കോടികള്‍ ആസ്തി, ആദ്യ വിവാഹത്തിന് ധരിച്ചത് 500പവന് മുകളില്‍ സ്വര്‍ണ്ണം, കാവ്യയെ കുറിച്ച് കൂടുതല്‍ അറിയാം

320

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജനപ്രിയ നായകന്‍ ദിലീപും മുന്‍ സൂപ്പര്‍ നായിക കാവ്യാ മാധവനും. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഒരു പക്ഷേ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനും അയിരിക്കും.ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്.

Advertisements

ഇരുവരുടേയും ആരാധകരെ ഈ ഗോസിപ്പുകളൊന്നും ബാധിച്ചിട്ടില്ല. പഴയതുപോലെ തന്നെ ഇരുവരേയും സ്നേഹിക്കുകയാണ് ആരാധകര്‍. കുടുംബിനിയായി സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന കാവ്യ മാധവന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.

Also Read:എനിക്ക് വരാനുള്ളത് എങ്ങനെയും എനിക്ക് തന്നെ വരും; കീര്‍ത്തി സുരേഷിന്റെ നല്ല സ്വഭാവത്തെ കുറിച്ച് മേനക

ഇപ്പോഴിതാ കാവ്യയുടെ സമ്പാദ്യത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. കോടീശ്വരിയാണ് താരമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ നിന്നും ഒത്തിരി സമ്പാദിച്ചതിന് പിന്നാലെയായിരുന്നു താരത്തിന്റെ ആദ്യവിവാഹം.

ദേഹമാകെ സ്വര്‍ണ്ണത്തില്‍ മുങ്ങി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ഏകദേശം 500 പവന് മുകളില്‍ സ്വര്‍ണ്ണം കാവ്യ ധരിച്ചിട്ടുണ്ടാവുമെന്നാണ് വിവരം. എന്നാല്‍ രണ്ടാംവിവാഹത്തിന് അത്രത്തോളം സ്വര്‍ണ്ണം ധരിച്ചിട്ടില്ല.

Also Read:വിവാഹ ശേഷമുള്ള ഡിവോഴ്‌സ് വാര്‍ത്തക്കായി കട്ട വെയ്റ്റിംഗ് ; വീണ്ടും മീരാ നന്ദന്റെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റ്

ഒരു നെക്പീസ് മാത്രമാണ് താരം ധരിച്ചിരുന്നത്. എന്നാല്‍ ആ നെക്ലേസും ലക്ഷങ്ങള്‍ വിലമതിക്കുന്നതാണെന്നായിരുന്നു വിവരം. കാവ്യയുടെ ആകെ ആസ്തി നൂറുകോടിയുടെ മുകളില്‍ വരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Advertisement