എന്‍ജിനിയര്‍ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമാണ് വധു; ക്യാമറമാനും നടി ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവുമായ ജോമോന്‍ ടി ജോണ്‍ വീണ്ടും വിവാഹിതനായി

194

ക്യാമറമാനും നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവുമായ ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായി. അൻസു എൽസ വർഗ്ഗീസ് എന്നാണ് ജോമോന്റെ വധുവിന്റെ പേര്. എൻജിനിയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അൻസു.

Advertisements

വിവാഹ ചിത്രങ്ങൾ ജോമോൻ തന്നെയാണ് പുറത്തുവിട്ടത്. എന്റെ പ്രതീക്ഷയും വീടും എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജോമോൻ കുറിച്ചത്.

അതേസമയം ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോൻ തന്റെ കരിയർ ആരംഭിച്ചത്. ബ്യൂട്ടിഫുൾ, തട്ടത്തിൻമറയത്ത്, അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ജോമോൻ.

അതേസമയം നടി ആൻ അഗസ്റ്റിന്റെ ജോമോന്റെ വിവാഹം 2014 ൽ ആയിരുന്നു. എന്നാൽ ഒന്നിച്ച് പോവാൻ കഴിയാതെ വന്നതോടെ ഇവർ പിരിഞ്ഞു.

ചലച്ചിത്ര നടനും നിർമാതാവുമായ അഗസ്റ്റിന്റെ മകൾ കൂടിയായ ആൻ സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ജോമോനുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരുടെയും പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. അങ്ങനെ രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ 2014 ഫെബ്രുവരി 2 നാണ് വിവാഹിതരായത്.

 

 

Advertisement