Home Entertainment Celebrities

അയാളുടെ ഉള്ളിലൊരു വിഷമുണ്ട്; അത് മറ്റുള്ളവരിലേക്കും വ്യാപിച്ചു; ഞാൻ നാടുവിടാൻ കാരണമായത് അതല്ല; വിശാലിനെതിരെ അബ്ബാസ്

353

തമിഴ് സിനിമയിലും മലയാളത്തിലും തിളങ്ങി നിന്നിരുന്ന താരമായിരുന്നു അബ്ബാസ്. പ്രണയനായകനായി വിലസിയിരുന്ന അബ്ബാസ് തമിഴ് സിനിമയിലെ അടുത്ത സൂപ്പർസ്റ്റാറാകുമെന്ന് കരുതിയവരെ എല്ലാം നിരാശരാക്കിക്കൊണ്ട് താരം സിനിമയിൽ നിന്ന ഇടവേള എടുത്തു. പിന്നീട് താരത്തെ കാണുന്നത് ന്യൂസിലാൻഡിലാണ് അതും കുടുംബത്തോടൊപ്പം.

ഇപ്പോഴിതാ തമിഴ് നടൻ വിശാലുമായി ഒരു ബന്ധത്തിനും തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അബ്ബാസ്. തന്റെ തിരിച്ച് വരവിനെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കവെ ആണ് താരത്തിന്റെ പരാമർശം. ഒരു സമയത്ത് വിശാൽ കാരണമാണ് അബ്ബാസ് സിനിമ വിട്ട് ഓടിയത് എന്ന വരെ ഗോസിപ്പുകൾ ഉണ്ടായിരുന്നു. അബ്ബാസിന്റെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അമൃത

സിസി എല്ലിന്റെ സമയത്ത് ഞങ്ങളുടെ ടീമിന് സ്പോൺസർമാരെ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനുൾപ്പടെയുള്ള സംഘമാണ് സൗത്ത് ഇന്ത്യൻ സിനിമയും നോർത്ത് ഇന്ത്യൻ സിനിമയും ഒരുമിപ്പിച്ചു കൊണ്ടുള്ള സിസിഎൽ പ്ലാൻ ചെയ്തത്. എല്ലാവരും അന്ന് ആവേശത്തിലായിരുന്നു. എന്നാൽ വിചാരിച്ചത് പോലെ സ്പോൺസർമാരെ കണ്ടെത്താനായില്ല.

ഇതോടെ സിസിഎൽ നടക്കില്ല എന്ന് എല്ലാവരേയും അറിയിക്കാൻ തീരുമാനിച്ചു. പക്ഷെ അതിന് എല്ലാവരേയും പോയി നേരിൽ കാണണം. അതിന് കുറെ കാശ് ചിലവാകും. ആ കാശ് വച്ച് സിസിഎൽ തുടങ്ങിയാലോ, കളി തുടങ്ങിയ ശേഷം സ്പോൺസർമാർ മുന്നോട്ട് വരുമായിരിക്കും എന്ന് ചിന്തിച്ചു. ഇത് സൽമാൻ ഖാനുമായി അന്ന് ആലോചിച്ചിരുന്നു. അങ്ങനെയായിരുന്നു സിസിഎൽ ആരംഭിച്ചത്. പ്രതീക്ഷിച്ചത് പോലെ സിസിഎൽ താരങ്ങൾക്കിടയിലും ആരാധകർക്കിടയിലും അംഗീകരിക്കപ്പെട്ടു.

Also Read
ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അമൃത

ആ സമയത്ത് ചെന്നൈ ടീം കൈകാര്യം ചെയ്തിരുന്നത് ഞാനായിരുന്നു. ഈ സമയത്താണ് വിശാലുമായുള്ള അഭിപ്രായ ഭിന്നത ഉടലെടുക്കുന്നത്. അയാളുടെ ഉള്ളിലൊരു വിഷമുണ്ട്. ആരാണ് അത് കുത്തി നിറച്ചതെന്ന് അറിയില്ല. വിശാലിന്റെ തലയിൽ എന്താണെന്ന് എനിക്ക് മനസിലായില്ല. പക്ഷെ ആ വിഷം ടീമിലെ മറ്റ് അംഗങ്ങളിലേക്കും ബാധിച്ചുവെന്നാണ് അബ്ബാസ് പറയുന്നത്. തന്റേ പേര് അനാവശ്യമായി ചീത്തയാകുന്നുവെന്ന് മനസിലായതോടെ ടീമിൽ നിന്നും പിന്മാറാൻ അബ്ബാസ് തീരുമാനിച്ചു.

Advertisement