‘അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം, ഒരു വല്ലാത്ത കരച്ചിൽ’; സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം: ബിനു അടിമാലി

179

മലയാളം സിനിമാ ടിവി പ്രേക്ഷകരെ ആകെമാനം ദുഖത്തിലാഴ്ത്തിയ ഒന്നായിരുന്നു മിമിക്രി കലാകാരനും നടനും ടിവി ആർട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകട മരണം. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വഴി തൃശ്ശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു സുധിയുടെ ജീവനെടുത്ത അപകടം ഉണ്ടായത്.

അതേ സമയം മിമിക്രി ലോകത്തു നിന്ന് സിനിമയിൽ എത്തിയ കലാകാരന്മാരിൽ മുൻ നിരയിൽ തന്നെയുള്ള ആളായിരുന്നു കൊല്ലം സുധി. കോമഡി സ്റ്റാർ, കോമഡി ഫെസ്റ്റിവൽ തുടങ്ങിയ ഷോകളിലൂടെ ആണ് കൊല്ലം സുധി മലയാളി പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്.

Advertisements

പിന്നീട് അനവധി സിനിമകളും സ്റ്റാർ മാജിക്ക് എന്ന ഷോയും കൊല്ലം സുധി എന്ന കലാകാരന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരുന്നു. അതേ സമയം കൊല്ലം സുധിയുടെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യം ആക്കുമെന്ന് ഫ്‌ളവേഴ്‌സ് ചാനൽ മേധവി ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു.

ALSO READ- വൈകുന്നേരം വരെ അടിപൊളിയായിരുന്നു; വൈകിട്ടോടെ എല്ലാം തകിടം മറിഞ്ഞു; തനിക്കത് ചിന്തിക്കാനേ പറ്റുന്നില്ല; മഷൂറ

അന്ന് അപകടത്തിൽ കൂടെയുണ്ടായിരുന്ന ബിനു അടിമാലി സ്റ്റാർ മാജിക് ഷോയിലേക്ക് തിരികെ വന്നിരുന്നു. അപകടശേഷം മനസ് തുറന്ന് ചിരിച്ചത് കഴിഞ്ഞ ദിവസത്തെ മിമിക്രി വേദിയിലെ പരിപാടിയിൽ വച്ചിട്ടാണെന്ന് നടൻ ബിനു അടിമാലി പറയുന്നുമുണ്ട്.

‘സത്യം പറഞ്ഞാ വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ ഒക്കെ നിക്കുവാണ്. ഇങ്ങനെ ഒരു ഷോ ഉണ്ടെന്നും പങ്കെടുക്കാൻ പോകട്ടെ എന്ന് ഡോക്ടറോട് ചോദിച്ചപ്പോൾ പോയി വരാൻ ആണ് ഡോക്ടർ പറഞ്ഞത്. ഒരിക്കലും പോകാതിരിക്കരുത് എന്നാണ് പറഞ്ഞത്. ഉടനെ സൈക്യാട്രി ഡിപ്പാർട്‌മെന്റിൽ പോകണോ എന്ന ചോദ്യത്തിന് ഇപ്പോൾ വേണ്ട ആദ്യം ഈ പരിപാടിയിൽ പോയി വരാനാണ് പറഞ്ഞതെന്നും ബിനു പറഞ്ഞു.

ALSO READ-മരിക്കും മുൻപ് എനിക്കൊരു കാര്യം അറിയണമായിരുന്നു; ഈ സീരിയലിന്റെ ക്ലൈമാക്‌സ് എന്താണ്? മരണക്കിടക്കയിൽ വെച്ചും അദ്ദേഹം ചോദിച്ചതിങ്ങനെ: കൃഷ്ണകുമാർ

