എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും; കീര്‍ത്തി സുരേഷിന്റെ നല്ല സ്വഭാവത്തെ കുറിച്ച് മേനക

61

ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് കീർത്തി സുരേഷ്. മലയാളത്തിലെ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല തെന്നിന്ത്യൻ നടി മേനകയുടെയും രണ്ടാമത്തെ മകളാണ് കീർത്തി സുരേഷ്.

Advertisements

2002ൽ പുറത്തെത്തിയ കുബേരൻ എന്ന സിനിമ ആയിരുന്നു ബാലതാരമായി കീർത്തിയുടെ ആദ്യ ചിത്രം. ദിലീപിന്റെ വളർത്തുമക്കളിൽ ഒരാളായി എത്തിയത് കീർത്തിയായിരുന്നു. പൈലറ്റ്സ്, അച്ഛനെ ആണെനിക്കിഷ്ടം എന്ന ചിത്രങ്ങളിലും നടി ബാലതാരമായി അഭിനയിച്ചു. 2013ൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി കീർത്തി അരങ്ങേറ്റം കുറിച്ചു.

കീർത്തി സുരേഷിന്റെ ഒരു നല്ല ഗുണത്തെ കുറിച്ച് ഒരിക്കൽ അഭിമുഖത്തിനിടെ അമ്മ മേനക സുരേഷ് പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് വീണ്ടും വൈറൽ ആവുകയാണ്.

കൈവിട്ടുപോയ ഒന്നിനെയും കുറിച്ചോർത്ത് കീർത്തി വിഷമിക്കാറില്ല എന്നാണ് മേനക പറഞ്ഞത്. അക്കാര്യത്തിൽ വളരെ പോസിറ്റീവാണ്, മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനിൽ ഒരു റോളിലേക്ക് കീർത്തിയെ ഫിക്സ് ചെയ്തിരുന്നു, എന്നാൾ ആ സമയം രജിനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു കീർത്തി. അണ്ണാത്തെ മിസ്സാക്കാനും പറ്റില്ല. അതോടെ പൊന്നിയൻ സെൽവൻ ഒഴിവാക്കേണ്ടി വന്നു.

എന്നാൽ അതിൽ വിഷമിച്ചുവെങ്കിലും നിരാശപ്പെട്ടിട്ടില്ല കീർത്തി എന്ന് മേനക പറയുന്നു.

അതേസമയം കീർത്തി സുരേഷിന്റെ മുത്തശ്ശി പൊന്നിയൻ സെൽവന്റെ കടുത്ത ആരാധികയാണ്. കീർത്തിയ്ക്ക് ആ സിനിമയിലെ റോൾ മിസ്സായപ്പോൾ ഏറ്റവും അധികം വിഷമിച്ചത് മുത്തശ്ശിയായിരുന്നു. ‘അയ്യോടീ ചെയ്യാൻ പറ്റിയില്ലല്ലോ’ എന്ന് മുത്തശ്ശി പറഞ്ഞപ്പോൾ, ‘കുഴപ്പമില്ല മുത്തശ്ശീ, എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും. അത് എനിക്കുള്ളതായിരിക്കില്ല’ എന്നായിരുന്നുവത്രെ കീർത്തിയുടെ മറുപടി.

 

Advertisement