ആലിയ-രൺബീർ ദമ്പതികൾക്ക് ഇരട്ട കുഞ്ഞുങ്ങളാണോ പിറക്കാൻ പോകുന്നത്? പ്രവചിച്ച് ജ്യോതിഷി; ശരിവെച്ച് ആരാധകരും

86

ബോളിവുഡ് താരജോഡികളിലെ പുതിയ ട്രെൻഡാണ് ആലിയ ഭട്ടും രൺബീർ കപൂർ ദമ്പതികൾ. ഇക്കഴിഞ്ഞ ഏപ്രിൽ 14 നാണ് ആലിയയും രൺബീറും വിവാഹിതരായത്. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അഞ്ച് വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുവിലാണ് ആലിയയും രൺബീറും വിവാഹിതരായത്.

ഇരുവർക്കും തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും കൈനിറയെ ആരാധകരുണ്ട്. ഭാഷാ വ്യത്യാസമില്ലാതെയാണ് സിനിമകളെ സ്നേഹിക്കുകയും താരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് രൺബീർ കൂപർ. എസ്എസ് രാജമൗലിയുടെ ആർആർആർ സിനിമയിലെ അഭിനയത്തിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തേക്ക് അരങ്ങേറിയ ആലിയ ഭട്ട് വലിയ രീതിയിലാണ് ആരാധകരെ സൃഷ്ടിച്ചത്.

Advertisements

അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയ്യാണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ഇതാദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്. ആലിയ- രൺബീർ കോമ്പോ പോലെ സംവിധായകൻ അയാൻ മുഖർജിയുമായിട്ടുള്ള ചിത്രങ്ങളെല്ലാം ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം ബോളിവുഡിൽ റെക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 9 നാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. ഏറെ പ്രതീക്ഷ നൽകി കൊണ്ടാണ് ഈ ചിത്രവും പ്രദർശനത്തിന് ഒരുങ്ങുന്നത്.

ALSO READ- പ്രണയത്തിന് എതിര് അല്ല, എന്നാൽ ഇതുവരെ ആരേയും പ്രണയിച്ചിട്ടില്ല;അങ്ങനെ ഒരു ഇഷ്ടം ആരോടും തോന്നിയിട്ടില്ല; വെളിപ്പെടുത്തലുമായി ലേഡി ബിഗ്‌ബോസ് ദിൽഷ

രൺബീർ ആലിയ ജോഡികളുടെ സിനിമകൾ പോലെ തന്നെ ഇരുവരുടേയും സ്വകാര്യ വിശേഷങ്ങളും പ്രേക്ഷകരുടെ ഇടയിൽ വലിയ വാർത്തയാവാറുണ്ട്. ചെറിയ കാര്യങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വയ്ക്കാറുണ്ട്. ഇതിൽ ഏറെ രസകരം സോഷ്യൽ മീഡിയയിൽ ഒട്ടും ആക്ടീവല്ലാത്ത ആളാണ് രൺബീർ എന്നതാണ്. ഇപ്പോഴിതാ വാർത്തകളിൽ നിറയെ ആലിയയ്ക്കും രൺബീറിനും കുഞ്ഞ് പിറക്കാൻ പോകുന്നതിന്റെ വിശേഷങ്ങളാണ്. കുഞ്ഞ് ജനിക്കാൻ പോകുന്നെന്ന വാർത്ത ഇരുവരും പങ്കുവെച്ചിട്ട് അധികദിവസമായിട്ടില്ല. ദീർഘകാലത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ ഏപ്രിൽ 14-ന് മുംബൈയിൽ വെച്ച് ആഘോഷമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് ഒന്നടങ്കം ഈ താരവിവാഹത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

ആലിയയുടെ ഹാളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിനിടെയായിരുന്നു താരം ഗർഭിണിയാണെന്ന വാർത്ത ആരാധകരെ അറിയിച്ചത്. രൺബീറുമൊത്ത് അൾട്രാ സൗണ്ട് സ്‌കാനിങ്ങ് നടത്തുന്നതിന്റെ ചിത്രമാണ് അന്ന് ആലിയ പങ്കുവെച്ചത്. ഒപ്പം തങ്ങളുടെ ജീവിതത്തിലേക്ക് ഒരു സിംഹക്കുട്ടിയാണ് കടന്നുവരുന്നതെന്ന് സൂചിപ്പിച്ച് ഒരു സിംഹകുടുംബത്തിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.

