ജീവിതത്തിൽ നടന്ന എല്ലാം ആ സിനിമയിൽ കാണിച്ചു; പ്രണയം ഒഴികെ എല്ലാം നടന്നതാണ്; പുതുജീവിതം നൽകിയ സിനിമ ഇതാണ്; വെളിപ്പെടുത്തി ചാക്കോച്ചൻ

409

മലയാള സിനിമയിലെ ചോക്ലേറ്റ് ബോയി എന്ന ലേബലിൽ അറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. ഇന്നും ഈ ലേബലിന് യാതൊരു വിധത്തിലുമുള്ള മാറ്റം സംഭവിച്ചിട്ടില്ല. അനിയത്തിപ്രാവിൽ ബൈക്കോടിച്ച് പാട്ടും പാടിയാണ് കുഞ്ചാക്കോ ബോബൻ മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനായി മാറിയത്. ജീവിതത്തിലും കരിയറിലുമെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് നേരത്തെ കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു.

ഒരിക്കൽ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കേണ്ടി വന്നിരുന്നു ചാക്കോച്ചൻ, പിന്നീട് ചാക്കോച്ചൻ തിരിച്ചുവരുന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടായിരുന്നു. മലയാള സിനിമയിലെ മാറ്റത്തെ അടയാളപ്പെടുത്തിയ ട്രാഫിക്, ടേക്ക് ഓഫ്, അഞ്ചാം പാതിര, വേട്ട തുടങ്ങിയ സിനിമകളിലൊക്കെ ചാക്കോച്ചന്റെ പ്രകടനം മികച്ച കൈയ്യടി നേടികൊടുത്തിരുന്നു. പിന്നീട് ന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെ വലിയ വിജയം നേടിയിരിക്കുകയാണ് ചാക്കോച്ചൻ.

Advertisements

തനിക്ക് സിനിമയിൽ അടുപ്പിച്ച് സംഭവിച്ച പരാജയങ്ങൾ കാരണം ഒരു ഡിപ്രെഷനിലേക്ക് വീണുപോയ സാഹചര്യത്തിലാണ് അഞ്ചാം പാതിര എന്ന ചിത്രം പുതുജീവൻ നൽകിയതെന്ന് ചാക്കോച്ചൻ പറയുന്നു.

ALSO READ- അമ്മ ആലപ്പുഴക്കാരിയാണ്, എന്താണ് മലയാളം പഠിപ്പിക്കാത്തതെന്ന് എപ്പോഴും ചോദിക്കും; ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിയെന്നും സാമന്ത

തന്റെ ജീവിതത്തിൽ സംഭവിച്ച ഒരുവിധം എല്ലാകാര്യങ്ങളും അതിലെ പ്രണയം ഒഴികെ എല്ലാം കാണിച്ച സിനിമയെ കുറിച്ച് പറയുകയാണ് കുഞ്ചാക്കോ. താൻ ചെയ്ത സിനിമകളിൽ ഈ ഒരു സിനിമയിൽ പ്രണയം ഒഴികെ ബാക്കി കാണിച്ചതെല്ലാം തന്റെ ജീവിതമാണെന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.

സൂപ്പർ ഹിറ്റ് ആയ ചിത്രം കസ്തൂരിമാനാണ് ചാക്കോച്ചന്റെ ജീവിതം പറഞ്ഞ സിനിമ. താൻ ഒരു സിനിമ പാരമ്പര്യമുള്ള തറവാട്ടിലാണ് ജനിച്ചത്. ഓർമവെച്ച നാളുമുതൽ കേൾക്കുന്നതും കാണുന്നതും സിനിമ ആണെകിൽ കൂടിയും സിനിമയിൽ വരണമെന്ന് താൻ ഒരിക്കൽ പോലും ആഗ്രഹിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്.

ALSO READ- അവളെ വിഷമിപ്പിക്കാൻ ഒരു കാലത്തും കഴിയില്ല; അവൾക്ക് വേണ്ടിയാണ് ഡൈവോഴ്‌സ് നൽകിയത്; ആത്മ ഹ ത്യയിൽ നിന്നും രക്ഷിച്ചത് ആ സീരിയൽ: സജി നായർ

ഇതിന് കാരണം ഉദയ എന്ന ബാനറിന്റെ സാമ്പത്തിക തകർച്ചയായിരുന്നു. തകർച്ചയിൽ കുടുംബം ഒരുപാട് വേദനിക്കുന്നത് കണ്ടിട്ടുണ്ട്. കസ്തൂരിമാൻ ചിത്രം ചെയ്തപ്പോൾ അതിലെ നായക കഥാപാത്രം താൻ തന്നെയാണ്, അത് തന്റെ ജീവിതമാണ് എന്ന് തോന്നിപ്പിച്ചിരുന്നെന്ന് കുഞ്ചാക്കോ വെളിപ്പെടുത്തി.

സിനിമ കസ്തൂരിമാനിലെ നായകനെ പോലെ തന്റെ ചെറുപ്പകാലവും വളരെ വിഷമം പിടിച്ച ഒന്നായിരുന്നു. സാജൻ ജോസഫ് ആലുക്കയെ പോലെ വീട്ടിൽ സാമ്പത്തിക പ്രതിസന്ധിയുടെ ചുറ്റുപാടിൽ നിന്ന് വളർന്നു വന്ന തനിക്ക് ആ സിനിമയിലെ ഓരോ രംഗവും ജീവിതവുമായി ബന്ധമുള്ളത് പോലെ തോന്നിയെന്നാണ് കുഞ്ചാക്കോ പറയുന്നത്.

താൻ, സിനിമയിൽ എത്തിയ ശേഷവും ഇടക്ക് എനിക്ക് ഏറെ പ്രതിസന്ധി ഘട്ടം വന്നിരുന്നു. പരാജയ സിനിമകൾ വേട്ടയാടി, തനിക്കൊപ്പം അഭിനയിക്കാൻ നായികമാർ ആരും തയ്യാറാകാതെ ഇരുന്ന ഒരു ഘട്ടം തന്നെ ഉണ്ടായിരുന്നെന്നും അതിൽ നിന്നെല്ലാം ഒരു പുതു ജീവിതം തന്നത് അഞ്ചാം പാതിരാ എന്ന സിനിമയാണ് എന്നും ചാക്കോച്ചൻ പറയുകയാണ്.

Advertisement