ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് അദിതി റാവു ഹൈദരി. മലയാളി സിനിമാപ്രേക്ഷകർക്കും ഇന്ന് അദിതി പ്രിയങ്കരിയായി നടിയാണ്. സൂഫിയും സുജാതയും എന്ന ഹിറ്റ് ചിത്രത്തിലെ സുജാത എന്ന കഥാപാത്രത്തിലൂടെയാണ് അദിതി മലയാളികളുടെ ഹൃദയം കീഴടക്കിയത്. ഇന്ന് ഒത്തിരി ആരാധകരാണ് നടിക്കുള്ളത്.
മമ്മൂട്ടിയുടെ നായികയായി 2006ലാണ് അദിതിയുടെ മലയാളത്തിലെ അരങ്ങേറ്റം. 16 വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയുടെ മകൻ ദുൽഖറിന്റെയും നായികയായി എത്തിയിരുന്നു അദിതി.
2006ൽ പുറത്തിറങ്ങിയ പ്രജാപതിയിലൂടെയാണ് അദിതി സിനിമയിൽ സജീവമാകുന്നത്. അതിനു മുമ്പ് ‘ശൃംഗാരം’ എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നെങ്കിലും അതു തിയ്യേറ്ററിൽ റിലീസ് ചെയ്തത് 2007ലായിരുന്നു. മനോജ് കെ.ജയനായിരുന്നു ശൃംഗാരത്തിൽ അദിതിയുടെ നായകൻ. മൂന്നു ദേശീയ പുരസ്‌കാരങ്ങളടക്കം നേടിയ ആ ചിത്രത്തിലെ അഭിനയമാണ് അദിതിയെ മലയാളത്തിലേക്ക് എത്തിച്ചത്. പിന്നീട്, ബോളിവുഡിലും അദിതി സാന്നിദ്ധ്യമറിയിച്ചു. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അദിതിക്ക് സാധിച്ചു.
ഇപ്പോഴിതാ അദിതിയുടെ ഏറ്റവും പുതിയ അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കോ സ്റ്റാർ ആരെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് അദിതി.
തനിക്ക് ദുൽഖർ സൽമാനോടാണ് അടുപ്പം കൂടുതലെന്നും തങ്ങൾ ടോം ആൻഡ് ജെറി പോലെയാണെന്നും അദിതി പറയുന്നുണ്ട്. നടി കൂടിയായ പൂജ തൽവാറിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദിതിയുടെ വെളിപ്പെടുത്തൽ.
ഏറ്റവും ഇഷ്ടപ്പെട്ട കോ സ്റ്റാർ ആരാണ്, കാർത്തിയാണോ ദുൽഖറാണോ എന്നായിരുന്നു ചോദ്യം, ഈ ചോദ്യത്തിന്, കാർത്തി വളരെ അമേസിങ് ആയ വ്യക്തിയാണ്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് രസകരമായിരുന്നു. കാർത്തി ഒരു ജെന്റിൽമാനാണ് എന്നാണ് താരം പറഞ്ഞു.
കാട്രു വെളിയിടെയ് എന്ന ചിത്രത്തിലാണ് കാർത്തിക്കൊപ്പം അദിതി അഭിനയിച്ചത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിലെ എആർ റഹ്‌മാൻ സംഗീതം നൽകിയ പാട്ടുകൾ വലിയ ഹിറ്റായിരുന്നു. അതേസമയം ദുൽഖറിനൊപ്പം അദിതി എത്തിയത് ഹേയ് സിനാമിക എന്ന ചിത്രത്തിലായിരുന്നു.