി എന്നാണ് ആരാധകര്‍ പറയുന്നത്. ജിത്തു ജോസഫ് ഒരുക്കിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജിത്തു ജോസഫ് മോഹന്‍ലാല്‍ കോമ്പോ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് തന്നെ പറയാം.

അതേസമയം, ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്ന പ്രകടനമായിരുന്നു യുവനടി അനശ്വര രാജനും ചിത്രത്തില്‍ കാഴ്ചവെച്ചത്. സാറ എന്ന അന്ധയായ പെണ്‍രകുട്ടിയെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ കുറിച്ച് അനശ്വര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Also Read:എന്‍ജിനിയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമാണ് വധു; ക്യാമറമാനും നടി ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവുമായ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി

വളരെ ബുദ്ധിമുട്ടായിരുന്നു സാറ എന്ന കഥാപാത്രത്തിന്റെ മെന്റല്‍ സ്‌പേസില്‍ നില്‍ക്കുക എന്നത്. സിനിമയുടെ കോര്‍ ഭാഗത്തിന്റെ ഷൂട്ടിന് പിന്നാലെ താന്‍ ശാന്തി മായാദേവിയെ കെട്ടിപ്പിടിച്ച് നിന്നിരുന്നുവെന്നും ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് പോയിട്ടും സാറ തന്റെ ഉള്ളില്‍ തന്നെയുണ്ടായിരുന്നുവെന്നും അനശ്വര പറയുന്നു.

സിനിമയുടെ മെയിന്‍ സബ്ജക്ടായ പോയിന്റ് ഷൂട്ട് ചെയ്ത സമയത്ത് അധികം ആളുകളുണ്ടായിരുന്നില്ല. ഷൂട്ട് കഴിഞ്ഞപ്പോഴായിരുന്നു അത് ആലോചിക്കുമ്പോള്‍ തനിക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ തോന്നിയതെന്നും അത് കഴിഞ്ഞതിന് പിന്നാലെ ശാന്തി ചേച്ചിയെ കെട്ടിപ്പിടിച്ച് നിന്നുപോയിരുന്നുവെന്നും അനശ്വര പറയുന്നു.

Advertisement