Home Entertainment Celebrities

ഏഴുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് സംഭവിച്ചതെന്ത്, ജോമോന്‍ ആനിനോട് വിവാഹമോചനം ആവശ്യപ്പെട്ടത് എന്തുകൊണ്ട്, വീണ്ടും ചര്‍ച്ചയായി ജോമോന്‍ ആന്‍ ഡിവോഴ്‌സ്

333

മലയാളികള്‍ക്ക് ഒരുപാട് നല്ല വേഷങ്ങള്‍ സമ്മാനിച്ച പ്രിയങ്കരനായ നടനാണ് അഗസ്റ്റിന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളിലൂടെ അദ്ദേഹം സിനിമാ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന അഗസ്റ്റിന്റെ മകളായി സിനിമയിലെത്തിയ നടിയാണ് ആന്‍ അഗസ്റ്റിന്‍.

Advertisements

മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ സാധിച്ച നടിയാണ് ആന്‍ അഗസ്റ്റിന്‍. ഏതാനും ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നേടിയിട്ടുള്ള താരമാണ് ആന്‍.

Also Read:ഷൈന്‍ ടോം ചാക്കോയും അഞ്ച് സുന്ദരിമാരും; ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മീരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് നടത്തുകയാണ് ആന്‍ അഗസ്റ്റിന്‍ ഇപ്പോള്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആന്‍ സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിലൂടെയാണ് താരം തിരിച്ചെത്തിയിരിക്കുന്നത്.

വിവാഹമോചിതയായ ആന്‍ അഗസ്റ്റിന്റെ മുന്‍ ഭര്‍ത്താവ് ക്യാമറാമാന്‍ ജോമോന്‍ ടി ജോണാണ്. കഴിഞ്ഞ ദിനസമാണ് ജോമോന്‍ രണ്ടാമതും വിവാഹിതനായ വാര്‍ത്ത പുറത്തുവന്നത്. ജോമോന്‍ തന്നെയാണ് വിവാഹക്കാര്യം പുറത്തറിയിച്ചത്.

Also Read:സ്‌ക്രീനില്‍ സാധാരണ ലാലേട്ടനെയല്ല കണ്ടത്, വിജയമോഹനെ ആയിരുന്നു ; നേരിനെ കുറിച്ച് ജീത്തു ജോസഫിന്റെ മക്കള്‍

രണ്ടരവര്‍ഷം മുമ്പായിരുന്നു ജോമോന്റെയും ആനിന്റെയും വിവാഹമോചനം. ജോമോനായിരുന്നു വിവാഹമോചനം ആവശ്യപ്പെട്ടത്. അതേസമയം എന്തിനാണ് വിവാഹമോചനത്തിന് ആവശ്യപ്പെട്ടത് എന്നതിനെ കുറിച്ച് ജോമോന്‍ സംസാരിച്ചിട്ടില്ല. ആനും സ്വകാര്യ ജീവിതത്തെ കുറിച്ച് സംസാരിച്ചിട്ടില്ലായിരുന്നു.

Advertisement