എന്നോടുള്ള സ്‌നേഹം കാണിക്കാന്‍ അദ്ദേഹത്തെ മോശമാക്കി ആരും സംസാരിക്കേണ്ട, ഗോപി സുന്ദറിനെ വിമര്‍ശിക്കുന്നവരോട് തുറന്നടിച്ച് അഭയ ഹിരണ്‍മയി

2547

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. പ്രമുഖ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന പ്രണയവും ലിവിംഗ് ടുഗദറും ആയിരുന്നു അഭയയെ ഏറെയും വാര്‍ത്തകളില്‍ നിറച്ചത്.

വേറിട്ട ശബ്ദം കൊണ്ട് മലയാളി മനസില്‍ ഇടം നേടിയ ഗായികയാണ് അഭയ ഹിരണ്മയി. ഖല്‍ബില്‍ തേനൊഴുകണ കോഴിക്കോട് എന്ന പാട്ടിലൂടെ ആസ്വാദക ഹൃദയം കീഴടിക്കിയ അഭയയിപ്പോള്‍ സ്റ്റേജ് ഷോകളും പുതിയ പാട്ടുകളുമൊക്കെയായി സജീവമാണ്. ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്റെ പേരിലാണ് അഭയ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്.

Advertisements

വിവാഹിതനായ ആളോടൊപ്പം ലിവിങ് ടുഗെദര്‍ ആണ് നയിക്കുന്നത് എന്ന അഭയയുടെ തുറന്നുപറച്ചിലാണ് വലിയ തോതില്‍ സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയ്ക്ക് വഴിവെച്ചത്. അന്ന് അഭയയ്ക്കെതിരെ രൂക്ഷ വി മര്‍ശ നങ്ങള്‍ ഉയര്‍ന്നിരുന്നു.
നീണ്ട 14 വര്‍ഷത്തെ ബന്ധത്തിന് ശേഷം ഇരുവരും പിരിയുകയും പിന്നീട് ഗോപി സുന്ദര്‍ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാവുകയായിരുന്നു.

also read: നിങ്ങള്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമായിരിക്കും! നെഗറ്റീവ് കമന്റ് പറയുന്നവരോട് രൂക്ഷമായി പ്രതികരിച്ച് ആലീസ് ക്രിസ്റ്റി

അതേസമയം, ഗോപി സുന്ദറുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അഭയ ഇതുവരെ പ്രതികരിച്ചിട്ടില്ല. താന്‍ ഇപ്പോള്‍ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ടിരിക്കുകയാണെന്നും തന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ആരും ഗോപിയെ കുറ്റക്കാരനാക്കേണ്ടെന്നും പറയുകയാണ് അഭയ.

തന്നെപ്പറ്റി വളരെ മോശം കമന്റുകള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടിട്ടുണ്ടെന്നും ഇതിനെപ്പറ്റി ആരോടാണ് താന്‍ പരാതി പറയേണ്ടതെന്നും അഭയ ചോദിക്കുന്നു. ഇങ്ങനെയൊക്കെ വളരെ മോശം രീതിയില്‍ സംസാരിക്കുന്നത് ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെല്ലെന്നും അഭയ കൂട്ടിച്ചേര്‍ത്തു.

Also Read: അമ്മ ഭയങ്കര സ്ട്രിക്ടാണ്, എല്ലാ കാര്യങ്ങളും നിയന്ത്രിക്കും; എവിടെ പോയാലും കൂടെ വരും; വീട്ടുതടങ്കലിലാണെന്ന് പറയാമെന്ന് ഹണി റോസ്

റിലേഷന്‍ഷിപ്പില്‍ വരുന്ന പ്രശ്‌നങ്ങള്‍ ആണിനെയും പെണ്ണിനെയും ഒരുപോലെ ബാധിക്കുന്നുണ്ട്. പലരും ഡിപ്രനിലാവുന്നുണ്ട്. ബ്രേക്കപ്പിനെ പലരും പല രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും തന്റെ വീക്ക് സൈഡ് വീട്ടുകാരെ അല്ലാതെ മറ്റുള്ളവരെ കാണിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അഭയ പറയുന്നു.

Advertisement