ALSO READ- പത്ത് വർഷത്തോളം ലിവിങ് ടുഗെദറായി ഗോപി സുന്ദറും അഭയ ഹിരൺമയിയും ജീവിച്ചു; എന്നിട്ടും വിവാഹിതരായില്ല; ഒടുവിൽ കാരണം കണ്ടെത്തി സോഷ്യൽ മീഡിയ

അതേസമയം, പുതിയ അതിഥിയെ വരവേൽക്കാനായി കപൂർ കുടുംബമാകെ കാത്തിരിക്കുകയാണ്. താൻ മുത്തച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം ആലിയയുടെ അച്ഛനും ബോളിവുഡിലെ മുതിർന്ന സംവിധായകനുമായ മഹേഷ് ഭട്ടും മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ ആലിയയ്ക്കും രൺബീറിനും ഇരട്ടക്കുട്ടികളാണ് ഉണ്ടാകുന്നതെന്ന് പ്രവചിച്ചിരിക്കുകയാണ് ഒരു ജ്യോതിഷി. മാത്രമല്ല, ആ ഇരട്ടക്കുട്ടികൾ ആൺകുട്ടികളാണെന്നും പ്രവചനത്തിൽ പറയുന്നു. നിരവധി ആരാധകരാണ് ഈ പ്രവചനത്തെ ഏറ്റുപിടിയ്ക്കുന്നത്. ഇരട്ടക്കുട്ടികൾ ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് ഇവർ പറയുന്നത്.

ആലിയ ഗർഭിണിയാണെന്ന വാർത്തയോടെ ലോകത്തെ തന്നെ ഏറ്റവും വലിയ സന്തോഷവാനാണ് താനെന്നാണ് രൺബീർ പറയുന്നത്. കുഞ്ഞിനായുള്ള ഷോപ്പിങ് പോലും താരം ആരംഭിച്ചു കഴിഞ്ഞു. താൻ കുടുംബജീവിതം ആരംഭിച്ചപ്പോൾ തന്നെ കുട്ടികൾ വേണമെന്ന് ആഗ്രഹിച്ചിരുന്നതായി രൺബീർ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആലിയയ്ക്കും കുട്ടികളെ ഇഷ്ടമാണ്. ആദ്യം കണ്ടപ്പോൾ തന്നെ ഇക്കാര്യം ആലിയയോട് പറഞ്ഞിരുന്നതായും ഇപ്പോൾ വലിയ ആകാംക്ഷയിലാണെന്നും കാത്തിരിക്കാൻ വയ്യെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. കൂടാതെ, തനിക്ക് പെൺകുഞ്ഞിനെ മതിയെന്നും രൺബീർ ഒരു ഷോയിൽ പറഞ്ഞിരുന്നു.

ഹാർട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ആലിയയെ സ്വീകരിക്കാൻ രൺബീർ വിമാനത്താവളത്തിൽ നേരിട്ടെത്തിയിരുന്നു. സർപ്രൈസായി രൺബീറിനെ കണ്ട ആലിയ ഉടൻ തന്നെ രൺബീറിന്റെ കൈകളിലേക്ക് ചാടിക്കയറുകയായിരുന്നു.

അതേസമയം രൺബീർ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്‌മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബർ 9നാണ്. അമിതാഭ് ബച്ചൻ, നാഗാർജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisement