ഇതുവരെ അഭിനയിച്ച സിനിമയിലൊന്നും ഇന്റിമേറ്റ് സീനുകൾ ചെയ്തിട്ടില്ല; ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് അഭിനയിക്കുന്ന ആളായിരുന്നു: തമന്ന

51

വർഷങ്ങളായി ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളും എല്ലാം തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും സജീവ സാന്നിധ്യമാണ്.

ഇപ്പോഴിതാ മലയാള സിനിമയിലേക്കും എത്തുകയാണ് തമന്ന. ജനപ്രിയ നടൻ ദിലീപ് നായകൻ ആകുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ ആണ് തമന്ന മലയാളത്തിൽ എത്തുന്നത്. അരുൺ ഗോപിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ലസ്റ്റ് സ്‌റ്റോറീസ്-2ലെ താരത്തിന്റെ അഭിനയവും ഇതിനിടെ ചർച്ചയായിരുന്നു.

Advertisements

thamanna-9

ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ജീ കാർദായിലും തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജി കാർദായിൽ തമന്ന ടോപ്പ് ലെസ് ആയി എത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വെബ്സീരീസിലെ ചൂടൻ രംഗങ്ങളും വിവാദമായിരുന്നു. സിനിമയിലെ നീണ്ട കരിയറിനിടയിൽ ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല എന്നൊരു നിയമം താരം തന്നെ സെറ്റ് ചെയ്തിരുന്നു. അത് ത കർ ത്താണ് താരത്തിന്റെ വെബ്‌സീരീസ് പ്രകടനം.

ALSO READ- തമിഴിലെ വമ്പൻ താരങ്ങൾക്കെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടന; വിശാലും, വിജയ് സേതുപതിയുമടക്കം ലിസ്റ്റിൽ പതിനാല് പേർ, അമലപോളിനെതിരെയും വിമർശനം

ഇപ്പോഴിതാ തനിക്ക് ഇതുവരെയുണ്ടായിരുന്ന ബോധ്യങ്ങളെ മറികടന്നതിനെ പറ്റി സംസാരിക്കുകയാണ് തമന്ന. പ്രേക്ഷകരുടെ ഇഷ്ടം നോക്കിയാണ് ഇത്രയും നാൾ അഭിനയിച്ചതെന്നും എന്നാൽ ഇപ്പോൾ അവർ മാറിയെന്നും തമന്ന പറയുന്നു.

thamanna-8

താൻ തന്നിലെ മിഥ്യാബോധങ്ങളെ ഇപ്പോൾ മറികടന്നെന്നും കൂടുതൽ എക്സ്പ്ലോർ ചെയ്യുന്നത് ആസ്വദിക്കുകയാണെന്നും തമന്ന പുതിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്റിമേറ്റ് രംഗങ്ങൾ കുടുംബത്തോടൊപ്പം ഇരുന്നു കാണുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് താനും. ചുറ്റുപാടുകൾ നോക്കിയും, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ അൺകംഫർട്ടബിളായുമാണ് കരിയറിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചതെന്ന് തമന്ന പറയുന്നു.

ALSO READ- ‘അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം, ഒരു വല്ലാത്ത കരച്ചിൽ’; സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം: ബിനു അടിമാലി

താനിതുവരെ അഭിനയിച്ച സിനിമയിലൊന്നും ഇന്റിമേറ്റ് സീനുകൾ ചെയ്തിട്ടില്ല. ഭൂരിപക്ഷം വരുന്ന പ്രേക്ഷകരുടെ പ്രതീക്ഷക്കൊത്ത് അഭിനയിക്കുന്ന ആക്ടർ എന്നതിൽ നിന്നും ഇന്റിമേറ്റ് സീനുകൾ ചെയ്യുന്ന, കരിയറിൽ കൂടുതൽ വളരുന്ന ആക്ടറിലേക്ക് എത്തിയത് വലിയ കടമ്പയാണെന്നും താരം വിശദീകരിച്ചു.

thamanna-5

ഇന്ന് പ്രേക്ഷകർ മാറി. അവരിപ്പോൾ അങ്ങനെ ചിന്തിക്കുന്നില്ല. ആ മിഥ്യാബോധങ്ങൾ തനിക്കും മാറി. കൂടുതൽ എക്സ്പ്ലോർ ചെയ്യുന്നത് താനിന്ന് ആസ്വദിക്കുന്നുണ്ട്. ആർടിസ്റ്റ് എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുന്നുണ്ടെന്നും താരം വിശദീകരിച്ചു.

Advertisement