പെട്ടെന്നുണ്ടായ അസുഖം മൂലം അമ്മ വിടവാങ്ങി; കണ്ണീരോടെ വാർത്ത പങ്കിട്ട് പാദസരത്തിലൂടെ ഹൃദയം കീഴടക്കിയ നടി ഡോ. ദിവ്യ നായർ

421

സീരിയലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദിവ്യ നായർ. ഡോക്ടർ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ദിവ്യയ്ക്ക് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഈ ചാനലിലൂടെ മെഡിക്കൽ പരമായ കാര്യങ്ങളും ബ്യൂട്ടി ടിപ്സുമൊക്കെ പങ്കിടാറുമുണ്ട്.

പാദസരം സീരിയലിലൂടെ കൃഷ്ണ വേണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ദിവ്യ സീരിയൽ രംഗത്തേയ്ക്ക് താരം എത്തിയത്. പിന്നീട് പ്രണയം എന്ന സീരിയലിലൂടെയും താരം പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.

Advertisements

തുടർന്ന് ബന്ധുവാര് ശത്രുവാര്, തൂവൽസ്പർശം എന്ന സീരിയലിലും താരം എത്തി. പിന്നീട് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത താരം തന്റെ ഡോക്ടർ ജോലിയിലേക്ക് തിരികെ എത്തിയിരുന്നു. മോഹൻലാലിന്റെ സിനിമയായ മഹാ സമുദ്രത്തിലും രസതന്ത്രത്തിലും ചെറിയ വേഷങ്ങൾ താരം സിനിമയിൽ ചെയ്തിരുന്നു.

ALSO READ- ആ സീനിനുവേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു; 20 ടേക്കുകളാണ് അന്ന് എടുത്തത്; അമലക്ക് അടുത്ത് എത്തുമ്പോഴേക്കും ഞാൻ പേടിച്ചു; വൈറലായി മൈനയിലെ നായകന്റെ വാക്കുകൾ

താരം ഇപ്പോൾ തിരുവനന്തപുരത്ത് പ്രശ്സതമായ ഒരു ക്ലിനിക്കും, കൺസൾട്ടിങ്ങും യൂ ട്യൂബ് ചാനലുമൊക്കെയായി തിരക്കിലാവുകയായിരുന്നു. സോഷ്യൽമീഡിയയിൽ എന്നിരുന്നാലും താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരോട് പങ്കിടുന്നുണ്ട്.

ഇതിനിടെ വളരെ ദുഖത്തോടെയുള്ള ഒരു വാർത്തയാണ് താരം പ്രേക്ഷകരോടായി പങ്കിട്ടിരിക്കുന്നത്. ദിവ്യയുടെ എല്ലാമെല്ലാമായ അമ്മ വിടവാങ്ങിയെന്ന വാർത്തയാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. അപ്രതീക്ഷിതമായാണ് അമ്മയുടെ മ രണം സംഭവിച്ചത്.

ALSO READ-ഇതുവരെ അഭിനയിച്ച സിനിമയിലൊന്നും ഇന്റിമേറ്റ് സീനുകൾ ചെയ്തിട്ടില്ല; ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് അഭിനയിക്കുന്ന ആളായിരുന്നു: തമന്ന

‘ഞങ്ങളുടെ അമ്മ പെട്ടെന്നുണ്ടായ അസുഖം മൂലം ഇന്ന് രാവിലെ 7.30ന് ഞങ്ങളെയൊക്കെ വിട്ട് വിഷ്ണുപാദം പൂകിയ കാര്യം വലിയ വിഷമത്തോടെ എല്ലാവരെയും അറിയിച്ച് കൊള്ളുന്നു.’- എന്നാ് കുറിച്ചാണ് താരം കഴിഞ്ഞ ദിവസം അമ്മയുടെ ചിത്രം പങ്കിട്ട് കുറിച്ചത്.

അമ്മയുടെ സംസ്‌കാര ചടങ്ങുകൾ കൊല്ലം ജില്ലയിലെ കിഴക്കേ കല്ലടയിലെ കുടുംബവീട്ടിൽ വച്ച് നടത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അമ്മ ശശികുമാരി അ ന്ത രിച്ചത്. അറുപത്തിയൊൻപത് വയസായിരുന്നു അമ്മയ്ക്ക്. ഇടയ്ക്ക് തന്റെ സോഷ്യൽ മീഡിയയിൽ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ദിവ്യ പങ്കിടാറുണ്ട്.

Advertisement