എല്ലാം അത്ഭുതങ്ങള്‍ ആണ് , മനുഷ്യന്‍ ഒഴികെ ബാക്കിയെല്ലാം എന്നും നിലനില്‍ക്കുന്നവയാണ് ; നിരഞ്ജന്‍

21

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഈ താരം. തന്റെ വിശേഷം പങ്കുവെച്ച് നിരഞ്ജന്‍ എത്താറുണ്ട്.

Advertisements

മൂന്നു മണി എന്ന സീരിയലിലെ രവി എന്ന കഥാപാത്രത്തിലൂടെയാണ് നിരഞ്ജന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. തൊട്ടപ്പുറത്തെ പയ്യന്‍ എന്ന ഇമേജുള്ള നിരഞ്ജന് ആരാധകരും ഏറെയാണ്.

മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് നിരഞ്ജന്‍.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം വിശേഷങ്ങള്‍ ഒക്കെയും സോഷ്യല്‍ മീഡിയയിലൂടെ പറയാറുണ്ട്.

ഇപ്പോഴിതാ കടല്‍ കാറ്റേറ്റ് നടക്കുന്ന വീഡിയോ പങ്കുവെക്കുകയാണ് താരം. വളരെ ശാന്തമായി, സ്വസ്തമായി ജീവിതത്തെ ആസ്വദിക്കുകയാണ് നടനെന്നു തോന്നിപ്പിക്കുന്നതാണ് പുതിയ വീഡിയോ. ‘ജീവിതം പഠിപ്പിക്കുന്ന ചില പാഠങ്ങള്‍, ചില മനുഷ്യര്‍, ഭൂമി,സൂര്യന്‍, കടല്‍.. എല്ലാം അത്ഭുതങ്ങള്‍ ആണ്.. ഇതില്‍ മനുഷ്യന്‍ ഒഴികെ ബാക്കിയെല്ലാം എന്നും നിലനില്‍ക്കുന്നവയാണ്. അതു മനുഷ്യന്‍ ചിന്തിക്കുന്നില്ല എന്ന് മാത്രം…കുറഞ്ഞ സമയമാണ് ഇവിടെ ആകെ ഉള്ളത്..ഉള്ള സമയം സ്‌നേഹം നിറക്കാമെന്നെ…’ എന്ന് പറഞ്ഞാണ് വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്തിരിക്കുന്ന കുറിപ്പ് താരം അവസാനിപ്പിക്കുന്നത്.

 

 

Advertisement