അമ്മ ആലപ്പുഴക്കാരിയാണ്, എന്താണ് മലയാളം പഠിപ്പിക്കാത്തതെന്ന് എപ്പോഴും ചോദിക്കും; ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിയെന്നും സാമന്ത

671

തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയാണ് സമാന്ത. പ്രതിഫളത്തിലും, ബോക്‌സ് ഓഫീസ് മൂല്യത്തിലും മുന്നിട്ട് നിൽക്കുന്ന താരത്തിന് അവസരങ്ങൾ കൂടുന്നു എന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സന്തോഷകരമായ കാര്യം. തനിക്ക് വന്ന മയോസൈറ്റീസ് എന്ന അസുഖം മൂലം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്.

മോഡലിംഗിൽ നിന്നാണ് സമാന്ത സിനിമയിലേക്ക് ചേക്കേറുന്നത്. തുടക്കത്തിൽ അഭിനയ പ്രാധാന്യം കുറഞ്ഞ വേഷമാണ് താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് തന്റെ കരിയറിൽ വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ തുടങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ വർദ്ധിച്ചു.

Advertisements

എക്‌സ്പിരിമെന്റ് സിനിമകളുടെ ഭാഗമാകാനാണ് താരം കൂടുതലും ശ്രമിച്ചത്. ഫാമിലി മാൻ എന്ന സീരിസിലൂടെ പാൻ ഇന്ത്യൻ താരമാകാൻ താരത്തിന് സാധിച്ചു. ചിത്രത്തിൽ രാജി എന്നു പേരുള്ള വില്ലത്തിയായാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ കരിയറിൽ ബ്രേക്ക് ആയ മറ്റൊരു സംഭവമായിരുന്നു പുഷ്പ എന്ന സിനിമയിലെ ഐറ്റം ഡാൻസ്. പിന്നീട് താരം ചികിത്സയ്ക്കായി വിദേശത്തേക്ക് പോയിരുന്നു.

ALSO READ- അവളെ വിഷമിപ്പിക്കാൻ ഒരു കാലത്തും കഴിയില്ല; അവൾക്ക് വേണ്ടിയാണ് ഡൈവോഴ്‌സ് നൽകിയത്; ആത്മ ഹ ത്യയിൽ നിന്നും രക്ഷിച്ചത് ആ സീരിയൽ: സജി നായർ

താരം തിരിച്ചെത്തിയതിന് പിന്നാലെ പുതിയ ചിത്രം ശാകുന്തളം റിലീസിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിലെത്തിയിരിക്കുകയാണ് താരം. തന്നിൽ മലയാളത്തിലെ അഭിനേതാക്കളും വലിയ സ്വാധീനമാണ് തന്നിൽ ഉണ്ടാക്കുന്നതെന്ന് സാമന്ത പറഞ്ഞു.

അഭിനയം മറക്കുന്നത് പോലെയോ ആവർത്തനം ഉണ്ടാകുന്നത് പോലെയോ തോന്നുകയാണെങ്കിൽ മലയാള സിനിമ കാണാറുണ്ട്. അത് തനിക്ക് ഒരു ലേണിങ് എക്സ്പീരിയൻസ് ആണെന്നും സാമന്ത പറയുന്നു. മലയാളി അഭിനേതാക്കളെല്ലാം മികച്ച് നിൽക്കാറുണ്ടെന്നും ഫഹദ് ഫാസിലിന്റെ അഭിനയം കണ്ട് ഞെട്ടി പോയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

ALSO READ- കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് വെറുതെ അല്ല! മോഹൻലാൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ചതിനെ കുറിച്ച് ശ്രീനിവാസൻ; അത്ര നല്ല ബന്ധമല്ലെന്നും വെളിപ്പെടുത്തൽ

തന്റെ അമ്മ മലയാളിയാണെന്നും എപ്പോഴും എന്തുകൊണ്ടാണ് മലയാളം പഠിപ്പിക്കാത്തത് എന്ന് അമ്മയോട് ചോദിക്കുമെന്നും താരം പറയുന്നു. സാമന്തയുടെ അമ്മ ആലപ്പുഴക്കാരിയാണ്.

ഹൈദരാബാദിലായിരുന്നപ്പോൾ ഇത് എങ്ങനെയാണ് തെലുങ്കിൽ പറയുന്നതെന്ന് നായകൻ ദേവ് ചോദിക്കുമായിരുന്നു. അപ്പോൾ ഇത് എങ്ങനെ മലയാളത്തിൽ പറയുമെന്ന് താൻ ദേവിനോടാണ് ചോദിച്ചിരുന്നതെന്നും സാമന്ത വെളിപ്പെടുത്തി.

അതേസമയം, തനിക്ക് മലയാളത്തിൽ ഇഷ്ടപ്പെട്ട ആക്ടറിന്റെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ മലയാളം പഠിച്ച് തന്നെ ഡബ്ബ് ചെയ്ത് അഭിനയിക്കും. മലയാളി ആക്ടേഴ്സ് വലിയ സ്വാധീനമാണ് തന്നിൽ ഉണ്ടാക്കുന്നതെന്നും താരം പറഞ്ഞു.

താൻ സൂപ്പർ ഡീലക്സിൽ അഭിനയിക്കുമ്പോൾ ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിപ്പോയി. അതിൽ ഒരു ഫ്രെഷ്നെസ് ഉണ്ടായിരുന്നു. മലയാളിയായാൽ ബോൺ ആക്ടിങ് ലഭിക്കുമെന്നാണ് തോന്നുന്നത്. അതെങ്ങനെ സംഭവിക്കുന്നു എന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു.

സാമന്തയുടെ ശാകുന്തളം ഗുണ ശേഖർ സംവിധാനം ചെയ്ത ചിത്രമാണ്. ഏപ്രിൽ 24നാണ് റിലീസ് ചെയ്യുന്നത്. ദേവ് മോഹനാണ് ചിത്രത്തിൽ നായകനാവുന്നത്.

Advertisement