എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും ഒക്കെ കണ്ടവള്‍; വൈറലായി നവ്യ നായരുടെ പോസ്റ്റ്

92

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത നവ്യ പിന്നീട് ശക്തമായി തിരിച്ചുവരവ് നടത്തി. എങ്കിലും ഇന്ന് അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിനാണ് നവ്യ പ്രാധാന്യം കൊടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യാ തന്റെ വിശേഷങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ നവ്യ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത് .

Advertisements

സന്ധ്യ.. എന്റെ ജീവിതത്തിലെ ഇരുട്ടും വെളിച്ചവും സന്ധ്യയും നട്ടുച്ചയും ഒക്കെ കണ്ടവള്‍ ..

കൊച്ചു കൊച്ചു സന്തോഷങ്ങള്‍.എത്ര കൊടുത്താലും മതിവരാത്തവരാത്ത കാലത്തു ചെറിയ കാര്യങ്ങളിലും സന്തോഷിക്കുന്ന ചിലരുണ്ട് കൂടെ എന്നതാണെന്റെ അഹങ്കാരം..ബര്‍ത്ത്‌ഡേയ്‌സ് ഒന്നും ഓര്‍ക്കാത്ത എന്നെ ഓര്‍മ്മിപ്പിച്ചത് അമ്മയാണ് ,

ഈ സന്തോഷം കാണുമ്പോള്‍ ഓര്‍മപ്പെടുത്തലിന് നന്ദി പറയാതെ വയ്യാ..ഒരായിരം ജന്മദിനങ്ങള്‍ താന്‍ എന്റെകൂടെ ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു…- നവ്യ കുറിച്ചു. ഇരുവരുടെയും സ്‌നേഹബന്ധം സൂചിപ്പിക്കുന്ന വീഡിയോയും നവ്യ പങ്കുവച്ചിട്ടുണ്ട്.

 

 

Advertisement