Home Entertainment Celebrities

എന്റെ സ്റ്റെലിസ്റ്റ് അവളാണ്; കറുപ്പാണ് കൂടുതലും എനിക്കായി അവൾ വാങ്ങുന്നത്; ചില കാര്യങ്ങളിൽ കടുംപിടുത്തക്കാരിയാണ്; തന്റെ സ്റ്റെലിസ്റ്റിനെ പരിചയപ്പെടുത്തി എആർ റഹ്‌മാൻ

104

സംഗീത ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കിയ മാന്ത്രികനാണ് എആർ റഹ്‌മാൻ. ഓസ്‌കാർ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം തന്റെ സംഗീത കരിയറിൽ മുപ്പത് വർഷം പൂർത്തിയാക്കിയത് ഈ അടുത്താണ്. എ ആർ റഹ്‌മാന്റെ സംഗീതത്തിൽ പാടാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് കരുതുന്ന ഗായകരാണ് പലരും. സിനിമകളിൽ മാത്രമല്ല സ്റ്റേജ് ഷോകളിലും എ ആർ റഹ്‌മാൻ മാജിക് നമുക്ക് കാണാൻ സാധിക്കും.

ഇപ്പോഴിതാ തന്റെ സ്റ്റെലിസ്റ്റ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റഹ്‌മാൻ. ഭാര്യ സൈറ ഭാനുവാണ് തനിക്ക് ധരിക്കാനുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നാണ് റഹ്‌മാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ഭാര്യ സ്‌റ്റൈലിങ്ങിനെ വളകെ സീരിയസായാണ് എടുത്തിരിക്കുന്നത്. നിങ്ങൾക്ക് അറിയാമോ അവളാണ് എന്നെ ഡ്രസ് ചെയ്യിക്കുന്നത്.

Advertisements

Also Read
സ്‌കൂളിൽ ഞാൻ ദാദയായിരുന്നു; സമൂസക്ക് വേണ്ടി വരെ ഇടി ഉണ്ടാക്കും; എന്നിൽ സ്ത്രീത്വം കൊണ്ടുവരാൻ അത്ര എളുപ്പമായിരുന്നില്ല; തുറന്ന് പറച്ചിലുമായി തമന്ന ഭാട്ടിയ

കഴിഞ്ഞ 10-15 വർഷമായി അവളാണ് എനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ വാങ്ങുന്നത്. അവൾ അത് ഇഷ്ടപ്പെടുന്നുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വസ്ത്രങ്ങൾ വാങ്ങിക്കൊണ്ടുവന്ന് എന്നോട് ധരിക്കാൻ പറയും. ഞാൻ അത് ധരിക്കും. അതേസമയം ഭാര്യ പറഞ്ഞിട്ടും ധരിക്കാതിരുന്ന ഏതെങ്കിലും വസ്ത്രമുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു റഹ്‌മാന്റെ മറുപടി.

ചില കാര്യങ്ങളിൽ അവൾ കടുംപിടുത്തക്കാരിയാണ്. അവൾ ട്രഡീഷണലാണ്. അതുകൊണ്ട് തന്നെ കറുത്ത വസ്ത്രങ്ങളാണ് കൂടുതലും തിരഞ്ഞെടുക്കാറുള്ളത്. കറുപ്പ് മാറ്റി മറ്റേതെങ്കിലും നിറമെടുക്കാൻ പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു. എനിക്ക് വേണ്ടി അവളെ കണ്ടെത്തിയത് അമ്മയാണ്. എനിക്ക് പെണ്ണുകാണാൻ പോകാൻ നേരമുണ്ടായിരുന്നില്ല.

Also Read
പെട്ടെന്നുണ്ടായ അസുഖം മൂലം അമ്മ വിടവാങ്ങി; കണ്ണീരോടെ വാർത്ത പങ്കിട്ട് പാദസരത്തിലൂടെ ഹൃദയം കീഴടക്കിയ നടി ഡോ. ദിവ്യ നായർ

1995ലാണ് റഹ്‌മാൻ സൈറ ബാനുവിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും മൂന്ന് മക്കളുണ്ട്. സിനിമാ താരം റഹ്‌മാന്റെ അളിയനാണ് എആർ റഹ്‌മാൻ. ഈ അടുത്താണ് റഹ്‌മാന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടന്നത്. ഇരു മക്കളും അച്ഛന്റെ പാത പിന്തുടർന്ന് സംഗീത ലോകത്തിലേക്കുള്ള യാത്രയിലാണ്

Advertisement