കൂടാതെ, സുധി ചിരിക്കുമ്പോൾ കണ്ടിട്ടുണ്ടോ മുഖത്ത് ഒരു സൈഡിൽ ഒരു കുഴി വരും. അത് അവൻ എന്റെ വലതു സൈഡിൽ തന്നിട്ടുപോയി. അന്ന് ആ ദിവസം എന്നെ എന്ത് ചെയ്താലും കാറിൽ അവൻ മുൻപിൽ ഇരുത്തില്ല. ഷോയ്ക്ക് വേണ്ടി വടകരക്ക് പോകുമ്പോളും അവൻ ചാടി കേറി മുൻപിൽ തന്നെ ഇരിക്കുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്പോഴും അവൻ മുൻപിൽ തന്നെയുണ്ട്. അന്നത്തെ ദിവസം അവൻ ഫുൾ പവർ ആയിരുന്നു. അതുവരെ കണ്ടിട്ടില്ലാത്ത ഒരു പവർ ആയിരുന്നു അന്നത്തെ സുധിയിൽ ഞാൻ കണ്ടത്. കണ്ണ് കിട്ടും പോലെ ആയിരുന്നു മഹേഷിന്റെ പെർഫോമൻസ്.’

‘എനിക്ക് അവന്റെ പെർഫോമൻസ് ഒരുപാട് ഇഷ്ടമായി. വണ്ടിയിൽ കയറിയപ്പോൾ ഞാൻ അവനോട് പറഞ്ഞു നീ ഏത് മത വിശ്വാസി ആണെന്ന് അറിയില്ല, പക്ഷെ വീട്ടിൽ ചെന്നാൽ ഉടനെ തന്നെ നീ ഒന്ന് ഉഴിഞ്ഞിടണം എന്ന്. അത്രയ്ക്കും നല്ല പെർഫോമൻസ് ആയിരുന്നു മഹേഷിന്റേത്. ബാക്ക് സീറ്റിൽ ആണ് ഞങ്ങൾ ഇരിക്കുന്നത്. സുധി ഉറക്കവും. നമ്മൾ പിന്നെ ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്.’- ബിനു അടിമാലി പറയുന്നു.

പിന്നെ ഉണർന്നപ്പോൾ ആരും അടുത്തില്ല. ആർക്കോ അപകടം പറ്റി, രക്ഷാപ്രവർത്തനത്തിന് അവർ പോയിരിക്കുകയാണ് എന്നാണ് ഞാൻ കരുതിയത്. പുറത്തിറങ്ങിയപ്പോൾ ശരീരത്തിന് ഒരു ഭാരം, അപ്പോൾ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്. പുറത്തിറങ്ങി റോഡിൽ ഇരുന്നപ്പോൾ ചിലർ വിളിച്ചു പറയുന്നത് കേൾക്കാം ഇവിടെ ഒരാൾ കൂടി ഉണ്ടെന്ന്. ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്.’-ബിനു അടിമാലി പറയുന്നു.

സുധിയുടെ ആ കിടപ്പാണ് എന്റെ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നത്. അപ്പോഴും അവന്റെ ശൈലിയിൽ അവൻ പറയുന്നുണ്ട്. എടാ ഏട്ടനെ കെട്ടിയിടല്ലേയെന്ന്. അപ്പോൾ ഞാൻ അവനോട് ചൂടാകുന്നുണ്ട്. മിണ്ടാതെ കിടക്കെടാ അവിടെയെന്ന്. കാരണം അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറയുന്നത്. ഞാൻ അന്ന് മുതൽ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക് വയ്യ.- ബിനു അടിമാലി തുറന്നുപറയുന്നു.

പിന്നെ താൻ സുധി പോയെന്ന് അറിയുന്നത് തന്നെ കൊണ്ട് പോകുന്ന ആള് വണ്ടിയിൽ നിന്നും വിളിച്ചു പറയുന്ന കേട്ടതാണ്. പക്ഷേ സുധി എവിടെ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്നു പറയുന്നതും ഉണ്ട്. അപ്പോഴും എനിക്ക് അവൻ മരിച്ചുവെന്ന് തോന്നൽ ഇല്ല. എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം. ഒരു വല്ലാത്ത കരച്ചിൽ. രാത്രിയിൽ ഈ സംഭവം ഒക്കെയാണ് കേറി വരുന്നത്. ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണർന്നിരിക്കുകയാണ്. തനിക്ക് ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് ഞാൻ മനസ്സിൽ കരുതിയതെന്നും ബിനു അടിമാലി പറഞ്ഞു.

Advertisement