Home Entertainment Celebrities

സ്ത്രീധനത്തിലെ വേണിയെ ഓര്‍മ്മയുണ്ടോ , താരത്തിന്റെ പുതിയ വിശേഷം അറിഞ്ഞോ

445

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവള്‍ ആണ് നടി സോനു സതീഷ്. നിരവധി പരമ്പരകളില്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് തന്നെയായിരുന്നു നടിയുടെ വിവാഹവും.

Advertisements

ഭാര്യ സീരിയലില്‍ രോഹിണി എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചുകൊണ്ടിരിക്കെയാണ് സോനു വിവാഹിത ആകുന്നത്. 2017 ഓഗസ്റ്റ് 31നു ഗുരുവായൂരില്‍ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരില്‍ ഐടി എന്‍ജിനീയറുമായ അജയ് ആയിരുന്നു വരന്‍. അടുത്തിടെ താരത്തിന് കുഞ്ഞും ജനിച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞുവാവ വന്നശേഷം അഭിനയത്തിനും നൃത്തത്തിനും ഇടവേള നല്‍കിയിരിക്കുക ആണ് താരം.

ഇപ്പോള്‍ കുഞ്ഞിനൊപ്പം ഉള്ള സോനു സതീഷിന്റെ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അമ്മ എന്ന റോള്‍ ഈ നടി എത്രത്തോളം ആസ്വദിക്കുന്നുണ്ട് എന്നത് താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റില്‍ നിന്ന് വ്യക്തമാണ്. ഈ അമ്മയുടെ മകളുടെയും ഫോട്ടോയും വീഡിയോ എല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് . 

ഭാര്യ, സ്ത്രീധനം, തുടങ്ങിയ സീരിയലുകളിലൂടെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് സോനു. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടി എന്ന പരിപാടി അവതരിപ്പിക്കാന്‍ എത്തിയ സോനു പിന്നീട് തിരക്കേറിയ താരം ആയി മാറുക ആയിരുന്നു.

also readഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, ഗോപിയേട്ടനെ മടുത്തോ; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അമൃത

സ്ത്രീധനത്തിലെ മത്തി സുകുവിന്റെ മകളായ വേണി എന്ന വില്ലത്തിയുടെ വേഷം സോനുവിനെ ശ്രദ്ധേയയാക്കി. അഭിനേത്രി എന്നതില്‍ ഉപരി മികച്ച നര്‍ത്തകി കൂടിയാണ് സോനു. നിരവധി നൃത്ത പരിപാടികളും താരം അവതരിപ്പിച്ചിട്ടുണ്ട്.

Advertisement