വൈകുന്നേരം വരെ അടിപൊളിയായിരുന്നു; വൈകിട്ടോടെ എല്ലാം തകിടം മറിഞ്ഞു; തനിക്കത് ചിന്തിക്കാനേ പറ്റുന്നില്ല; മഷൂറ

508

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ഈയടുത്ത് മഷൂറയ്ക്ക് ആൺകുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങൾ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ALSO READ- മരിക്കും മുൻപ് എനിക്കൊരു കാര്യം അറിയണമായിരുന്നു; ഈ സീരിയലിന്റെ ക്ലൈമാക്‌സ് എന്താണ്? മരണക്കിടക്കയിൽ വെച്ചും അദ്ദേഹം ചോദിച്ചതിങ്ങനെ: കൃഷ്ണകുമാർ

മഷൂറ പങ്കുവച്ച പുതിയ വീഡിയോ വൈറലാവുകയാണ് ഇതിനിടെ. വലിയ പെരുന്നാളാഘോഷത്തിനിടെ നടന്ന വേ ദ നിപ്പിക്കുന്ന സംഭവത്തെ കുറിച്ചാണ് മഷൂറയുടെ വീഡിയോ. സന്തോഷത്തോടെയാണ് ആ ദിവസം തുടങ്ങിയത്. പക്ഷേ, അത് അവസാനിച്ചത് കണ്ണീരോടെയാണെന്ന് മഷൂറ പറയുന്നു. പെരുന്നാൾ ആഘോഷത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടുള്ള വീഡിയോയിലാണ് ഇക്കാര്യം മഷൂറ പറയുന്നത്.

മഷൂറയും കുടുംബവും ബഷീറിന്റെ സഹോദരനും കുടുംബത്തിനും ഒപ്പമായിരുന്നു ഇത്തവണ ഈദ് ആഘോഷിച്ചത്. അതിരാവിലെ തന്നെ എഴുന്നേറ്റ് പണികളെല്ലാം തുടങ്ങിയെന്ന് മഷൂറ പറയുന്നുണ്ട്. താനും സോനുവും ബാബിയും എല്ലാം പണി ചെയ്യാനുണ്ട്. അവരൊക്കെ പള്ളിയിൽ പോയി വരുമ്പോൾ ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കണം. അതുകഴിഞ്ഞ് ഉച്ചയ്ക്കുള്ള ബിരിയാണിയും പായസവും തയ്യാറാക്കണമെന്നും മഷൂര പറയുകയാണ്.

ALSO READ- ‘ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി ഫൈവ് സ്റ്റാർ ഹോട്ടലിന്റെ വാതിലിൽ മുട്ടി; അവർ തിരിഞ്ഞുനോക്കിയില്ല’; വെളിപ്പെടുത്തി വിദ്യ ബാലൻ

കൂടാതെ, ഇതൊക്കെ കഴിഞ്ഞുവേണം തങ്ങൾക്ക് റെഡിയാവാൻ. അതിന് സമയം കിട്ടുമോ എന്നൊക്കെ പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത് തന്നെ. താൻ പ്രഗ്‌നന്റാണെന്ന് അറിയുന്നത് കഴിഞ്ഞ പെരുന്നാളിനാണ്. പള്ളിയിൽ പോവുന്നതിന് മുൻപാണ് ടെസ്റ്റ് ചെയ്തത്. നല്ലൊരു ഗുഡ് ന്യൂസോട് കൂടിയാണ് പള്ളിയിലേക്ക് പോയതെന്നും ഇപ്പോൾ ഒരു വർഷമായെന്നും മഷൂറ പറയുന്നു.

തനിക്ക് ഇത്രയും നല്ലൊരു മുത്തുമണിയെ കിട്ടിയതിൽ ഭാഗ്യവതിയാണെന്നും മഷൂറ പറയുന്നുണ്ട്. ഉച്ചയ്ക്ക് എല്ലാവരും ചേർന്ന് ബിരിയാണി കഴിക്കുന്നതിന്റെയും ശേഷം പുറത്തുപോകുന്നതിന്റെയുമൊക്കെ വിശേഷങ്ങൾ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. കുടുംബത്തോടെ ബഷീറിന്റെ സഹോദരിയുടെ വീട്ടിലേക്കായിരുന്നു യാത്ര.

ഇതിനിടെയാണ് ഈദ് ദിനത്തിൽ ഉണ്ടായ വിഷമത്തെ കുറിച്ച് മഷൂറ പറയുന്നത്. ‘വൈകുന്നേരം വരെ എല്ലാം അടിപൊളിയായിരുന്നു. ആഘോഷമൊക്കെ കഴിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു എല്ലാവരും. അതിനിടയിലാണ് സുനുവും എബ്രുവും വീണത്. ഇവനെ വിടാതെ അവൾ ഇരുന്ന് പോയി. അവളുടെ ശരീരം നോക്കാതെ ഇവനെ കെയർ ചെയ്യുകയായിരുന്നു സുനുവെന്നും മഷൂറ പറയുന്നു.

mashura bashi
താൻ ആ സമയത്ത് കുറച്ച് ഒച്ചയെടുത്തിരുന്നു. അത്രയും പേടിച്ച് പോയി. അവനൊന്നും പറ്റിയില്ല, എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ, തനിക്കത് ചിന്തിക്കാനേ പറ്റില്ല. അതിന് ശേഷം ആരോടും സംസാരിച്ചിട്ട് പോലുമില്ലെന്ന് മഷൂറ പറയുന്നു.

Advertisement